സിനിമയെ ബാധിക്കുന്നുന്നെങ്കിൽ പോലും സിനിമ നല്ലതാണോ മോശമാണോ എന്ന് നിശ്ചയിക്കുന്നത് പ്രേക്ഷകർ തന്നെയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
178 VIEWS

അജയ് പള്ളിക്കര

കുറച്ചു ദിവസമായി കാണുന്ന, കേൾക്കുന്ന വിഷയം. ഇന്റർവ്യൂ എടുക്കുന്ന ആളുകൾ ഇത് തന്നെ ആവർത്തിച്ചു ചോദിച്ചുകൊണ്ടേ ഇരിക്കുന്നു, മറു വശത്ത് ഇരിക്കുന്ന ആളുകൾ അതിന്റെ പല ആംഗിളിൽ കൂടി ഉത്തരങ്ങൾ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.ഒരു റിവ്യൂ എഴുതുന്ന ആൾ എന്ന നിലയിൽ ഇപ്പോൾ മറുപടി പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ് പറയുക.സത്യത്തിൽ സിനിമയുടെ റിവ്യൂ എഴുതുന്നതും പറയുന്നതും നല്ലതാണോ? അത്‌ സിനിമയെ ഏതൊക്കെ തരത്തിൽ ബാധിക്കുന്നുണ്ട്? എങ്ങനെ ഒരു സത്യസന്ധമായ റിവ്യൂ തിരിച്ചറിയും? എന്താണ് റിവ്യൂ യിലൂടെ കാണാൻ പോകുന്ന പ്രേക്ഷകനും, കണ്ട് കഴിഞ്ഞ പ്രേക്ഷകന്റെ അഭിപ്രായത്തിനും കിട്ടുന്ന വാല്യൂ? ഇത്തരം ഒരുപാട് ചോദ്യങ്ങളും, സംശയങ്ങളും നിലനിന്ന് കൊണ്ട് തന്നെ പറയട്ടെ.

ഒരു സിനിമ വിജയിക്കാൻ കെൽപ്പുള്ള സിനിമ ആണെങ്കിൽ അത്‌ വിജയിക്കുക തന്നെ ചെയ്യും,അത്‌ പ്രൊമോഷൻ കൊടുത്തില്ലെങ്കിൽ പോലും, ആളുകൾ സിനിമ കണ്ടിട്ട് മൗത് പബ്ലിസിറ്റി എന്ന് പറയുന്നതിലൂടെ ജനങ്ങൾ ഏറ്റെടുക്കുക തന്നെ ചെയ്യും.എങ്ങനെയാണ് മൗത് പബ്ലിസിറ്റി ഉണ്ടാകുന്നത്. ഒരാൾ സിനിമ കണ്ട് ഇറങ്ങി സിനിമയെ കുറിച്ച് ഒന്നും മിണ്ടാതെ ഇരുന്നാൽ ഒരിക്കലും അത്‌ പരക്കില്ല. അത്‌ പോസ്റ്റിലൂടെയോ, വീഡിയോയിലൂടെയോ മറ്റുള്ളവർക്കും കൂടി പറയുമ്പോൾ മാത്രമാണ് അത് കൂടുതൽ പേരിലേക്കും കൂടുതൽ കാഴ്ച്ചക്കാരിലേക്കും എത്തുന്നത്.

ആ തരത്തിൽ നോക്കുകയാണെങ്കിൽ നമ്മൾ ഓരോരുത്തരും എന്തിന് പറയുന്നു ഈ പറയുന്ന ആളുകൾ വരെ തങ്ങളുടെ സിനിമയുടെ നല്ല റിവ്യൂ ഷെയർ ചെയ്യുകയും, മീഡിയയിൽ വരുന്നവ ഷെയർ ചെയ്യുകയും ഒക്കെ ചെയ്യുന്നു. എന്നിട്ട് അവർ തന്നെയാണ് പറയുന്നത് റിവ്യൂ സിനിമയുടെ നാശം തന്നെയാണെന്ന്.
തങ്ങളുടെ സിനിമ നാലുപേർ അറിയാൻ വേണ്ടി പ്രൊമോഷൻ നടത്തുന്നതും, എല്ലാ ഓൺലൈൻ മീഡിയക്കാരെ വിളിച്ചു വരുത്തി പ്രെസ് മീറ്റ് നടത്തുന്നതും എല്ലാം തങ്ങളുടെ സിനിമക്ക് നല്ല റിപ്പോർട്ട് കൊടുക്കാൻ വേണ്ടി മാത്രമാണ്. അവർ ഒരു മോശം സിനിമയെ മോശം എന്ന് പറഞ്ഞു പോസ്റ്റ്‌ ഇടുന്നത് കാണുന്നതും വിരളം തന്നെയാണ്.

അപ്പോൾ പറഞ്ഞു വന്നതും, എല്ലാവരുടെയും ആഗ്രഹവും സിനിമ നല്ലതാണെങ്കിൽ നല്ലത് എന്ന് പറയുകയും വേണം അത്‌ മോശമായാൽ മോശം എന്ന് പറയാതിരിക്കുകയും ചെയ്യണം. എങ്കിൽ അവിടെയാണ് ഒരു നല്ല റിവ്യൂ ക്കാരനെ ഞാൻ മനസ്സിലാക്കുന്നത്. നല്ല സിനിമകളെ നല്ലതെന്നും മോശം സിനിമയെ മോശം എന്ന് പറയാൻ മടിക്കാത്ത റിവ്യൂ കൾ തന്നെയാണ് ഒരു പ്രേക്ഷകന് വേണ്ടത്.സിനിമയെ ബാധിക്കുന്നുന്നെങ്കിൽ പോലും.സിനിമ നല്ലതാണോ മോശമാണോ എന്ന് നിശ്ചയിക്കുന്നത് പ്രേക്ഷകർ തന്നെയാണ്, അവരുടെ അഭിപ്രായങ്ങൾ തന്നെയാണ്.സിനിമ മോശം ആയാൽ അല്ലെങ്കിൽ തങ്ങളുടെ സിനിമകൾക്ക്‌ നല്ലത് പറയിപ്പിക്കാൻ വേണ്ടി എത്ര ആളുകളെ പൈസ കൊടുത്ത് വിലക്ക് വാങ്ങിയാലും, എത്ര ആളുകളെ കൊണ്ട് നല്ലത് പറയിപ്പിച്ചു പോസ്റ്റ്‌, വീഡിയോ ഇട്ടാലും “നല്ല ” സിനിമകൾ മാത്രമേ വിജയിക്കു എന്ന് എല്ലാവരും മനസ്സിലാക്കണം.

സിനിമ ഉള്ളത് കൊണ്ടാണ് ഒരുപാട് ആളുകൾ കഞ്ഞി കുടിച്ചു പോകുന്നത്, അവർ ഉള്ളത് കൊണ്ടാണ് പല ഓൺലൈൻ മാധ്യമങ്ങളും നിലനിന്ന് പോകുന്നത്, അവർ ഉള്ളത് കൊണ്ട് തന്നെയാണ് റിവ്യൂ എഴുതുന്ന ആളുകളും ഉടലെടുത്തു കൊണ്ടിരിക്കുന്നത്, ഗ്രൂപ്പുകൾ, പേജുകൾ എല്ലാം സജീവമാകുന്നത്.
എല്ലാം സിനിമ എന്ന വ്യവസായത്തെ മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ്. അത്‌ നല്ല രീതിയിൽ പോകണം എന്നുള്ളത് കൊണ്ട് തന്നെയാണ് മോശം സിനിമയെ മോശം എന്ന് പറയേണ്ടി വരുന്നതും, നല്ല സിനിമയെ നല്ല സിനിമകൾ എന്ന് പറയുന്നതും അങ്ങനെ പറഞ്ഞില്ലെങ്കിൽ സിനിമ വ്യവസായത്തെ നമ്മൾ മുന്നോട്ട് എത്തിക്കാൻ നോക്കുന്നില്ല എന്നതാണ് അർത്ഥം.

ആയിരക്കണക്കിന് റിവ്യൂ എഴുതുന്ന ആളുകൾ വീഡിയോ ചെയ്യുന്ന ആളുകൾ ഇന്ന് ഇവിടെ ഉണ്ടാകാം. അതിൽ ഏത് നോക്കണം, ഏത് നോക്കണ്ട, ഏത് വായിക്കണം എന്നെല്ലാം തീരുമാനിക്കാൻ നമുക്ക് അവകാശം ഉണ്ട്. ഇനി ഒന്നും നോക്കിയില്ലെങ്കിലും വായിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനും പോകുന്നില്ല. സിനിമ ഇറങ്ങി നേരേ പോയി കണ്ടിട്ട് നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ പറയാം, പറയാതിരിക്കാം. പറയുന്നവരുടെ അഭിപ്രായത്തോട് യോജിക്കാം, വിയോജിക്കാം.അല്ലാതെ സിനിമയെ പറ്റി മോശം പറയരുത്, അതിന്റെ ഇത് പോര, അത്‌ പോര എന്ന് പറയരുത് എന്ന് ആരും വാശി പിടിക്കരുത്.

ആരും അറിയാതെ പോകുന്ന സിനിമകളെ മുന്നോട്ട് കൊണ്ട് വരാനും, ആളുകളിലേക്ക് എത്തിക്കാനും, സിനിമ ഇറങ്ങിയിട്ടുണ്ടെന്ന് അറിയിക്കാനും, പല ആളുകളുടെയും അഭിപ്രായം തങ്ങളുടെ അഭിപ്രായമാക്കി മാറ്റാനും ഒക്കെ റിവ്യൂ എഴുതുന്ന ആളുകൾക്ക് കഴിയുന്നുണ്ടെന്ന ബോധ്യം വേണം. അവരുടെ കൂടെയും അവരുടെ അഭിപ്രായത്തെയും മാനിക്കുന്ന ജനങ്ങൾ ഉണ്ടെന്ന ധാരണ കൂടി വേണം.

NB: ഇനി വരാൻ പോകുന്ന ഇന്റർവ്യൂകളുടെ ചോദ്യങ്ങളുടെ കൂട്ടത്തിൽ ഇത്തരം ചോദ്യങ്ങൾ ഉയർന്നു വരും എന്ന കാര്യത്തിന് ഒരു സംശയവും ഇല്ല. അതുകൊണ്ട് തന്നെ ചോദിക്കുന്ന ആളുകൾക്ക് ചോദിച്ചു അങ്ങ് പോയാൽ മതി ഉത്തരം പറയുന്നവർ ഒന്ന് ആലോചിച്ചു മാത്രം പറയുക.

* സിനിമയെ ഒരു കച്ചവടമായി കാണുന്ന ആളുകളോട് റിവ്യൂ എഴുത്ത് ഒരു കച്ചവടമാക്കരുത് എന്ന അപേക്ഷയും കൂടി ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആ പുസ്തകത്തിൽ തിരുവനന്തപുരം ജില്ലയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കട്ടിലിന്റെ ചുറ്റും ഓടിച്ച ‘മഹാനടനെ’ കുറിച്ച് പറയുന്നുണ്ട്

രജിത് ലീല രവീന്ദ്രൻ ലാൽ ജോസ് സംവിധാനംചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ