അജയ് പള്ളിക്കര
എത്ര തവണ കേട്ടിട്ടുണ്ട് എന്നറിയില്ല ഓരോ തവണ കേൾക്കുമ്പോഴും പിന്നെയും പിന്നെയും കേൾക്കാനും കാണാനും കൊതിക്കുന്ന സിനിമയും പാട്ടുകളും.സലീം കുമാർ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി, ഒരു രാത്രി അയ്യാൾ വീട്ടിൽ ഒറ്റക്കിരിക്കുമ്പോൾ “എന്തേ ഇന്നും വന്നീലാ ” എന്ന പാട്ട് കാണാൻ ഇടയായി എന്നും അപ്പോഴാണ് ഒരു യാഥാർഥ്യം മനസ്സിലായത് എന്ന്. ആ പാട്ട് സീനിൽ ഉള്ള ഒരാളുപോലും ഇന്ന് ജീവിച്ചിരിപ്പില്ല എന്നും അതിൽ ഞാൻ മാത്രമേ ബാക്കിയായി ഉള്ളൂ എന്നും. വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അതിന് ശേഷം സലീം കുമാറിന്റെ മനസ്.
ആ പാട്ട് കേൾക്കുമ്പോൾ നമുക്കും വല്ലാത്തൊരു ഫീൽ ആണ്. എന്തൊക്കെയോ എവിടെയൊക്കെയോ എത്തിപ്പൊക്കുകയും ഓർമ്മകൾ ഓരോന്നായി കടന്ന് പോകുകയും ഒക്കെ ചെയ്യും.ഗ്രാമഫോൺ എന്ന സിനിമയും ഏറെ പ്രിയപ്പെട്ടത് തന്നെയാണ്.കമലിന്റെ സംവിധാനം. വിദ്യാസാഗറിന്റെ മ്യൂസിക്. ആ മ്യൂസിക് തന്നെയാണ് ആ സിനിമക്ക് ജീവൻ നൽകിയത്. എല്ലാ പാട്ടിലും തബല കൊണ്ട് ചെയ്ത് വെച്ചേക്കുന്ന ഐറ്റം ഉണ്ട് ഒരു രക്ഷയും ഇല്ല നമ്മൾ കേട്ട് തന്നെ ഇരിക്കും.
ചിത്രം: ഗ്രാമഫോൺ
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ് പുത്തഞ്ചേരി
ആലാപനം: പി ജയചന്ദ്രൻ
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും… കാത്ത്
കസ്തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ…ആ…ആ…ആ…
ഉറങ്ങാതിരുന്നോളേ…
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊട്ടി വിളിക്കണതാരാണ് (2)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (2)
ഓ… വിളക്കിന്റെ നാളം പോലെ ഈ
പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ…
ഓ… ഓ… കളിയാടി പാടാൻ നേരമായ് …
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്മരമധുരം നുകരാം ഞാൻ
മാസ്മരമധുരം നുകരാം ഞാൻ ( എന്തേ ഇന്നും.. )
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ
നിർവൃതിയെല്ലാം പകരാം ഞാൻ ( എന്തേ ഇന്നും.. )
ഇന്ന് ഈ പാട്ട് യൂട്യൂബിൽ കണ്ടപ്പോൾ പിന്നെയും ഒരുപാട് ഓർമ്മകളും അല്ലെങ്കിൽ ആ പാട്ട് നമുക്ക് മുന്നിൽ ആവിഷകരിച്ചിരിക്കുന്നതുംഎല്ലാം കണ്ട് വീണ്ടും കോരിതരിച്ചു. അല്ലെങ്കിൽ ഇത്രയും നല്ല പാട്ടിനെ കുറിച്ച് രണ്ട് വാക്ക് പറയാതെ പോകരുത് എന്ന് തോന്നി. ഒരുപക്ഷെ ഇന്ന് ഈ പാട്ട് ചിത്രീകരിച്ചിരുന്നേൽ കാഴ്ച്ചകൾക്ക് വേറൊരു രുചിയും, ഭാവങ്ങളും കാണാമായിരുന്നു. എന്നാൽ അന്ന് ആയാൽ പോലും ആ പാട്ടിനോട് നീതി പുലർത്തി തന്നെയാണ് ചെയ്ത് വെച്ചേക്കുന്നത്. ഓരോ frame അല്ലെങ്കിൽ പാട്ടിന്റെ ഓരോ ഘട്ടങ്ങളിലും നന്നായി പെർഫോമൻസ് ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞിട്ടുണ്ട്. പാട്ട് കഴിഞ്ഞു പിന്നീട് ആ പാട്ട് കൊണ്ട് ചതിച്ചു എന്നറിയുന്നതും മറ്റൊരു വേദനിപ്പിക്കുന്ന വേദനയായിരുന്നു. ഗ്രാഫോൺ എല്ലാവരുടെയും ഹൃദയത്തിൽ ഇടം പിടിച്ച സിനിമ തന്നെയായിരുന്നു.പണ്ട് ഈ സിനിമ കാണുമ്പോൾ നടിമാരായ മീരാ ജാസ്മിൻ ,നവ്യ നായർ ഇവരെ ഒരേ പോലെ തോന്നിയിരുന്നു പലപ്പോഴും ഇവരിൽ ആരാണ് എന്ന് കൺഫ്യൂഷൻ ആയിരുന്നു.
Song : Pai Kurumbiye
Lyrics : Gireesh Puthanchery
Singers : Balram & Sujatha
ആ…ആ…ആ..ആ..ആ…ആ…ആ…ആ…ആ…
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുനനന സുൻ
സുൻ സുനനന സുൻ സുനനന സുൻ സുനനന സുൻ സുനനന
പൈക്കുറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
ഉം..ഉം..ഉം..മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ [ പൈക്കുറുമ്പിയെ ]
തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത
തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത
ആറ്റോരത്തല്ലിനിലാവിൽ
അലിവോലുമൊരീറക്കുഴലിൽ
വരിവണ്ടായ് മൂളിയതാരാണ് ഓ… [ ആറ്റോരത്തല്ലി ]
കല്ലു വെച്ച കമ്മലിന്മേൽ ഉമ്മ വെച്ചതുമിന്നലെ നിൻ
കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും
മയങ്ങുന്ന നേരത്ത് നിൻ മാറിൽ മെല്ലെ ചാരിയതും
മനസ്സിന്റെ മൺമുറിയിലെ മധുരത്തൂവെണ്ണ ഒഴുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
[ പൈക്കുറുമ്പിയെ ]
കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ
കടുകോളം നുള്ളിയതാരാണ് ഓ… [ 2 ]
ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനത്തേൻ ചിന്തിയതും
മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും
പതുങ്ങി വന്നിന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും
പരിഭവമാരിവില്ലായ് മനസ്സിലിന്നലെ ഒരുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
[ പൈക്കുറുമ്പിയെ ]
***