അജയ് വി.എസ്

കാലാകാലങ്ങളായി സമൂഹത്തിന്റെ എല്ലാവിധ സദാചാര ഓഡിറ്റിങ്ങുകൾക്കും വിധേയരാകേണ്ടി വരുന്നത് സ്ത്രീകൾക്കാണ്. അതിൽ ഇന്ന തൊഴിൽ എന്ന വ്യത്യാസം എന്നൊന്നുമില്ല. എല്ലാ തൊഴിൽ മേഖലയിലും ഈ സ്ത്രീവിരുദ്ധത പ്രകടമാണ്. സിനിമാമേഖയിലേക്ക് കടന്നുവന്നാലും മാറ്റങ്ങൾ ഒന്നും കാണാൻ സാധിക്കില്ല. അത് വസ്ത്രത്തിന്റെ കാര്യത്തിലാണെങ്കിലും, സിനിമയിൽ അവർ ചെയ്യുന്ന തൊഴിൽമേഘലയുടെ കാര്യത്തിലാണെങ്കിലും സമൂഹം ആക്ഷേപിക്കുന്നതും, നിയന്ത്രിക്കാൻ ശ്രമിക്കുന്നതും സ്ത്രീകളെ മാത്രമാണ്.

ഇവിടെ ദുർഗയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ടുപേർ ചേർന്ന് അഭിനയിച്ച ഒരു ചുംബനരംഗത്തിൽ സമൂഹത്തിന്റെ ആക്ഷേപങ്ങളും, ചോദ്യങ്ങളും കേൾക്കേണ്ടിവരുന്നത് ദുർഗ്ഗക്ക് മാത്രമാണ്. സമൂഹത്തിനോട് മറുപടി പറയേണ്ടി വരുന്നതും ദുർഗ്ഗക്ക് മാത്രമാണ്. നിങ്ങൾ ഒരു ചുംബനത്തിന്റെ പേരിൽ ദുർഗയെ ആക്ഷേപിക്കുന്നവർ ടൊവിനോയുടെ ചുംബനരംഗം കണ്ടപ്പോൾ, ടൊവിനോക്കായി കൈ അടിച്ചവരും ഇനി കൈ അടിക്കാൻ തയ്യാറായവരുമാണ്.

അതായത് ഇവരുടെ പ്രശ്നം ചുംബനമല്ല. ഒരു സ്ത്രീ ചുംബിക്കുന്നതാണ് ഇവരുടെ പ്രശ്നം. ഇവർ നിർമ്മിച്ച ചട്ടക്കൂടിൽ സ്ത്രീകൾ നിൽക്കാത്തതാണ് ഇവരുടെ പ്രശ്നം, സ്ത്രീ പൊട്ടിചിരിക്കുന്നതും, കാലിനുമേൽ കാൽ കയറ്റിവെയ്ക്കുന്നതുമാണ് ഇവരുടെ പ്രശ്നം. ആണഹന്തയുടെ കുരു പൊട്ടിച്ചൊലിപ്പിക്കുകയാണ് ഇവർ. തന്റെ തൊഴിലിന്റെ ഭാഗമായി ചെയ്യുന്ന പ്രവർത്തികൾക്കെല്ലാം സമൂഹത്തിനോട്‌ മറുപടി പറയേണ്ടിവരുന്നതും, അനുവാദം ചോദിക്കേണ്ടിവരുന്നതുമായ അവസ്ഥ എത്രമാത്രം അസ്വസ്ഥതയായിരിക്കും സൃഷ്ടിക്കുക. ഒരു സ്ത്രീക്ക് ഈ സമൂഹത്തിൽ ജീവിക്കണെമെങ്കിൽ എത്രപേരെയാണ് തൃപ്തിവരുത്തേണ്ടി വരുന്നത്!. ദുർഗാ, ഇനിയും കരുത്തോടെ മുന്നോട്ട് അത്രമാത്രം

Leave a Reply
You May Also Like

ധർമ്മജനെതിരെ 43 ലക്ഷം രൂപയുടെ വഞ്ചനാകേസ്

മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിന്മേൽ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരേ വഞ്ചനാക്കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍…

ശുദ്ധ ‘എ’ പടവുമായി സിദ്ധാർഥ് ഭരതൻ

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന സിനിമയാണ് ചതുരം . വയലൻസും സെക്സും നിറഞ്ഞിട്ടുള്ള ചിത്രത്തിന് എ…

സഹതാപത്തിന് പകരം രോമാഞ്ചം ഉണ്ടാക്കുന്ന രീതിയിൽ എടുത്തിരിക്കുന്ന ആ റേപ്പ് സീൻ തന്നെ ഈ സിനിമയുടെ ഏറ്റവും വലിയ ഡ്രോ ബാക്കുകളിൽ ഒന്നാണ്

വെട്ടുക്കിളി ലാലേട്ടൻ മുത്താണ്, സിനിമ ഹിറ്റ്‌ ആകും, എന്നാൽ വിരുദ്ധ അഭിപ്രായങ്ങൾ പറയാതിരിക്കാൻ ആകില്ലല്ലോ !…

കേവലം 26 വയസു മാത്രമുള്ളപ്പോഴാണ് 32 – 35 പ്രായം വരുന്ന പണിക്കരെ മോഹൻലാൻ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്

Bineesh K Achuthan  മലയാള സിനിമക്ക് നർമ്മത്തിൽ പൊതിഞ്ഞ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട്…