Short Films
‘ഫ്രീഡം@മിഡ്നെറ്റ്’, പുരുഷാധിപത്യ വാഴ്ച്ചകളോടുള്ള പോരാട്ടം
RJ ഷാനിന്റെ Freedom @Midnight എന്ന ഷോർട് ഫിലിം കാലങ്ങളായി നിലനിലക്കുന്ന,ഇനിയും മാറ്റങ്ങൾ
2,634 total views, 19 views today

RJ ഷാനിന്റെ Freedom @Midnight എന്ന ഷോർട് ഫിലിം കാലങ്ങളായി നിലനിലക്കുന്ന,ഇനിയും മാറ്റങ്ങൾ സംഭവിച്ചിട്ടില്ലാത്ത പുരുഷാധിപത്യ വാഴ്ച്ചകളോടുള്ള പോരാട്ടമാണ്.കുറച്ചു ദിവസങ്ങളായി നടക്കുന്ന സംഭവങ്ങൾ തന്നെ നിങ്ങൾ എടുത്ത് നോക്കുക.
അപർണ്ണ എന്നൊരു പെൺകുട്ടി തനിക്ക് അനുഭവിക്കേണ്ടി വന്ന വിചിത്രമായ സംഭവം സോഷ്യൽ മീഡിയവഴി പങ്ക് വെച്ചപ്പോൾ അപർണ്ണയെ കുറ്റപെടുത്താനായിരിന്നു ഒരു വിഭാഗം സമൂഹത്തിന്റെ ശ്രമം.മുലയ്ക്ക് പിടിച്ചോട്ടെ എന്ന് ചോദിച്ച ആ പയ്യനാണ് ഇന്ന് മാന്യൻ.T-ഷർട്ട് ധരിച്ചു വന്ന അപർണ്ണ തെറ്റുകാരിയുമായി.സ്ത്രീ എന്ന് പറഞ്ഞാൽ ആണുങ്ങൾക്ക് എന്തും ചെയ്യാനുള്ള,സ്ത്രീകളുടെ അവയവങ്ങൾ അത് ആണുങ്ങൾക്ക് ആസ്വദിക്കാനുള്ളതാണ് എന്ന പുരുഷാധിപത്യ ചിന്തകളുമായി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തിലെ അംഗമാണ് ആ 14 വയസ്സുള്ള കുട്ടി.അത് തിരുത്തികൊണ്ട്,കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകി മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്യേണ്ടത്.
അതിനു പകരം നിങ്ങൾ എന്തക്കെയാണ് ഈ സമൂഹത്തിനോട് വിളിച്ചു പറഞ്ഞത്,അവളുടെ വസ്ത്രധാരണം തെറ്റായിരുന്നു,അപർണ്ണ വൈറലാവാൻ ശ്രമിക്കുകയാണ്…. നിങ്ങൾ തിരിച്ചൊന്ന് ചിന്തിച്ചുനോക്ക് ഒരു പെൺകുട്ടി മറ്റൊരു ആൺകുട്ടിയോട് ഞാൻ നിങ്ങളുടെ ഇന്ന അവയവത്തിൽ സ്പർശിച്ചോട്ടെ എന്ന് ചോദിച്ചാൽ നിങ്ങൾ എന്താണ് പറയുക.അവൾ പിഴച്ചവൾ എന്നീ പേരുകളെക്കെ നൽകി നിങ്ങൾ അവളെ വീണ്ടും ആക്രമിക്കും.ഇതെ കാര്യം ഒരു പുരുഷൻ ചെയ്താൽ അവൻ മാന്യനും.സമാനമായ സംഭവം തന്നെയായിരുന്നു മലയാളസിനിമയിലെ ഒരു നടിയും നേരിട്ടത്,പൊതുസ്ഥലത്ത് വെച്ചു താൻ നേരിട്ട ലൈംഗിക ആക്രമണം തുറന്നു പറഞ്ഞപ്പോൾ പുരുഷാധിപത്യന്റെ ഈ ലോകത്തിൽ അവളായിരിന്നു കുറ്റക്കാരി,അവളുടെ വസ്ത്രധാരണമാണത്രെ അത്തരത്തിലുള്ള ലൈംഗിക ആക്രമണത്തിലേക്ക് ആ യുവാക്കളെ എത്തിച്ചത്.
Freedom @ Midnight : Malayalam Short Film
രണ്ടു ദിവസം മുൻപ് 68 വയസ്സുകാരിയായ രജനി ചാണ്ടി തന്റെ ഒരു ചിത്രം പങ്കുവെച്ചപ്പോൾ അവിടെയും കാണാനായി പുരുഷാധിപത്യത്തിന്റെ ശബ്ദങ്ങൾ.മമ്മുക്കയുടെയും ലാലേട്ടന്റെയുമെല്ലാം ചിത്രങ്ങൾ ആഘോഷിക്കുന്ന ഈ സമൂഹം രജനി ചാണ്ടിയുടെ ചിത്രത്തെ പരിഹാസമായാണ് കണ്ടത്. നായകന്മാരുടെ ചിത്രങ്ങളെല്ലാം Age in Reverse ആയി ചിത്രീകരിക്കുമ്പോൾ 68ക്കാരിയായ രജനി ചാണ്ടി എന്ന നായികയുടെ ചിത്രം കോലംകെട്ടലായി.നായികന്മാരുടെ ചിത്രങ്ങൾ ആഘോഷിക്കുന്നവരെ നിങ്ങൾ രജനി ചാണ്ടിയുടെ ചിത്രത്തെ ആഘോഷിക്കുകയൊന്നും വേണ്ടാ,നിങ്ങൾ പരിഹസിക്കാതെ ഇരുന്നാൽ മതി.സ്ത്രീയും പുരുഷനും ട്രാൻസ് സമൂഹവുമെല്ലാം അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ,നിങ്ങൾ എന്തിനാണ് ഇത്ര അസ്വസ്ഥരാക്കുന്നത്.
30 മിനുറ്റ് ദൈർഘ്യമുള്ള RJ ഷാനിന്റെ ഷോർട്ട് ഫിലിം മേൽ പറഞ്ഞ സംഭവങ്ങളുമായി മാത്രമല്ല, പുരുഷൻ ചെയ്യുന്നതെല്ലാം ശരിയും സ്ത്രീ ചെയ്യുമ്പോൾ അത് തെറ്റായി ചിത്രീകരിക്കുന്ന മുഴുവൻ വ്യവസ്ഥകളോടും യോജിച്ചു നിൽക്കുന്നതാണ്. പുരുഷാധിപത്യത്തിന്റെ കീഴിൽ വളരുന്ന സമൂഹമേ നിങ്ങളുടെ സ്വാതന്ത്ര്യം അല്ല ഞങ്ങൾക്ക് വേണ്ടത്, നിങ്ങളുടെ കയ്യിൽ നിന്നും കിട്ടേണ്ട വസ്തുവുമല്ല സ്വാതന്ത്ര്യം,ഞങ്ങളെ ഞങ്ങളായി ജീവിക്കാൻ അനുവദിക്കു അത്രമാത്രം.ചുരുങ്ങിയ സമയത്തിൽ ഇത്രയുമെല്ലാം ചിന്തിക്കാൻ അവസരമൊരുക്കിയ Rj ഷാനിനും മികച്ച പ്രകടനം കാഴ്ച്ചവെച്ച അനുപമയ്ക്കും ഹക്കിം ഷാജഹാനും സ്നേഹാഭിവാദ്യങ്ങൾ.
Fuck Patriarchy
2,635 total views, 20 views today