അജയ് വി.എസ്

ഷൈൻ ടോം ചാക്കോയുടെ അടുത്ത കാലത്തിറങ്ങിയ അഭിമുഖങ്ങൾ കണ്ടപ്പോൾ വ്യക്തിപരമായി എനിക്ക് അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. റിപ്പോർട്ടർ ചാനലിലും, മറ്റുചില ചാനലുകളിലും നല്ല അഭിമുഖം കാഴ്ചവച്ച ഷൈനിന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് മാറ്റം വന്നപ്പോൾ, വിചിത്രമായി പെരുമാറിയപ്പോൾ എന്താ സംഭവിച്ചതെന്ന് ആലോചിച്ചിരുന്നു. എന്നാൽ ആ ചിന്തകൾക്കപ്പുറത്തേക്ക് ഷൈനിനെ അയാളുടെ പെരുമാറ്റത്തിന്റെ പേരിൽ പരിഹസിക്കരുതെന്ന് ബോധ്യമുണ്ടായിരുന്നു.

പെരുമാറ്റത്തിന്റെ പേരിൽ ഷൈനിനെ പരിഹസിക്കുന്നവരോട് വിയോജിപ്പുകളുമുണ്ടായിരിന്നു. യഥാർത്ഥത്തിൽ ഇവിടെ വില്ലന്മാരായത് ഷൈനിന്റെ പെരുമാറ്റത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ച മനുഷ്യരല്ല മറിച്ച് പരിഹസിക്കാൻ അവസരമൊരുക്കിയ യൂട്യൂബ് ഓൺലൈൻ മാധ്യമങ്ങളാണ് ഇവിടെ വില്ലന്മാർ. ഷൈനിനെ പരിഹസിക്കാനുള്ള സാഹചര്യങ്ങൾ മനപ്പൂർവ്വം സൃഷ്ടിക്കുകയായിരുന്നു ഇവർ. ഭൂരിഭാഗ ഓൺലൈൻ മാധ്യമങ്ങളും അവരുടെ ലാഭത്തിനായി ഷൈനിനെ ഉപയോഗിക്കുകയായിരുന്നു. ഷൈനിന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്ന തരത്തിലുള്ള വൃത്തികെട്ട ചോദ്യങ്ങളായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ ഷൈനിനോട് ചോദിച്ചത്. പല തവണയും ചോദ്യങ്ങളുടെ അതിര് കടന്നുപോയിട്ടുണ്ട്.

ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ സംസാരിച്ചാൽ ഞങ്ങളുള്ളതുകൊണ്ടാണ് നിങ്ങളുടെ സിനിമകൾ ഓടുന്നത് എന്ന തരത്തിലുള്ള അഹങ്കാരത്തിന്റെ മറുപടികൾ പറയാനും ഇവർ തയ്യാറായിട്ടുണ്ട്. തല്ലുമാലയുടെ പ്രൊമോഷനുമായി ബന്ധപ്പട്ട് നടന്ന ഒരഭിമുഖത്തിൽ ഷൈൻ ഓൺലൈൻ മാധ്യമങ്ങളോട് ചൂടാവുന്നുണ്ട്. നിങ്ങൾ എന്തിനാണ് എന്നെ കളിയാക്കുന്നത്, നിങ്ങൾ കാരണം വീട്ടിൽ മുഴുവൻ പ്രശ്നങ്ങളാണെന്നുമെല്ലാം മാധ്യമങ്ങളോട് ഷൈൻ പറയുന്നുണ്ട്. ഷൈൻ അത്രയും ഗൗരവത്തോടെ പെരുമാറിയ ആ അഭിമുഖത്തെ പോലും പരിഹാസരൂപേണ അവതരിപ്പിക്കാനും, അവരുടെ ലാഭത്തിനായി ഉപയോഗിക്കാനുമാണ് ഓൺലൈൻ മാധ്യമങ്ങൾ തയ്യാറായിട്ടുള്ളത്.

കുറച്ച് മുൻപ് ദ ക്യൂവിൽ മനീഷ് നാരായണനുമൊത്തുള്ള ഷൈനിന്റെ അഭിമുഖം കണ്ടു. എത്ര ഭംഗിയോടെയാണ് ഷൈൻ പെരുമാറുന്നത്. എന്തൊരു പക്വതയാണ് അയാളുടെ മറുപടികൾക്ക്. മനീഷിന്റെ ചോദ്യങ്ങൾക്ക് എന്തൊരു കൃത്യതയാണ്. ഈ ഒരൊറ്റ അഭിമുഖത്തിൽ നിന്നും ഷൈൻ എത്ര ഗൗരവത്തോടെയാണ് തന്റെ പ്രൊഫഷനെ കാണുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

ഷൈനിന്റെയുള്ളിൽ മുഴുവൻ സിനിമയാണ്, അഭിനയത്തോടുള്ള ആർത്തിയാണ്. മറ്റൊന്നിനെക്കുറിച്ചും അയാൾ ചിന്തിക്കുന്നത് പോലുമില്ല. അഭിമുഖത്തിന്റെ അവസാനം വരെ അയാൾക്ക് സംസാരിക്കാനുള്ളത് സിനിമയെക്കുറിച്ച് മാത്രമാണ്. അഭിനയത്തിന്റെ വ്യത്യസ്ത തലങ്ങൾ, സിനിമയിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ചെല്ലാം എന്തൊരു സന്തോഷത്തോടെയാണ് അയാൾ സംസാരിക്കുന്നത്. ഷൈനിന്റെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാവുന്നത് പ്രൊഫഷനോടുള്ള ഷൈനിന്റെ പാഷൻ കാരണമാണ്. അത് ഷൈനിന്റെ സിനിമകളിൽ പ്രകടവുമാണ്. ഷൈൻ ഇങ്ങനെ സിനിമയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. അല്ലെങ്കിലും വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറാത്ത അഭിമുഖങ്ങൾ കാണാൻ നല്ല സുഖമാണ്. ആ അഭിമുഖങ്ങൾക്ക് സൗന്ദര്യം കൂടുതലാണ്.

Leave a Reply
You May Also Like

ലിയോ പ്രേക്ഷക പ്രതീക്ഷകൾ നിറവേറ്റിയോ ?

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം ‘ലിയോ’ഇന്ന് ലോകവ്യാപകമായി റിലീസ് ആയിരിക്കുകയാണ്. മാസ്റ്ററിനു…

“ഗാർഡിയൻ ഏയ്ഞ്ചൽ “വീഡിയോ ഗാനം

“ഗാർഡിയൻ ഏയ്ഞ്ചൽ “വീഡിയോ ഗാനം ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ്…

ഹിന്ദി ചലച്ചിത്ര ഗാനശാഖയുടെ സുവർണ്ണ കാലഘട്ടത്തിലെ രാജാവ്

Bineesh K Achuthan എന്റെ കൗമാര കാലത്തിലെ പ്രിയ ഗായകൻ കുമാർ സാനുവിന് പിറന്നാൾ ആശംസകൾ.…

റിപ്പറായി ഞെട്ടിക്കാൻ ഇന്ദ്രൻസ്, ഉടൽ ടീസർ പുറത്തിറങ്ങി

മലയാള ചിത്രം ഉടലിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നു. വളരെ ദുരൂഹത ഉണർത്തുന്ന രീതിയിലാണ് ടീസർ. ഇന്ദ്രൻസിന്റെ ഭാവപ്രകടനങ്ങളും…