fbpx
Connect with us

Featured

മാപ്പ് പറഞ്ഞു എന്നതിൽ മാത്രം മാനവികതയുടെ മകുടം ഉയർന്നു നിൽക്കില്ല, ആധാരമായതിനെ തിരുത്തി കാട്ടണം അതാ വേണ്ടത്..

Published

on

അജയൻ കരുനാഗപ്പള്ളി

ഏ.കെ.ലോഹിതദാസ് ആദ്യമായി എഴുതിയ തിരക്കഥ “തനിയാവർത്തനം” എന്ന സിനിമയുടേതാണ്. ആ സിനിമയുടെ കഥയാവട്ടെ രോഗിയെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്ന പരിചയക്കാരൻ പറഞ്ഞ ഒരു വാക്കിന്റെ ഏണിയിൽ ഞാന്നു കയറി ലോഹി ഉരുവപ്പെടുത്തിയതായിരുന്നു..
നിങ്ങളെവിടെ പോയിട്ടു വരുന്നു..?
ബാലൻ മാഷിനെ ഭ്രാന്താസ്പത്രിയിൽ കാണാൻ പോയിട്ടു വരുന്നു..
ബാലൻ മാഷ്…? ഭ്രാന്ത്..?
ഓ..അതിയാന് സൂക്കേടൊന്നുമായിരുന്നില്ലെന്നേ, പറഞ്ഞു പറഞ്ഞു ഉണ്ടാക്കിയ ഭ്രാന്ത്‌, അല്ലാതെന്താ..?

ഷാജി കൈലാസിന്റെ “കടുവ” കണ്ടു..യാഥാർത്ഥ്യത്തിന്റെ നാവിൽ നിന്നും എഴുത്തിന്റെ നാക്കിലയിലേക്ക് ലോഹി എഴുതി തിളപ്പിച്ചതാണ് ‘തനിയാവർത്തന’മെങ്കിൽ കടുവയിൽ, നായക-വില്ലൻ ദ്വന്ദ്വത്തിൽ ഓട്ടിസം രോഗിയായ കുഞ്ഞിനെ കണ്ടും ചൂണ്ടിയും തന്തയായ വില്ലനോട് നായകൻ തൊടുക്കുന്ന നെറികെട്ട വർത്തമാനത്തിൽ നിന്നാണ് കഥയുടെയും കലഹത്തിന്റെയും ഊഷ്മമാപിനി അളവുനില ഏറ്റുന്നത്..
(“നീ ചെയ്ത പാപങ്ങളുടെ ഫലമാണ് നിന്റെ ഈ മകന്റെ രൂപത്തിൽ -ഓട്ടിസം – നിന്നെ തേടി വന്നിരിക്കുന്നത് ” )

അതിനു മുൻപ് അഭിനേതാക്കളുടെ ആളോർമ്മ കൊണ്ടല്ലാതെ കഥയിലെ യാതൊരു സൂചന നിമിത്തവും കാണികൾക്ക് Hero /villain തെരഞ്ഞെടുപ്പിനു സാധ്യത തെളിയുന്നുണ്ടായിരുന്നില്ല.അവിടേക്കാണ് രോഗത്തെയും രോഗിയെയും ഭർത്സിച്ചു പ്രതിനായകത്വത്തിന്റെ പാളി അടർത്തി പെരുമാറാൻ ഒരു പച്ച മനുഷ്യനെ പ്രേരിപ്പിക്കുന്നതായ നായകബിംബത്തിന്റെ പൂണ്ടു വിളയാടൽ ഉണ്ടാകുന്നത്. ഓൺ ലൈൻ പ്ലാറ്റ്ഫോമുകളിൽ mute ആക്കി നിലനിർത്തിയിരിക്കുന്ന ആ ചെറ്റത്തരം ഒഴിവാക്കി ഇവർ edited version റിലീസ് ചെയ്തു തെറ്റു തിരുത്തേണ്ടത് തന്നെ ആയിരുന്നു…ആ ഡയലോഗിന്റെ അസ്ഥിവാരത്തിനു മുകളിലാണ് Mass entertainment elements എല്ലാം പീലി വിടർത്തി ആടുന്നത് എന്നതാണ് അത് ഒഴിവാക്കാത്തതിനു പിന്നിലെ വസ്തുത.

മാപ്പ് പറഞ്ഞു എന്നതിൽ മാത്രം മാനവികതയുടെ മകുടം ഉയർന്നു നിൽക്കില്ല, ആധാരമായതിനെ തിരുത്തി കാട്ടണം അതാ വേണ്ടത്..
പള്ളിയ്ക്കുള്ളിൽ വെച്ചു തള്ളച്ചി പിയാനോയുമായി ബന്ധപ്പെട്ട സത്യം ഒളിച്ചതിന്റെ പിന്നാമ്പുറരഹസ്യം കഥയിൽ എവിടെയെങ്കിലും വെച്ചു നിവർത്തിച്ചിരുന്നുവെങ്കിൽ പീയാനോയുടെ കൈമാറലാണ് കഥയുടെയും വില്ലന്റെയും തലക്കുറി തിരുത്തിയതെന്ന തൊടുന്യായം അംഗീകരിക്കാമായിരുന്നു..
“വിഗതകുമാരനി”ൽ തുടങ്ങുന്ന നിശബ്ദസിനിമകൾ മുതൽ കഥയെ സമ്പൂർണ്ണമായി ഗ്രഹിച്ച പോയതലമുറ പ്രേക്ഷകരിൽ നിന്നും ഒട്ടും വ്യത്യാസപ്പെട്ടിട്ടില്ലാത്ത-
“പുഷ്പകവിമാനം” പോലെയുള്ള കമൽഹാസന്റെ നിശബ്ദചിത്രങ്ങളെ അതേ അളവിൽ സ്വീകരിച്ച പുതുയുഗ മനുഷ്യരുടെ മുന്നിലേക്കാണ് ശബ്ദം നിലപ്പിച്ചുകൊണ്ട്,ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ എത്രമേൽ മാതാ-പിതാക്കളെ കണ്ണീർ കുടിപ്പിക്കുന്നതും ഇടനെഞ്ച് തകർക്കുന്നതുമായ ആ ദൃശ്യം നിലനിർത്തിയിരിക്കുന്നത്..

പ്രേക്ഷകർ ഉള്ളു വിങ്ങി പ്രതിഷേധിച്ചു തിരുത്തിയതായ ആ ഗൗരവതരമായ തെറ്റ്‌ സംവിധായകനും, നിർമ്മാതാവു കൂടിയായ നായകനടനും നിർമ്മാണസമയത്തോ ചിത്രത്തിന്റെ റിലീസ് വേളയിലോ ആ അർത്ഥത്തിൽ വീക്ഷിച്ചിരുന്നി ല്ലെന്നും മാപ്പിന് അടിക്കുറിപ്പായി ചേർക്കുമ്പോൾ ആ മാപ്പിന്റെ സാംഗത്യം തന്നെ ചോദ്യം ചെയ്യപെടേണ്ടതല്ലേ..?
കലാകാരൻ താൻ പുലരുന്ന കാലത്തിന്റെ നെറികൾക്കായി ഉണർന്നു കുരയ്ക്കുന്ന കാവൽ നായയാവണമെന്ന് പറയാറുണ്ട്. (ഇരുൾനിലങ്ങളിലെ മാനവികതയുടെ ഒറ്റയാൻനില )

Advertisement

ഇവിടെ കലാകാരനെ കാണി തിരുത്തേണ്ടി വരുന്നത് തീർച്ചയായും ഗതികെട്ട ഒരു reverse process തന്നെയല്ലേ..?
ഇന്ത്യൻ ഭരണഘടനയുടെ സ്വത്വത്തെ അപകീർത്തിപ്പെടുത്തിയെന്ന പേരിൽ ഒരു മന്ത്രിയുടെ സ്ഥാനാവരോഹണം നടത്തപ്പെട്ട കേരളത്തിൽ “കടുവ”യിലെ കുര്യാച്ചൻ,കാക്കിയിട്ട ഏതൊരാളെയും പൊതുസാക്ഷ്യത്തിൽ വെച്ചു പോലും തല്ലി പതം വരുത്തുകയാണ്.
അതായത് ഏകദേശം കാൽനൂറ്റാണ്ട് മുൻപ് ഇതേ സംവിധായകൻ സുരേഷ്ഗോപി, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരെ വെച്ചു കളിച്ചതും നമ്മെ കബളിപ്പിച്ചതുമൊക്കെ പുതിയ ചെക്കന്മാരെ വെച്ചും ആവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് സാരം.

അതൊക്കെ എന്തോ ആയിക്കോട്ടെ, പറമ്പ് വിറ്റ കാശിന് കുര്യാച്ചൻ കേരളാ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്തേക്ക് കടന്നു കയറി ഈ നാട്ടിലെ ഒരേ ഒരു ലീഡറെ മുഖ്യന്റെ കസേരയിൽ നിന്നും പിടിച്ചിറക്കി രാഷ്ട്രീയവനവാസത്തിനയച്ചതിന്റെ ചരിത്രപ്പഴമയിലെ വസ്തുതാവലോകനം (based on a real story or a real person എന്നായിരുന്നല്ലോ മുൻകൂർ ബോധനങ്ങൾ..? )ഈ സംവിധായകനിൽ നിന്നും എന്തായാലും മലയാളി തേടുന്നുണ്ടാവില്ലല്ലോ..!
സിംഹക്കൂട്ടിൽ നൂന്നിറങ്ങിയ ചുണ്ടെലി നാളെ സിംഹഗർജ്ജനം ആവിഷ്ക്കരിച്ചേക്കുമെന്ന് ആർക്കുമുണ്ടാവില്ലല്ലോ അതിസ്വപ്നം..?
അടിക്കുറിപ്പ് :
. “രോഗം ഒരു കുറ്റമാണോ ഡോക്ടർ..?
സ്നേഹം ഒരു തെറ്റാണോ ഡോക്ടർ..?”(ശരശയ്യ -തോപ്പിൽഭാസി-1971)

 1,152 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment34 mins ago

മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

Entertainment1 hour ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment12 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment13 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment13 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge14 hours ago

കോർക്കിന്റെ കഥ

Entertainment14 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment14 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment15 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment6 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »