Ajayan Karunagappally
ഞാൻ ഒരു സിനിമക്കാരൻ ആകണമെന്ന മോഹവുമായി ആദ്യം സമീപിച്ചത് ഈ മനുഷ്യനെ ആയിരുന്നു…
എഴുതി നിറച്ചവയെല്ലാം ഇദ്ദേഹത്തിന്റെ എഴുത്തു രീതിയെ അനുകരിക്കുന്നവയും… 💕
വേണുനാഗവള്ളിയുടെ രചനാവൈഭവത്തെ ആദ്യമായി വിനിയോഗിച്ചത് സത്യൻ അന്തിക്കാട് ആയിരുന്നു “ഗായത്രി ദേവി എന്റെ അമ്മ “യിലൂടെ..
ഏറ്റവും വലിയ വിജയത്തിനായി വേണുവേട്ടനെ ആശ്രയിച്ചത് ഹിറ്റുകളുടെ തമ്പുരാൻ പ്രിയദർശനും( കിലുക്കം) സത്യൻ അന്തിക്കാടും (അർത്ഥം) ആണെന്നതും ചരിത്രം…എഴുതിയവയിലും സംവിധാനം ചെയ്തവയിലും ഏറ്റവും കൂടുതൽ എണ്ണത്തിൽ നായകൻ ആയത് മോഹൻലാൽ ആണ് (11)
ആ നിരയിൽ തന്നെ 2 എണ്ണത്തിലെ നായകൻ മമ്മൂട്ടിയും, ഓരോന്നിൽ മുകേഷ്, ജയറാം എന്നിവരും…
പറഞ്ഞത് ഇത്രയും മാത്രം-
90 കളിൽ മലയാളസിനിമയിൽ എന്തായിരുന്നു വേണുനാഗവള്ളിയുടെ മൂല്യം എന്നത് തന്നെ….
അതിനു മുൻപൊരു കാലഘട്ടത്തിൽ നായകൻ, നടൻ എന്നീ നിലകളിലെയും ഏറ്റവും അനിവാര്യനും ആയിരുന്നു വേണുവേട്ടൻ..ജോർജ് ഓണക്കൂറിന്റെ ഉൾക്കടൽ കെ. ജീ. ജോർജ്ജ് സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ പി.പത്മരാജനാണ് പ്രേക്ഷേപണ കലയിലെ ആചാര്യൻ നാഗവള്ളി R. S. കുറുപ്പിന്റെ മകനും ഇപ്പോൾ ആകാശവാണിയിൽ തന്റെ സഹപ്രവർത്തകനും ആയിരിക്കുന്ന യുവാവിൽ വിഷാദച്ഛവിയുള്ള രാഹുലൻ സുരക്ഷിതമായിരിക്കുമെന്ന് കണ്ടെത്തിയത്..
90കളിലെ തമ്പുരാക്കന്മാരായിരുന്ന പത്മരാജന്റെയും സത്യൻഅന്തിക്കാടിന്റെയും അതിനും മുന്നേയുള്ള പ്രവാചകമനസ്സായിരുന്നു 90കളിലെ “ഏയ് ഓട്ടോ”യുടെയും “ലാൽസലാമി”ന്റെയും “കിലുക്ക”ത്തിന്റെയും സ്രഷ്ടാവിനെ നമുക്ക് കണ്ടെത്തി തന്നെതെന്നു സാരം 🥰ഞാനും എന്റെ സുഹൃത്തുക്കളും സിനിമയെ ഇത്രമേൽ സ്നേഹിക്കാൻ തുടങ്ങിയത് “സുഖമോ ദേവി”യും, “സർവ്വകലാശാല”യും, “സ്വാഗത”വും ഒക്കെ കണ്ടതിനെ തുടർന്നാണ്..ഞങ്ങളുടെ തലമുറ ഈ മനുഷ്യനിൽ അർപ്പിച്ച സ്നേഹവും വിശ്വാസവും വാക്കുകളിൽ ചുരുക്കാവുന്നതല്ല 💕
നേരിൽ കാണാനും അടുത്തിടപഴകാനും സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു..നന്ദിയുണ്ട് വേണുവേട്ടാ, എന്റെ കാലത്തെ ഇത്രമേൽ കാവ്യാത്മകമായി വഴി നടത്തിച്ചതിനു…ത്രസിപ്പിച്ചതിനു…ഏറെ രസിപ്പിച്ചതിനു…(ഇദ്ദേഹത്തിന്റെ മിക്ക സിനിമകളും റിലീസ് ഷോ തന്നെ കണ്ടിരുന്നു എന്നതല്ല അക്കാലത്തെ ഞങ്ങളുടെ അഹങ്കാരം :ആദ്യത്തെ ടിക്കറ്റ് തന്നെ കൈപ്പിടിയിലാക്കിയിരുന്നു എന്നതുമാണ് -വേണുനാഗവള്ളി &രവീന്ദ്രൻ ദ്വയം ഞങ്ങൾക്ക് അത്രമേൽ പ്രീയപ്പെട്ടതായിരുന്നു 😢) എന്നുമെന്നും ഏറെ സ്നേഹം വേണുവേട്ടാ.. ♥♥♥