യുവതാരം ടൊവീനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രം ജൂൺ 30 ന് പ്രദർശനത്തിനെത്തുന്നു. ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കളരിക്ക് ഏറെ പ്രധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.തെന്നിന്ത്യന്‍ നടി കൃതി ഷെട്ടിയാവും ചിത്രത്തിലെ നായികയെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

സുജിത് നമ്പ്യാര്‍ ആണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ എഴുതുന്നത്. തമിഴില്‍ കന തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. യുജിഎം എന്റര്‍ടെയിന്‍മെന്റാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം.

Leave a Reply
You May Also Like

ബസ് കണ്ടക്ടർ ഹീറോ ആയി വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ സിനിമയും ഇപ്പോഴത്തെ ആനുകാലിക സംഭവങ്ങളും

ബസ് കണ്ടക്ടർ ഹീറോ ആയി വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ സിനിമയും ഇപ്പോഴത്തെ ആനുകാലിക സംഭവങ്ങളും. Moidu…

അതിജീവനത്തിന്റെ ഒറ്റയാൾ പോരാട്ട വീര്യവുമായി ‘സംഹാരം’

Prajith prasannan തിരക്കഥയും സംവിധാനവും നിർവ്വഹിച്ച പതിനഞ്ചു മിനിട്ടോളമുള്ള ഒരു ഷോർട്ട് മൂവിയാണ് സംഹാരം. പേര്…

സിനിമയിലെ ബിസിനസ്, അധോലോക വ്യക്തികളുടെ മുഴുവൻ സമ്പാദ്യങ്ങൾ ഒരു പെട്ടിയിൽ കൊള്ളാവുന്നതേ ഉള്ളോ?

ഇൻ ഹരിഹർനഗർ കാണുന്ന കാലം തൊട്ടുള്ള ചിന്തയാണ്. ഹോങ്കോങ്ങിലും ബോംബെയിലുമൊക്കെ വർഷങ്ങളായി ബിസിനസുകൾ നടത്തുന്ന അതിനുവേണ്ടി…

കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ വികസിക്കുന്ന കഥ, ലോകത്തിൽ എവിടെയുള്ളവർക്കും പെട്ടെന്ന് പരിചിതമാകുന്ന വികാരങ്ങൾ

ഇരാവതിയുടെയും പ്രീതത്തിന്റെയും ബന്ധത്തെ എന്താണ് വിളിക്കേണ്ടത് എന്ന് മനസ്സിലാകില്ല. അത്രയ്ക്കും സങ്കീർണം ആണ് അവരുടെ ബന്ധം. ഒരു മെട്രോ ട്രെയിനിൽ വച്ച് കണ്ട് മുട്ടിയ രണ്ടു പേര്. അതിൽ ഇരാവതിയ്ക്കു ട്രെയിനിൽ യാത്ര ചെയ്യാൻ ഭയമാണ്. അതിനു പിന്നിൽ ഒരു കാരണമുണ്ട്.അവളുടെ ഭൂതക്കാലവും ആയി ബന്ധപ്പെട്ടത്.