യുവതാരം ടൊവീനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിന്‍ ലാല്‍ ആണ് ത്രീഡിയിൽ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കളരിക്ക് ഏറെ പ്രധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാകും ചിത്രത്തിലെ നായികമാരെന്ന് റിപ്പോര്‍ട്ട് ഉണ്ട്.സുജിത് നമ്പ്യാര്‍ ആണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ എഴുതുന്നത്. തമിഴില്‍ കന തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. യുജിഎം എന്റര്‍ടെയിന്‍മെന്റാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം.മലയാളം,ഹിന്ദി ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായി എ ആർ എം പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്.

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം.എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി ആർ & മാർക്കറ്റിംഗ് ഹെഡ് – വൈശാഖ് വടക്കേവീട് ,വാർത്താ പ്രചരണം – പി.ശിവപ്രസാദ്, ജിനു അനിൽകുമാർ എന്നിവരാണ് അണിയറ പ്രവർത്തകർ.

You May Also Like

‘കിസി കി ഭായ് കിസി കി ജാന്‍’ തകർന്നടിഞ്ഞു, നിർമ്മാതാവെന്ന നിലയിൽ സല്മാന് വൻ നഷ്ടം

‘പഠാന്‍’ എന്ന ചിത്രത്തിലൂടെ നാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞു ഷാരൂഖ് ഖാന്‍ തിരിച്ചു വന്നപ്പോള്‍ ബോക്‌സോഫീസില്‍…

ജീവിക്കാൻ പണം വേണം. കലയിട്ടു പുഴുങ്ങിയാൽ ചോർ ആവില്ല മുതലാളി. ഒമർ ലുലു

ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംവിധായക രംഗത്ത് ശ്രദ്ധ നേടിയ ആളാണ് ഒമർ ലുലു. താരം സംവിധാനം ചെയ്തിട്ടുള്ള പല സിനിമകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ദുബായിലെ ഒരു ഫ്ളാറ്റിൽ മലയാളത്തിൻ്റെ രണ്ടു മഹാനടന്മാർ ഒത്തുകൂടി

ദുബായിലെ ഒരു ഫ്ളാറ്റിൽ മലയാളത്തിൻ്റെ രണ്ടു മഹാനടന്മാർ ഒത്തുകൂടി, മമ്മൂട്ടിയും മോഹൻലാലും ഇവർക്കൊപ്പം ഭാര്യമാരായ സുൾഫിക്കറും,…

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

നന്ദു നന്ദൻ Concept, Edit നിർവഹിച്ച The Ants വളരെ വ്യത്യസ്തമായ ഷോർട്ട് മൂവിയാണ്. എന്തെന്നാൽ…