സുകുമാരൻ ബാക്കി വച്ച അയാളുടെ നടക്കാതെ പോയ എറ്റവും വലിയ മോഹം മകൻ യാഥാർഥ്യമാക്കി

0
174

Ajeesh Sh

സുകുമാരൻ ബാക്കി വച്ച അയാളുടെ നടക്കാതെ പോയ എറ്റവും വലിയ മോഹം മോഹൻലാൽ എന്ന Big brand വച്ച് മലയാളത്തിലെ തന്നെ എറ്റവും വലിയ വിജയമാക്കി തീർക്കുന്നു..അതും ആദ്യമായി സംവിധാനം ചെയ്യ്ത് Kerala ഒഴികെയുളള എല്ലായിടങ്ങളിലും പുലിമുരുകൻ റെക്കോർഡുകൾ ബ്രേക്ക് ചെയ്യ്ത് ഇൻഡസ്ട്രി ഹിറ്റടിച്ച് ,അങ്ങനെ 2019 അവസാനിപ്പിച്ചതും സ്വന്തം പ്രൊഡക്ഷനിൽ ക്രിസ്മസ്സ് വിന്നറായി “ഡ്രൈവിംങ്ങ് ലൈസൻസ്” എന്ന പടത്തിലൂടെയും 2020 ആരംഭിച്ചത് അയ്യപ്പനും കോശിയും എന്ന outside kerala വരെ ഗംഭീര റിപ്പോർട്ട് വാങ്ങി .ബ്ലോക്ക്ബസ്റ്ററിലൂടെ.

നിസ്സാരമല്ല ഈ തയാറെടുപ്പ്! താടി ...നിങ്ങൾ കഥയിൽ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു..
മുന്നോട്ടെന്നാൽ എത്രവരെ.ഓർമ്മ ശരിയാണെങ്കിൽ 2009- 2010 തുടക്കത്തിൽ ആണെന്ന് തോന്നുന്നു ആരൊക്കയോ ചേർന്ന് I HATE PRITHVIRAJ എന്ന പേരിൽ ഒരു ഗ്രൂപ്പ് തുടങ്ങുന്നു..ദിവസങ്ങൾ കൊണ്ട് തന്നെ ഒരു ലക്ഷത്തിനടുത്ത് മെമ്പേഴ്സിനെ കൊണ്ട് നിറയുന്നു..പക്ഷേ പോസ്റ്റുകളായി വന്നത് ഇന്നത്തെ പോലെ ട്രോൾ ഗ്രൂപ്പുകളിൽ വരുന്ന തന്നെ പറ്റി വായിക്കുന്നവൻ തന്നെ ചിരിക്കുന്ന ട്രോളുകളായിരുന്നില്ല..മനുഷ്യത്വം തൊട്ട് തീണ്ടാത്ത പച്ച മലയാളത്തിൽ “വ്യക്തിഹത്യ” എന്ന് പറയാവുന്ന തരത്തിലുളള പോസ്റ്റുകൾ.രാജപ്പൻ മരിച്ചു ( edited പത്രപരസ്യം) രാജപ്പൻ ഇംഗ്ലീഷ് ക്ലാസുകൾ ( പിന്നെയും വൈക്യത രൂപിയാക്കപ്പെട്ട ഫോട്ടോകൾ,വീഡിയോകൾ) അങ്ങനെ പല രൂപത്തിലുളള ഫോട്ടോകളും കമൻ്റുകളും കൊണ്ട് നിറഞ്ഞ് നിന്നിരുന്ന ഗ്രൂപ്പ് വിട്ട് അത് account കളിലേക്കും പല പേജുകളിലേക്കും മാറി

Prithviraj Sukumaran: Prithviraj Sukumaran looks dapper in his ...അയാൾ പറയുന്ന വാക്കുകൾ പല രീതിയിൽ വളച്ചൊടിച്ച് എഴുതാൻ ഓൺലൈൺ മഞ്ഞപത്രങ്ങളും തമ്മിൽ മത്സരിച്ചു..മോഹൻലാലും മമ്മൂട്ടിയും ചെറിയ പ്രായത്തിലുളള പെൺകുട്ടികളുടെ ഹീറോയായി അഭിനയിക്കുന്നത് കാണാൻ താത്പര്യമില്ലാത്ത ആളാണ് താനെന്ന് പറഞ്ഞത് വരുന്നത് മോഹൻലാലിനും മമ്മൂട്ടിക്കും അഭിനയിക്കാൻ അറിയില്ലെന്ന് പൃഥീരാജ് എന്ന രീതിയിൽ .. അതെല്ലാം നിലം തൊടാതെ വിഴുങ്ങാൻ വലിയൊരു വിഭാഗം ജനങ്ങളും.പല ചാനലുകളിലടക്കം പുളളിയെ പറ്റി ചോദിക്കുമ്പോൾ അടുത്ത “സന്തോഷ് പണ്ഡിറ്റ്” എന്നടക്കമുളള ടാഗുകളാണ് പുളളിക്ക് പലരും നൽകിയത്..ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം diplomacy ഇല്ലാതെ പറയുന്നതിൻ്റെയും, അത്യാവശ്യം english ഭാഷ കൈകാര്യം ചെയ്യുന്നതിനും പ്രബുദ്ധ മലയാളി അയാളെ “അഹങ്കാരി”യാക്കി…ജോൺ ബ്രിട്ടാസ് ആയുളള interviewൽ “തൻ്റെ ഭർത്താവാണ് സൗത്ത് ഇന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതെന്ന്” അത് തമാശ രൂപത്തിൽ പറഞ്ഞ് ചിരിച്ച സുപ്രിയയെയും വരെ അതിൻ്റെ പേരിൽ രൂക്ഷ വിമർശനം ചെയ്യപ്പെട്ടും അതേ വർഷം തന്നെ അയാൾ മനോരമയുടെ നേരെ ചെവ്വേ യിൽ വർഷങ്ങൾ കഴിഞ്ഞാൽ മൂന്ന് നാല് ഭാഷകളിൽ അഭിനയിക്കുന്ന നടനാവണം സ്വന്തമായി പ്രൊഡക്ഷൻ കമ്പനി തുടങ്ങണം , ഒരു സിനിമ സംവിധാനം ചെയ്യണം എന്നുളള ആഗ്രഹങ്ങൾ പറഞ്ഞപ്പോൾ Prithvi Rajappan എന്നുളള വീഡിയോ തന്നെ പുറത്തിറങ്ങി ( അത് ഇപ്പോഴും യൂട്യൂബിലുണ്ടോ ആവോ) 😂
അതിൽ സംവിധാന മോഹം വിവരമുളളവർക്ക് പറഞ്ഞിട്ടുളള പണിയാണെന്നാണ് പുളളിയെ അതുണ്ടാക്കിയവൻ അല്ലെങ്കിൽ ഉണ്ടാക്കിയവർ വിമർശിക്കുന്നത്…അന്ന് അയാളുടെ മൗനം കാലത്തിൻ്റെ കാവ്യനീതിയെന്നോണം പിറക്കാലത്ത് മറുപടിയായി
അതിന് മുൻപേ ഇറങ്ങിയ നല്ല പടങ്ങൾ ചക്രവും,വർഗ്ഗവും,വാസ്തവവും,കൃത്യവും ഉൾപ്പെടെ പരാജയങ്ങൾ..തിലകൻ പറഞ്ഞത് പോലെ പൃഥീരാജ് പടങ്ങൾ ഇറങ്ങുന്ന ദിവസം മുതൽ അങ്ങോട്ട് തീയ്യേറ്ററിൽ കയറി കൂവാനും സീറ്റ് കുത്തികീയറാനും ആളുകൾ വേറെ
പക്ഷേ പിന്നീടങ്ങോട്ട് കണ്ടത് മൗനിയായയാൾ ഓൺസ്ക്രീനിൽ ഓഫ്സ്ക്രീനിലും മറുപടി കൊടുക്കുന്ന കാഴ്ചയാണ് .

സെല്ലുലോയ്ഡും , അയാളും ഞാനും തമ്മിലും മുബൈ പോലീസും , മെമ്മറീസും , പിന്നാലെ കേരള സ്റ്റേറ്റ് ഫിലിംഫയർ അവാർഡുകളും , തമിഴ്നാട് സ്റ്റേറ്റ് അവാർഡും ടോവിനോ അടക്കമുളള പുതുമുഖങ്ങളെ സപ്പോർട്ട് ചെയ്യ്ത് കൊണ്ട് വരുന്നു..2 വർഷത്തിനകം ഇവൻ ഫീൽഡ് ഔട്ടാകുമെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ സ്വന്തം പടങ്ങൾക്ക് വരി നിൽപ്പിക്കുന്നു ഒരേ സമയം മൂന്ന് പടങ്ങൾ ഒരേ തീയ്യേറ്റർ കോപ്ലക്സിൽ ഹൗസ്ഫുളളാക്കുന്നു .

ഇപ്പോഴും പ്രൊഡ്യൂസർക്ക് ലാഭമില്ല ,പ്രൊഡ്യൂസർ നഷ്ട്ടത്തിലാണെന്ന് പറഞ്ഞ് കരയുന്ന വിമർശകർക്ക് തന്നെ അറിയാം ഒരു പ്രൊഡ്യൂസറെയും അയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയല്ല പടം ചെയ്യിക്കുന്നതെന്ന്.. തമിഴിലും തെലുങ്കിലും സൂപ്പർ ഡ്യൂലക്സും , ഹിറ്റും എന്തിന് കന്നടയിൽ വരെ അവനെ ശ്രീമന്നാരായണ പോലുളള പടങ്ങൾ വരെ കണ്ട് Quality ൽ വരുന്ന മാറ്റങ്ങളെ ഇവിടെ നയനും , ഡബിൾ ബാരലും , ആദം ജോവനും വരെ കണ്ട് കടിച്ച് കീറുന്നവർക്ക് മുന്നിൽ ഒന്നുമല്ല.അതിൽ തന്നെ അയാൾ സ്വന്തം ചിലവിൽ നിർമ്മിച്ച പടങ്ങളെടുത്താൽ ഇന്ത്യൻ റുപ്പിയും ,ഉറുമിയും, ഡബിൾ ബാരലും മുതൽ നയൻ വരെ.ശബരിമല വിഷയം മുതൽ എന്ത് ചോദിച്ചാലും interview കളിൽ solid strong വ്യക്തമായ മറുപടി ഉണ്ടാവും അതിൻ്റെ പേരിലും പലയിടങ്ങളിൽ നിന്നും വിമർശനം..ഇപ്പോഴും മറ്റ് പലരുടെ interview കളേക്കാൾ ഇങ്ങേരുടെ ഇൻ്റർവ്യൂകൾ കാണാൻ ഒരു താത്പര്യം തോന്നാറുണ്ട് .

ഇപ്പോഴും ലൈഫിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ ഇങ്ങേരെ ഓർക്കും കുറ്റം പറയാൻ പലരുമുണ്ടാവും പക്ഷേ ultimately നമ്മൾ നമ്മളായി തന്നെയിരിക്കുക…ആരാടാ എന്ന് ചോദിച്ചാ ഞാനാടാ എന്ന് പറയാൻ ധൈര്യം തന്നെയാൾ ചെയ്യ്ത ഭൂരിഭാഗം പടങ്ങളും വമ്പൻ വിജയങ്ങളെല്ലാതിരിന്നിട്ടും .. ഒരു വലിയ ജനവിഭാഗം എതിർത്തിട്ടും വ്യക്തി ഹത്യ നടത്തിയിട്ടും ഒരക്ഷരം പോലും എതിർത്ത് പറയാതെ സ്വന്തം നിലപാടിൽ സിനിമയ്ക്കകത്തും പുറത്തും ഹീറോയായവൻ എന്തിന് സ്വന്തം ഇൻഡസ്ട്രിയിലെ പ്രമുഖ നടിക്ക് നേരെ ക്രൂരമായ അറ്റാക്കുണ്ടായിട്ടും പേടിയാൽ പലരും മൗനം പാലിച്ച സമയത്തും കൃത്യമായ നിലപാട് വ്യക്തമാക്കി അവളുടെ കൂടെ നിന്നവൻ..അഹങ്കാരി ❤️

ഇപ്പോഴും വിമർശിക്കുന്നവർ വരെ രഹസ്യമായും , പരസ്യമായും അംഗീകരിക്കുന്ന കാര്യം മോഹൻലാൽ മമ്മൂട്ടിക്ക് ശേഷം ഭാവി മലയാള സിനിമയിൽ അയാൾ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ..സ്വന്തമായ ഇരിപ്പിടം . പറഞ്ഞ് വരുന്നത് അയാൾ അടുത്ത മോഹൻലാലോ മമ്മൂട്ടിയോ അല്ല അയാൾ ഒരേയൊരു പൃഥീരാജ് ആണ് .കൂടെയുളള പേര്കാരൻ ഫഹദോ , ദുൽക്കറോ ആരുമാവട്ടെ അതിൻ്റെ അപ്പുറത്ത് പാറപോലെയുറച്ച് അയാളുണ്ടാവും ഇനിയുളള കാലം…മലയാള സിനിമ ആ കൈകളിൽ സുഭദ്രമായിരിക്കും
നായകനാണ്..ഗായകനാണ്..പ്രൊഡ്യൂസറാണ്..ഡിസ്ട്രിബ്യൂട്ടറാണ്…സർവ്വോപരി ഞങ്ങളുടെ അഹങ്കാരമാണ് ഇൻസ്പിരേഷനാണ് 🙌
The One and only Prithviraj Sukumaran