മാമുക്കോയയുടെ അസാദ്ധ്യ പ്രകടനം
ഒരിക്കലും നടക്കാൻ ഇടയില്ലാത്ത ഹാരിപോട്ടർ ഫാൻ്റസികളോ എന്നിങ്ങനെയുള്ള എന്ത് യക്ഷിക്കഥയും ഒരു മികച്ച സിനിമയാക്കാൻ കഴിയും.കൃത്രിമത്വം ഇല്ലാത്ത സിറ്റുവേഷനുകൾ
182 total views

Ajesh Sasidharan
Kuruthi, A short analysis;
മാമുക്കോയയുടെ അസാദ്ധ്യ പ്രകടനം കൊണ്ടും, കൈകാര്യം ചെയ്ത വിഷയത്തിൻ്റെ ഇൻഫ്ലൈയിമബിലിറ്റി കൊണ്ടും ചർച്ച ചെയ്യപ്പെടുന്ന കുരുതിക്ക് എവിടെയാണ് പിഴച്ചത് ?
ചർച്ചകൾ:
ക്ലീഷെ വിഷയം
നാടകീയമായ സംഭാഷണങ്ങൾ
മോശം അഭിനയം, കാസ്റ്റിംഗ്
സംവിധാനം
തിരക്കഥ.
പറഞ്ഞ് പഴകിയതോ,
കോപ്പി പേസ്റ്റോ,
ഒരിക്കലും നടക്കാൻ ഇടയില്ലാത്ത ഹാരിപോട്ടർ ഫാൻ്റസികളോ എന്നിങ്ങനെയുള്ള എന്ത് യക്ഷിക്കഥയും ഒരു മികച്ച സിനിമയാക്കാൻ കഴിയും.കൃത്രിമത്വം ഇല്ലാത്ത സിറ്റുവേഷനുകൾ കൊണ്ട് ഏത് ഫാൻ്റസിയും റിയാലിറ്റിയായി (റിയൽ അല്ല) പ്രേക്ഷകന് അനുഭവപ്പെടണം എന്ന് മാത്രം.കഥാപാത്രവുമായി പ്രേക്ഷകന് ഇമോഷണലി കണക്ട് ആകാൻ കഴിയുന്നിടത്താണ് സിനിമയുടെ വിജയം.അതുകൊണ്ട് തന്നെ, കെട്ടുറപ്പുള്ള ഒരു തിരക്കഥക്ക് സത്യസന്ധമായ കഥാപാത്ര സൃഷ്ടി അത്യാവശ്യമാണ്. അതുണ്ടാകാതെ പോയിടത്താണ് കുരുതിക്കും പാളിയത്.
മൂസാക്കയും ഇബ്രാഹിമും ഒഴികെയുള്ള മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് വിശ്വസനീയത കിട്ടാതെ പോയതും, സ്വാഭാവികമായ ഒഴുക്ക് നഷ്ട്ടപ്പെട്ടു പോകുന്ന കൃത്രിമ സീക്വൻസുകളുമാണ് കുരുതിയെ കൂട്ടക്കുരുതിയാക്കി മാറ്റിയത്.ആർട്ടിഫിഷ്യലായ ഒരു കഥാപാത്രത്തിൻ്റെ സംഭാഷണങ്ങൾ എങ്ങനെ എഴുതിയാലും ആർട്ടിഫിഷ്യൽ തന്നെയായിരിക്കും. നടനോ നടിയോ എത്ര പണിപ്പെട്ടാലും അതിനെ സ്വാഭാവികമാക്കി മാറ്റാൻ കഴിയില്ല. അഭിനേതാക്കളുടെ മോശം പ്രകടനമായിരിക്കും പ്രേക്ഷകൻ സ്ക്രീനിൽ കാണുക.ക്രാഫ്റ്റുള്ള ഒരു സംവിധായകന്,ഒരു മോശം തിരക്കഥയെ ഒരു ആവറേജ് സിനിമയാക്കി അവതരിപ്പിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ , വൈകാരികമായി സത്യസന്ധരായ കഥാപാത്രങ്ങളും മുഹൂർത്തങ്ങളുമുള്ള, സ്വാഭാവികമായി ഒഴുകുന്ന ഒരു തിരക്കഥ സംവിധായകന് മുൻപിൽ തുറന്ന് വയ്ക്കുന്നത്,അനന്ത സാധ്യതകളാണ്…
Then,
The Real Drama Begins.
183 total views, 1 views today
