അജീഷ് ദാസൻ, മലയാള ഗാനശാഖയിലെ പുതുവസന്തം

1324

Aji Amruth എഴുതുന്നു 

അജീഷ് ദാസൻ എന്ന വൈക്കം കാരനെ കേരളത്തിലെ ജനങ്ങൾക്ക് സുപരിചതമായത്
ജോസഫ് എന്ന സിനിമയിലെ
പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ,
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണി… എന്ന ഗാനത്തിലൂടെയാണ് .

ജോസഫ് എന്ന സിനിമയ്ക്കും മുൻപേ അബ്രിഡ് ഷൈൻ
കലാലയ യുവജനൽസവത്തിന്റെ കഥപറഞ്ഞ പൂമരം എന്ന സിനിമയിലെ ..
1 .നേരമായ് നിലാവിലീ ജാലകം തുറന്നീടാം …തൂവലായ് വിലോലമീ വീഥിയിൽ അലിഞ്ഞീടാം ….
2 .കടവാത്തൊരുതോന്നിയിരിപ്പൂ പാട്ടില്ലാതെ ,പുഴയില്ലാതെ , അരികത്തോരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ ….
3. ഇനിയൊരു കാലത്തേക്കൊരുപൂവിടർത്തുവാൻ ഇവിടെഞാനീ പൂമരം നട്ടൂ , ഇനിയൊരുകാലത്തേക്കൊരുതീ പടർത്തുവാൻ ഇവിടെയെൻ മിഴികളും നട്ടൂ ..
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഈ ഗാനവും ഉൾപ്പെടെ …
മനോഹരമായ മൂന്നുഗാനങ്ങളും രചിച്ചിരുന്നു .

മഹാരാജാസ്സിന്റെ സമരമരത്തിന് കീഴിൽ നിന്നും പൂമരത്തിലേക്ക് എന്ന് പറയുന്നതാണ് ഏറ്റവും ശരി .
അത്തിപ്പൂവിൻ അഴകുള്ളോളെ കത്തിപ്പായും മിഴിനോക്കുള്ളോളെ ഇതുവഴി ഇനിവരുമോ ,
കരളിലെ ഇളക്കിളിയെ , തരുന്നിതെന്നോമൽ ഹൃദയ മന്ദാരം ..
ഒരൊന്നൊന്നര പ്രണയ കഥയിലെ അജീഷ് ദാസന്റെ മനോഹരമായ വരികൾ …

ഒരു പഴയ ബോംബ് കഥയിലെ ഒരു അടിപൊളി ഗാനവും അജീഷ് ൻറെ തൂലികയിൽ പിറന്നു .
” തൊട്ടപ്പൻ” എന്ന വിനായകൻ ചിത്രത്തിൽ കായലേ കായലേ നീ തനിച്ചല്ലേ
കാറ്റലേ കാറ്റലേ കൊണ്ടുപോകല്ലേ…
അജീഷ് ൻറെ തൂലികയിൽ പിറന്ന ഏറ്റവും പുതിയ ഗാനം ആണ് .

ചുരുങ്ങിയ കാലം കൊണ്ട് മനോഹരമായ വരികളാൽ
മലയാളമനസ്സിനെ കീഴടക്കിയ അജീഷ് ദാസൻ വൈക്കം സ്വദേശി ആണ്.
മലയാള ഗാന ശാഖയ്ക്ക് നിത്യവസന്തമായി അജേഷ് ദാസൻ മാറട്ടെ എന്ന് ആശംസിക്കുന്നു .
അജേഷ് ദാസൻ എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയ പ്രിയ ജ്യേഷ്ഠ സുഹൃത് ബിജു പൊന്നനും നന്ദി .

എഴുതിയത് അജി അമൃത്
എഴുതിയത് അജി അമൃത്