മസ്കറ്റ് ഹോട്ടലിൽ നിന്ന് വാങ്ങിയ കോൺഫ്ലെക്സ് തിന്നുന്നതെങ്ങനെ എന്നറിയാത്ത ആലപ്പി അഷറഫ് ചെയ്തതത്

110

അജി കമാൽ

മസ്കറ്റ് ഹോട്ടലിൽ നിന്ന് വാങ്ങിയ കോൺഫ്ലെക്സ് തിന്നുന്നതെങ്ങനെ എന്നറിയാത്ത ആലപ്പി അഷറഫ് ചെയ്തതത്

പണ്ട്, ഒരു കാലത്ത് , തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ മാത്രമായിരുന്നു കോൺഫ്ലേക്സ് കിട്ടിയിരുന്നത്.പലരും പറഞ്ഞ് കേട്ട്, നടനും , സംവിധായകനും, തിരകഥാകൃത്തും, നിർമ്മാതാവുമായ ആലപ്പി അഷറഫിന് ഇത് ഒന്ന് കഴിക്കാൻ ഒരു മോഹം തോന്നി.
ഒരിക്കൽ അദ്ദേഹം പ്രഭാത ഭക്ഷണത്തിന് അവിടെയെത്തി കോൺഫ്ലേക്സ് ഓഡർ ചെയ്തു.റസ്റ്റോറന്റിലെ ജീവനക്കാർ ഒരു ജഗ്ഗിൽ ചൂട് പാലും, വേറെയൊരു ചെറിയ പാത്രത്തിൽ കോൺഫ്ലേക്സും കൊണ്ട് വച്ചു.

ഇത് എങ്ങനെ കഴിക്കണമെന്ന് അറിയാത്ത ആലപ്പി അഷറഫ്, പാല് ഒരു ഗ്ലാസ്സിൽ ഒഴിച്ച് കുടിക്കുകയും, കോൺഫ്ലേക്സ് നമ്മൾ കടല ഒക്കെ കൊറിക്കുന്നത് പോലെ, ഓരോന്നായി എടുത്ത് കഴിക്കുകയും ചെയ്തു.പിന്നെയും കുറെ വർഷങ്ങൾക്ക് ശേഷമാണ് പാല്, കോൺഫ്ലേക്സിൽ ഒഴിച്ചാണ് സാധാരണ എല്ലാവരും കഴിക്കുന്നതെന്ന് ആലപ്പി അഷ്റഫിന് മനസ്സിലായത്.ഇത് പോലെത്തെ ഒരുപ്പാട് നർമ്മം നിറഞ്ഞതും, ഇത് വരെ കേൾക്കാത്ത കഥകളും നിറഞ്ഞതാണ് ആലപ്പി അഷ്റഫിൻ്റെ സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എപ്പിസോഡുകൾ.കാണാത്തവർ തീർച്ചയായും കാണുക.