സദാചാരകുലസംസ്കാരം എന്ന് കരുതിയിരുന്ന ആ പോമ്പി നഗര സംസ്കാരത്തിലെ വീടുകളുടെ ചുവരുകൾ അപ്പാടെ “അശ്ലീല” ചിത്രങ്ങളാൽ “അശുദ്ധ”മാക്കപ്പെട്ടവയായിരുന്നു

249

Ajin John

CE 79 ഇൽ ഞൊടിയിടയിൽ വെസൂവിയസ് അഗ്നിപർവ്വതം വിഴുങ്ങിയ, പഴയ റോമാസാമ്രാജ്യത്തിലെ ‘പോമ്പി’ എന്ന നാമധേയമുള്ള, മനുഷ്യസംസ്കാരത്തിന്റെ തന്നെ നാഴികക്കല്ലുകളിൽ ഒന്നായ ഒരു മഹാനഗരം.അന്നേ ദിനം, വെസൂവിയസ് പുകഞ്ഞു പുകഞ്ഞു ഭൂമിക്കുള്ളിൽ തിളച്ചു മറിയുന്ന ലാവ തൂവി പുറത്തു വന്നു. നഗരത്തിനു മീതെ കൂടെ ആ ലാവയുടെ സുനാമി ഒന്നുമറിയാത്തത് പോലെ ശാന്തമായി അലയടിച്ചൊഴുകി ഉറഞ്ഞു. നൊടിയിടയ്ക്കുള്ളിൽ ആ സംസ്കാരമാകെ നിശ്ചലമായി.

തണുത്തുറഞ്ഞ വെസൂവിയസിന്റെ രക്തത്തിനുള്ളിൽ ഒരു ജീവിത നിമിഷം കൊണ്ട് ആ സംസ്കാരമപ്പാടെ, അവിടെ ജീവിച്ച മൃഗങ്ങളും മനുഷ്യരും വീടുകളും കൃഷിയടങ്ങളും കൊട്ടാരങ്ങളും തെരുവുകളും ചിത്രതൂണുകളും ഒന്നാകെ ആ ജീവിത ചരിത്ര മുഹൂർത്തത്തിൽ നിശ്ചലമായി സംസ്കരിക്കപ്പെട്ടു.പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രാന്വേഷികൾ ആ ചാരം സൂക്ഷ്മമായി ചികഞ്ഞെടുത്തു. ചാരം സൂക്ഷിച്ചു മാറ്റിയാൽ എന്താവും കണ്ടെത്തുക എന്ന ജിജ്ഞാസ, ഈ ചരിത്രകാരന്മാരെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഈ പര്യവേക്ഷണ പ്രക്രിയയിലേക്ക് ആവേശത്തോടെ നയിച്ചു.

ഉറഞ്ഞു പോയ ജീവിതയാഥാർഥ്യങ്ങൾ പതിയെ പതിയെ അവർക്ക് മുന്നിൽ തിരശീലയുയർത്തി. മനുഷ്യർ മരിച്ച നിമിഷത്തിൽ തന്നെ മമ്മിഫൈ ചെയ്യപ്പെട്ട അവസ്ഥ! നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച മനുഷ്യർ, മൃഗങ്ങൾ, അവർ ജീവിച്ച കെട്ടിടങ്ങൾ, അവർ നടന്ന തെരുവീഥികൾ, അവരുടെ അടുക്കളകൾ, അവരുടെ കാലത്തെ ഗ്ലാഡിയേറ്റർമാർ പോരാടിയ പടക്കളങ്ങൾ, അവരുടെ ആർഭാടം, അവരുടെ ദാരിദ്ര്യം……. വെസൂവിയസ് വിഴുങ്ങിയത് അതേപടി സംരക്ഷിക്കപ്പെട്ടിരുന്നു.

പക്ഷെ, കൂടുതൽ ആഴങ്ങളിലേക്ക് ചികഞ്ഞെത്തുന്തോറും ഈ പര്യവേക്ഷകരുടെ നെറ്റി ചുളിഞ്ഞു! വളരെ സദാചാരകുലസംസ്കാരം എന്ന് കരുതിപ്പോന്ന ആ പോമ്പി നഗര സംസ്കാരത്തിലെ വീടുകളുടെ ചുവരുകൾ അപ്പാടെ “അശ്ലീല” ചിത്രങ്ങളാൽ “അശുദ്ധ”മാക്കപ്പെട്ടവയായിരുന്നു. സ്ത്രീകളും പുരുഷന്മാരും രതിയിൽ ഏർപ്പെടുന്നതിന്റെ വിവിധതരം ചുമർ ചിത്രങ്ങൾ പതിച്ചു ജീവിച്ചിരുന്നവരായിരുന്നോ പഴയ “മഹത്തായ” റൊമാക്കാർ എന്ന ചോദ്യം സദാചാര “കുല” പര്യവേക്ഷകരെ ആസ്വസ്ഥരാക്കി.

പോമ്പിയിൽ നിന്നും കുഴിച്ചെടുത്ത ആദ്യവസ്തുക്കളിൽ ഒന്ന് വളരെ വിചിത്രമായ ഒരു മാർബിൾ ശില്പമായിരുന്നു. സ്റ്റയർ എന്ന ഒരു റോമൻ ദേവൻ ഒരു ആടുമായി രതിയിൽ ഏർപ്പെടുന്നതിന്റെ ഒരു ആവിഷ്കാരം! അത് ആദ്യം കണ്ടവരെ മുഴുവൻ സംഭ്രമിപ്പിക്കുകയും ഒപ്പം തന്നെ സംഭീതരാക്കുകയും ചെയ്തു. അസാധാരണമായ ഒരു കലാസൃഷ്ടിയായിരുന്നു ആ ശില്പം (അതിനെ കുറിച്ചുള്ള കൂടുതൽ വർണ്ണനകൾ അറിയാൻ ജീവൻ ജോസ് തോമസിന്റെ ‘രതി രഹസ്യം’ എന്ന പുസ്തകം വായിക്കുക). ഈ ശില്പം പോമ്പി നഗരത്തിൽ വച്ചിരുന്നത് പൂർണ്ണമായും പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന തരത്തിലായിരുന്നു. ആ അന്വേഷകർക്ക് മുന്നിൽ വന്ന ഇതിന്റെ ഒരു തുടക്കമായിരുന്നു ഈ ശില്പം, പിറകെ കണ്ടെത്തിയതിന്റെ കണക്കുകൾ വേറെ.

പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പിലെ ശക്തമായ ഈ ലൈംഗീക സദാചാരത്തിന്റെ ഭയാനകമായ തടവറകളിൽ കഴിഞ്ഞിരുന്ന ഈ ലോകം ഈ ചരിത്ര സത്യങ്ങൾ എങ്ങനെ നിഷേധിക്കും എന്നറിയാതെ കുഴങ്ങുന്നു.റോമാസാമ്രാജ്യത്തിന്റെ ഈ സംസ്കാരത്തിനെ ഓർത്ത് ആരും മൂക്കത്ത് വിരൽ വയ്ക്കേണ്ട ആവശ്യമില്ല. നമ്മുടെ സംസ്കാരത്തിലെ ദൈവ സങ്കല്പങ്ങൾ എന്താ മോശമായിരുന്നോ? ഇന്നുമുണ്ട് നമ്മുടെ നാട്ടിൽ ജീവൻ സ്പന്ദിക്കുന്ന ഇത്തരം കൊത്തുപണികളും ശില്പങ്ങളും: വെസൂവിയസിന്റെ നാടൻ പരമ്പരകളാൽ നഷ്ടപ്പെടുത്താതെ കാത്ത് പരിപാലിക്കപ്പെടുന്ന നമ്മുടെ പൈതൃക സമ്പാദ്യം എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കാവുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നെടും തൂണുകൾ. പക്ഷെ പതിനെട്ടാം നൂറ്റാണ്ടിലെ വിക്ടോറിയൻ സദാചാരം രണ്ട് നൂറ്റാണ്ടിനു ശേഷമാണ് നമ്മുടെ സിരകളിലേക്ക് പടർന്നെത്തിയത്. പക്ഷെ, ഈ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യവും സാക്ഷര കേരളം ഇതിന്റെ പിടിവിടാതെ ഈ സദാചാരത്തിൽ കടിച്ചു തൂങ്ങി കിടക്കുന്നു എന്നത് അത്ഭുതാവഹം തന്നെ!

Image may contain: 1 person, standing, outdoor and natureചിത്രം: ഇല്ലുഷനിൽ കാലിടറി വീണ് നിലവിളിക്കുന്ന സദാചാര മലയാളികൾ🤧! സംസ്കാരത്തെ കൊന്നു, സംസ്കാരം മരിച്ചു😪… ഷോ… ഷാഡ്!!! പത്തൊൻപതാം നൂറ്റാണ്ടിലെ മാധ്യവർഗ്ഗ ബ്രിട്ടീഷുകാരുടെ വിക്ടോറിയൻ സദാചാരബോധമൊക്കെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചുമന്ന് കൊണ്ട് നടക്കുന്ന അർഷാഭരതം, അല്ല സാക്ഷര കേരളം! സദാചാര നിലവിളികളുടെ മാറ്റൊലികൾ കമെന്റ് ബോക്സുകളിൽ മുഴങ്ങുന്നത് അരോചകമായി തോന്നുന്നു😪! ഈ നിലവിളികൾ കഴുത്തു ഞെരിക്കാൻ ശ്രമിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തെയോ!!!