Ajin Mannoor
ഭാനുമതി ഒരു അവലോകനം
ദേവാസുരത്തിലെ ഭാനുമതിയെ നമ്മൾക്ക് എന്താണ് ഇത്ര ഇഷ്ടം…??അന്നത്തെ കാലഘട്ടത്തിന്റെ പൊതുബോധത്തിന് ഇണങ്ങുന്ന തരത്തിൽ സൂക്ഷ്മമായി ആണ് അവളുടെ ക്യാറക്ടർ നെയ്തിരിക്കുന്നത് എന്നതാണ് പ്രധാന കാരണമായി തോന്നിയത് അവൾ തന്റേടിയാണ് എന്നാൽ അപ്പോൾ പോലും ആണിന്റെ മേൽക്കോയ്മ അംഗീകരിക്കുന്നും ഉണ്ട്, പറഞ്ഞത് വിശ്വാസം വരുന്നില്ല അല്ലെ …? കണ്ടു പോകുമ്പോൾ ചിലപ്പോൾ നമ്മൾ ഇത്ര സൂക്ഷ വശങ്ങൾ ശ്രദ്ധിക്കണം എന്നില്ല പക്ഷെ ഉപബോധതലത്തിൽ നമ്മളെ ആ ബോഡി ലാംഗ്വേജ് ഒക്കെ സ്വാധീനിക്കും എന്നാണ് എനിക്ക് തോന്നുന്നത്
ഈ ബോഡിലാംഗ്വേജ് വായിച്ചെടുക്കാൻ പറ്റുന്ന ഒരു രംഗം പറയാം.. ലാൽ മാർകറ്റിൽ പോയി അടിയുണ്ടാക്കിയിട്ട് വന്നിട്ട് അടയ്ക്കാത്ത വാ തുന്നികെട്ടാൻ അറിയാം എന്ന് പറയുന്ന സീനിൽ ലാൽ കടന്ന് വരുമ്പോൾ ഭാനുമതി കട്ടിലിൽ ഇരിക്കുകയാണ് അയാളെ കണ്ടിട്ടും അവൾ എഴുന്നേൽക്കുന്നില്ല (തന്റേടം ) എന്നാൽ തന്നോട് സംസാരിക്കാൻ വരുമ്പോൾ എഴുന്നേൽക്കുന്നുണ്ട് മുഖത്ത് നോക്കാതെ താഴെ നോക്കിയാണ് സംസാരിക്കുന്നതും (ആണ് മേൽക്കോയ്മ അംഗീകരിക്കുന്ന സ്ത്രീ )…ഇത് അത്ര നിസ്സാരം അല്ല ബോഡി ലാംഗ്വേജ് നമ്മൾ അറിയാതെ മനസ്സിൽ കൊള്ളുന്നതാണ്
പാടി പുകഴ്ത്തലുകൾ ഒരു പാട് കിട്ടിയ കഥാപത്രമാണ് അതിന് അർഹതയും ആ കഥാപാത്രത്തിനുണ്ട് പക്ഷെ ഇങ്ങനെ ഒരു വശം കൂടിയുണ്ടെന്ന് പറയണമെന്ന് തോന്നി. ഇനി നമ്മൾക്ക് എന്താണ് അവളെ ഇഷ്ടമെന്ന് ചോദിച്ചാൽ നമ്മുടെ മനസ്സും ഏറെ കുറേ ആ കാലഘട്ടത്തിൽ തന്നെയാണ്, അതാണ് കാരണം..