അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ സൗന്ദര്യവും ഗാംഭീര്യവും ബുദ്ധിശക്തിയും വ്യക്തിത്വവും ധീരതയുമാണെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്. നിരവധി രാഷ്ട്രീയ പാർട്ടി നേതാക്കളും സിനിമാ താരങ്ങളും ജയലളിതയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. ജയലളിതയെ അഭിനന്ദിച്ച സൂപ്പർ സ്റ്റാർ രജനികാന്തും ജയലളിതയെക്കുറിച്ചു തുറന്നുപറഞ്ഞു.
ബഹുമാനപ്പെട്ട ജയലളിതയുടെ 75-ാം ജന്മദിനത്തിൽ, അവർ ഇനി നമ്മോടൊപ്പമില്ലല്ലോ എന്ന സങ്കടത്തോടെയാണ് ഞാൻ അവരെ ഓർക്കുന്നതെന്ന് രജനികാന്ത് പറഞ്ഞു. ജയലളിതയെ പോലെ മറ്റൊരു സ്ത്രീയെ നിങ്ങൾ ഒരിക്കലും കാണില്ല. അവർ സൗന്ദര്യവും മഹത്വവും ബുദ്ധിശക്തിയും വ്യക്തിത്വവും ധൈര്യവുമാണ്. എം.ജി.ആറിന്റെ മരണശേഷം എ.ഐ.എ.ഡി.എം.കെ പിളർന്നപ്പോൾ, പ്രഗത്ഭരായ ഒട്ടേറെ നേതാക്കൾ ഉണ്ടായപ്പോൾ ഭിന്നിച്ച പാർട്ടിയെ അവർ ഒറ്റയ്ക്ക് നിന്ന് ഒറ്റക്കെട്ടായി ചേർത്തത് അത്ര നിസാരകാര്യമല്ല
അതിനുശേഷം ജയലളിത ആ പാർട്ടിയെ ശക്തിപ്പെടുത്തുകയും വലിയ പാർട്ടിയായി ഉയർത്തുകയും വർഷങ്ങളോളം തമിഴ്നാട് ഭരിക്കുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ നേതാക്കളും ജയലളിതയെ അത്രമേൽ ബഹുമാനിച്ചിരുന്നു. അവരുടെ കഴിവിൽ അവർ അത്ഭുതപ്പെട്ടു. ഒരു ഘട്ടത്തിൽ അവർക്കും എനിക്കും ഇടയിൽ അകൽച്ചയുണ്ടായി .ആ സമയത്ത് എനിക്ക് അദ്ദേഹത്തിനെതിരെ സംസാരിക്കേണ്ടി വന്നു. അതിനുശേഷം എന്റെ മകൾ അവരെ കല്യാണം ക്ഷണിക്കാൻ പോയപ്പോൾ അവർ എല്ലാം മറന്നു, എന്റെ മകളുടെ കല്യാണത്തിന് വന്ന് ആ കല്യാണം ഭംഗിയായി നടത്തി. “അവർക്ക് കരുണയുള്ള മഹത്തായ ഹൃദയമുണ്ട്” രജനികാന്ത് പറഞ്ഞു.