ജഗതിച്ചേട്ടന്റെ ഒഴിച്ചിട്ട സിനിമാകസേരയെ കുറിച്ച് നമുക്കറിയാം, എന്നാൽ അദ്ദേഹം തന്നെ ഒഴിച്ചിട്ട മറ്റൊരു കസേരയുണ്ട്

65

Ajish Mundakkal

ജഗതിച്ചേട്ടൻ. ഒരുപാടൊന്നും പറയേണ്ടതില്ല വർഷങ്ങളായി അദ്ദേഹം ഒഴിച്ചിട്ട മലയാള സിനിമയിലെ ഒരു കസേരയുണ്ട്. പഴയ ഒരുപിടി ചിത്രങ്ങൾ കാണുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന ആ കസേര പലപ്പോഴായി മനസ്സിലേക്ക് ഓടി വരും. പണ്ടത്തെ എന്റെ പൊട്ടിച്ചിരിയുടെ ആഴവും വ്യാപ്തിയും ഞാൻ തന്നെ തിരിച്ചറിയും.

എന്നാൽ പറയാൻ പോകുന്നത് അദ്ദേഹം തന്നെ ഒഴിച്ചിട്ട മറ്റൊരു കസേരയെ പറ്റിയാണ്.. പലപ്പോഴായി കണ്ട അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ മറ്റൊരു കാര്യം, ഉറച്ച ശബ്ദത്തിൽ അധികാരത്തെയും ആരാധിക്കുന്നവനെയും ഭയക്കാതെ തനിക്ക് പറയേണ്ടത് പറയുക എന്നത് ഏതൊരു സദസ്സിനും ഏതൊരു വ്യക്തിക്കും മുന്നിൽ പതറാതെ പങ്കു വെച്ചിരുന്ന ജഗതിച്ചേട്ടൻ..

ഒന്ന് രണ്ടു വാക്കുകൾ താഴെ പങ്കുവെക്കുകയാണ്..
” നസീർ സാർ ഒരു മനുഷ്യ സ്നേഹിയായിരുന്നു.. തന്റെ വലുപ്പം മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാത്ത തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി.
കലാകാരൻ എന്ന് ഞാൻ വിളിക്കില്ല. എനിക്ക് കൊട്ടാരക്കര ശ്രീധരൻ നായരെയും, അടൂർ ഭാസിയെയും, പി ജെ ആന്റണിയെയും, S P പിള്ളയെയും KPAC ലളിതയേയും സുകുമാരിച്ചേച്ചിയേയും ഒക്കെയാണ് കലാകാരൻമാർ എന്ന് വിളിക്കാൻ ഇഷ്ടം ”
നോക്കുക. ഒരേ സമയം നസീർ സാറിന്റെ ശ്രേഷ്ഠതയും അതുപോലെ തന്നെ അദ്ദേഹത്തേക്കാൾ മുകളിൽ നിൽക്കുന്ന നടന്മാരെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്. യാഥാർഥ്യങ്ങൾ പച്ചയായി പങ്കു വെക്കുമ്പോൾ ആരും ഇകഴ്ത്തപ്പെടുന്നില്ലെന്ന സത്യം.
” ഭാഗ്യ ലക്ഷ്മി പറയുകയുണ്ടായി ഈ സദസ്സിൽ കുറച്ചു ഗ്ലാമർ പ്രോഗ്രാം കൂടി ആവാമായിരുന്നു ”
“എന്തിനു..?? ” ( മുഖത്തു പുച്ഛം )

“ഇവിടെ ആദരിക്കപ്പെടേണ്ടത് കലാകാരന്മാരാണ്. അതിനായി KPAC ലളിതയുണ്ട്, ലളിതച്ചേച്ചിയുണ്ട്, ഹരികുമാരുണ്ട്, ഭാഗ്യലക്ഷ്മിയുണ്ട്. അവർ തന്നെയാണ് ഈ പരിപാടിയിൽ പങ്കെടുക്കേണ്ടത്. ”
ഭാഗ്യലക്ഷ്മിയുടെ അറിവിലേക്കായി എന്ന് പറഞ്ഞാണ് ഈ സബ്ജക്ടിന്റെ ബാക്കി അദ്ദേഹം പറഞ്ഞു അവസാനിപ്പിക്കുന്നത് . അവിടെ അവർ കരിവാരി തെക്കപെട്ടു എന്നൊരു തോന്നൽ ഉണ്ടയായതേയില്ല. അതേ സദസ്സിനു മുന്നിൽ തന്നെ അതുല്യ കലാകാരന്മാരുടെ പാട്ടുകൾ പുനർസൃഷ്ടിക്കുന്നതിനെപ്പറ്റിയും അവാർഡുകളെപ്പറ്റിയും സിനിമാ മേഖലയിലെ കോർപറേറ് ആധിഅപത്യത്തെപ്പറ്റിയും, ബുജികളുടെ പത്മഭൂഷണോ പത്മശ്രീയോ മറ്റെന്തു അംഗീകാരമോ താൻ സ്വീകരിക്കില്ലെന്നും അദ്ദേഹം ആർജവത്തോടെ തറപ്പിച്ചു തന്നെ പറയുന്നുണ്ട്.. ഇന്നാണെങ്കിൽ വിവാദങ്ങൾ ഉണ്ടാക്കി ചാനൽചർച്ചകൾ കൊഴുപ്പിക്കാനുതകുന്ന ഇത്തരം നിലപാടുകൾ പങ്കു വെക്കാൻ കെല്പുള്ള എത്രപേരുണ്ടാവും.?? !!
പറയേണ്ടത് ഇങ്ങനെയാണ്, അദ്ദേഹം തീർത്തുവെച്ച ശൂന്യത, അത് ശൂന്യം തന്നെയാണ് ഒരർത്ഥത്തിൽ മാത്രമല്ല പല അർത്ഥത്തിലും. എത്രയും പെട്ടെന്ന് തന്നെ തിരിച്ചു വരാൻ കഴിയട്ടെ.

Previous articleപെണ്ണുങ്ങളെ തൊട്ടാൽ ഇനി വിവരമറിയും
Next articleക്രെഡിറ്റ് കാർഡ് എന്ന കെണി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.