പേരിൽ തന്നെ ഒളിപ്പിച്ചു വെച്ച് ‘മുന്നറിയിപ്പി’ൽ കാണിച്ച ഡയറക്ടർ ബ്രില്യൻസ്
ഇരുപത് വർഷമായി പുറത്തിറങ്ങാത്ത രാഘവന് അറിയില്ല ടെക്നോളജിയുടെ വളർച്ചയെപ്പറ്റി. താനാരെയും കൊന്നിട്ടില്ലെന്ന്
114 total views

ഒരു ചിത്രത്തിന്റെ complete suspense പേരിൽ തന്നെ ഒളിപ്പിച്ചു വെച്ച് ‘മുന്നറിയിപ്പി’ൽ കാണിച്ച ഡയറക്ടർ ബ്രില്യൻസ് ഉണ്ട്. Amazing one. !!!!
രാഘവൻ : എന്താ ഇത്
അഞ്ജലി : റെക്കോർഡർ ആണ്. നമ്മൾ സംസാരിക്കുന്നതെല്ലാം ഇതിൽ റെക്കോർഡ് ആവും.
രാഘവൻ : നമ്മുടെ ചിന്തകൾ ഒന്നും ഇതിൽ റെക്കോർഡ് ആവില്ലല്ലോ അല്ലെ !!
ഇരുപത് വർഷമായി പുറത്തിറങ്ങാത്ത രാഘവന് അറിയില്ല ടെക്നോളജിയുടെ വളർച്ചയെപ്പറ്റി. താനാരെയും കൊന്നിട്ടില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും അതിന്റെ യാഥാർഥ്യമെന്തെന്ന് അയാളുടെ ചിന്തകളിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന ഭയമായിരിക്കണം അങ്ങനെ ഒരു ചോദ്യത്തിന് ആധാരമാവുന്നത്.
ആദ്യമായി അജ്ഞലിക്കും കൂടെ പ്രേക്ഷകനും സംവിധായകൻ നൽകുന്ന “മുന്നറിയിപ്പ് ” !
ആർക്കും അറിയാത്ത ചില സത്യങ്ങൾ ഉണ്ടെന്ന് അഞ്ജലി തിരിച്ചറിയുമ്പോഴും അതുമൊരു ” മുന്നറിപ്പാ” ണെന്ന് ചിന്തിക്കാൻ കഴിയാത്ത വണ്ണം മെനഞ്ഞെടുന്ന high quality craft ആണ് ചിത്രത്തിന്റെ തിരക്കഥ. പിന്നീട് എത്ര തവണ രാഘവൻ ഒരു വരി പോലും എഴുതാൻ കഴിയാതെ, അതിനു ശ്രമിക്കാതെ ചിത്രത്തിന്റെ സിംഹഭാഗം’ അഭിനയിച്ചു ‘ തീർക്കുന്നുണ്ട്. അഞ്ജലിക്കത് മനസ്സിലാവില്ല. കാരണം അവളൊരു മായിക ലോകത്തായിരുന്നു. അവളുടെ വഴിയേ നമ്മൾ നീങ്ങുമ്പോഴും ചിത്രത്തിന്റെ പേരിലേക്ക് ” മുന്നറിയിപ്പി”ലേക്കൊന്ന് തിരിഞ്ഞു നോക്കാൻ, ചിന്തിക്കാൻ സംവിധായകൻ നമ്മെ അനുവദിക്കുന്നില്ല. ബാറിൽ വെച്ച് സുധീഷിനോട് രാഘവൻ പറയുന്ന രണ്ടു വാക്കുകൾ
“നിങ്ങൾക്ക് തോന്നുന്ന സ്വാതന്ത്രമായിരിക്കില്ല എന്റെ സ്വാതന്ത്രം.
നമുക്ക് തടസമായി നിൽക്കുന്ന ചില കാര്യങ്ങളെ നമുക്ക് ചിലപ്പോ പറിച്ച് മാറ്റേണ്ടി വരും അതിനല്ലേ സ്വാതന്ത്രം എന്ന് പറയുന്നത് ”
മുന്നറിയിപ്പ് !!!
ഒടുക്കം ഏറ്റവുമവസാനം അയാളുടെ കഥയുടെ ബാക്കി എഴുതി അഞ്ജലിക്ക് കൊടുക്കുന്നതിനു മുൻപ് അയാൾ പറയുന്നുണ്ട്
“സമയം തീരാൻ പോവാ ല്ലെ… ”
ഏറ്റവുമൊടുവിൽ രാഘവൻ തരുന്ന’ മുന്നറിയിപ്പ്.. ‘
കുറച്ചു വർഷങ്ങൾക്കിടയിൽ കണ്ട ചിത്രങ്ങളിൽ ഇത്ര apt ആയിട്ടൊരു പേരുള്ളൊരു ചിത്രം വന്നതായിരുന്നു ഓർക്കുന്നില്ല.
കഥാന്ത്യം വരെ ‘മുന്നറിയിപ്പുകൾ ‘ തന്നുകൊണ്ടിരുന്നിട്ടും നമ്മുടെ ( എന്റെ ) ബോധണ്ഡലത്തിനും എത്താൻ കഴിയാത്തത്ര ഉയരത്തിൽ ആയിരുന്നു ‘ മുന്നറിയിപ്പ് ‘
115 total views, 1 views today
