നിർഭാഗ്യത്തെ ഭാഗ്യമാക്കിത്തീർത്ത നടൻ

61

Ajish Mundakkal

നിർഭാഗ്യത്തെ ഭാഗ്യമാക്കിത്തീർത്ത നടൻ

ഒരു നടൻ, അദ്ദേഹത്തെ ഒരേസമയം ഭാഗ്യവാനെന്നും നിർഭാഗ്യവാനെന്നും വിളിക്കാം. പറഞ്ഞു വരുന്നത് സായി കുമാറിനെപ്പറ്റിയാണ്. അദ്ദേഹം എങ്ങനെ നിർഭാഗ്യവാനാവുന്നെന്ന് പരിശോധിച്ചാൽ അത് ചെന്ന് നിൽക്കുക അദ്ദഹത്തിന്റെ ആദ്യ ചിത്രമായ “റാം ജി റാവ് സ്പീക്കിങ് ! ” ലായിരിക്കും

മലയാളം കണ്ട എക്കാലത്തെയും ഹിറ്റുകളിൽ ഒന്ന്. ഇന്നത്തെ തലമുറക്ക് പോലും മടുപ്പില്ലാതെ നൂറു തവണ കണ്ടിരിക്കാൻ പാകത്തിനുള്ള കലാ സൃഷ്ടി. അങ്ങനെ ഒരു ചിത്രത്തിൽ 1989 ൽ നായകനായി അരങ്ങേറിയ നടൻ പിൽകാലത്ത് നായകനായി അഭിനയിച്ച ചിത്രങ്ങൾ ഒന്നും തന്നെ പ്രതീക്ഷിച്ച വിജയം കൈവരിക്കപ്പെട്ടില്ല. ശ്രദ്ധിച്ചാൽ അതേ കാലഘട്ടത്തിൽ ചെറിയ ചിത്രങ്ങളിൽ തളർത്തഭിനയിച്ചു കൊണ്ടിരുന്ന മുകേഷ്, സിദ്ദിഖ് ജഗദിഷ് തുടങ്ങിയ നടന്മാരുടെ കോമഡി നമ്പറുകൾക്കും കുടുംബ പ്രേക്ഷകരുടെ ഇഷ്ടത്തിനും മുന്നിൽ പിടിച്ചു നില്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് വിലയിരുത്തേണ്ടി വരും.

പിന്നീടങ്ങോട് ഇതേ നടന്മാരുടെ കൂടെ സഹ വേഷങ്ങൾ ചെയ്ത് കുറെയേറെ ചിത്രങ്ങളിൽ അഭിനയിക്കുക വഴി ഒരുപാട് നാൾ ഇത്തരത്തിൽ ഉള്ള കഥാപാത്രങ്ങളുമായി അദ്ദേഹം മുന്നോട്ട് പോയി . അതിൽ കൗതുകകരം എന്തെന്നാൽ 6 വർഷങ്ങൾക്ക് ശേഷം “റാം ജി റാവ് സ്പീക്കിങ് ” ന്റെ രണ്ടാം ഭാഗം “മാന്നാർ മത്തായി സ്പീക്കിങ്” ഇറങ്ങിയപ്പോൾ lead role പോയത് മുകേഷിനായിരുന്നു. നായകനായി ഒത്തിരി ചിത്രങ്ങളിൽ അഭിനയിക്കുന്നതാണ് സിനിമാലോകത്ത് ഭാഗ്യം എന്ന് കരുതുന്നവർക്ക് മുന്നിൽ അയാളൊരു നിർഭാഗ്യവാനായ നടനാണ്.!!

ഇനി അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ വളർച്ച കാണുക. അദ്ദേഹത്തിന്റെ സിനിമാ career graph പരിശോധിച്ചാൽ 32 വർഷങ്ങൾ. അതിനു മുൻപേ ചില ചിത്രങ്ങളിൽ അഭിനയിച്ചെന്നു പറയപ്പെടുന്നുണ്ടെകിൽ പോലും റാം ജി റാവ് സ്പീക്കിങ് തന്നെയാണ് നായക നടനായുള്ള അരങ്ങേറ്റം, അതിനിടയിൽ അദ്ദേഹം അഭിനയിക്കാത്ത വേഷങ്ങളെതാണുള്ളത്. ഒന്നുകൂടെ detail ആയി അറിയണമെങ്കിൽ അദ്ദേഹം ലാലേട്ടനുമായി അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും തന്നെ എടുക്കാം. ലാലേട്ടനും 10 വർഷങ്ങൾക്ക് ശേഷം സിനിമാലോകത്ത് എത്തിയ നടൻ. രാവണപ്രഭു, നരസിംഹം, ചോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പിൽകാലത്ത് അതേ ലാലേട്ടന്റെ കൂടെ സുഹൃത്തായും, വില്ലനായും സന്തതസഹചാരിയായും, അച്ഛനായും വരെ അഭിനയിക്കുകയുണ്ടായി..! വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയുക എന്നതും ഭാഗ്യമാണെന്ന് കരുതുന്നവർക്ക് മുൻപിൽ 32 വർഷം കൊണ്ട് അയാൾ അഭിനയിച്ചു തീർത്ത വേഷങ്ങൾ അയാളെ ഒരു ഭാഗ്യവാനായ നടനാക്കി തീർക്കുന്നുണ്ട് !!

വേഷം, നരസിംഹം, താണ്ടവം, ഭരത്ചന്ദ്രൻ IPS, കുഞ്ഞിക്കൂനൻ, ആയുഷ്കാലം എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി മലയാളത്തിലെ ഒരു വിധം മുൻനിര നടന്മാർക്കെല്ലാം വില്ലനായി അഭിനയിക്കാനും ഇക്കാലയളവിൽ അദ്ദേഹത്തിന് കഴിഞ്ഞു. സ്വപ്നതുല്യമായ ഒരു തുടക്കത്തിന് ശേഷം ഇക്കാലയളവിൽ തന്റെ സ്വപ്രയന്തത്തിൽ ഒത്തിരി സഹവേഷങ്ങളിലൂടെ, വില്ലൻ കഥാപാത്രങ്ങളിലൂടെ നല്ലൊരു നടനായി വളർന്നു പന്തലിച്ചു നിൽക്കുന്ന അദ്ദേഹം നിർഭാഗ്യത്തെ ഭാഗ്യമാക്കിയ നടനല്ലാതെ മറ്റാരാണ്. !!