17 വർഷത്തെ സിനിമാജീവിതം കൊണ്ട് പൃഥ്വിരാജ് തെളിയിച്ചതെന്ത് ?

47

Ajish

ഈ അടുത്ത കാലത്തായി കാണാൻ ഏറ്റവും കൗതുകകരമായി അനുഭവപ്പെട്ട ഒന്ന് പൃഥ്വിരാജിന്റെ പഴയ ഇന്റർവ്യൂസ് ആണ്. കണ്ട് കഴിഞ്ഞാൽ അയാൾ time travel ചെയ്ത് ഒരു 12 വർഷം പിന്നോട്ട് പോയി അയാളെക്കൊണ്ട് തന്നെ പറയിപ്പിച്ച പോലൊരു ഫീൽ കിട്ടും. അത്രക്കും accurate ആയി വർഷങ്ങൾക്ക് മുൻപിൽ പറഞ്ഞു വെച്ച കാര്യങ്ങൾ ഇന്ന് അതുപോലെ തന്നെ മുന്നോട്ട് പോവുന്നുണ്ട് ചില കാര്യങ്ങൾ ഒഴിച്ച് !!

കുറച്ചു വർഷങ്ങളായി മലയാളി സിനിമാ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാക്യം. “വിമർശനങ്ങളാണ് അയാളെ വളർത്തിയത് “.. 17 വര്ഷത്തിനിടക്ക് തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് ഓരോന്നായി നേടിയെടുത്ത പൃഥ്വിരാജ് എന്ന നടൻ മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കണം എന്ന് പറഞ്ഞിരുന്നു. ഇന്നും പറയുന്നു അതിനു വേണ്ടി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു .
തന്റെ 40 വയസ്സിലായിരിക്കും തന്റെ കഴിവ് മലയാള സിനിമാ ലോകം അറിയാൻ പോവുന്നതെന്നയാൾ 14 വർഷം മുൻപേ പറഞ്ഞു. ഒരു മനുഷ്യന് തന്റെ ജീവിതവും ഡിസൈൻ ചെയ്തിടാൻ പറ്റും എന്നതിന് ഉദാഹരണം തന്നെയാണ് പൃഥ്വിരാജ് എന്ന് പറയാം.

Prithviraj Sukumaran finally 'reunited' with family - IBTimes Indiaഇനി തുടക്കത്തിൽ പറഞ്ഞ ” ചില കാര്യങ്ങൾ “, മലയാള സിനിമയിൽ stardom എന്നൊന്ന് ഇല്ലാതാവണമെന്നും സിനിമകൾ വിജയിക്കപ്പെടേണ്ടത് അതിന്റെ content ന് അനുസരിച്ചായിരിക്കണമെന്നും പറഞ്ഞ പൃഥ്വിരാജ് തന്നെയായിരുന്നു ” lucifer ” ൽ ലാലേട്ടന്റെ താരപരിവേഷത്തിന്റെ അങ്ങേയറ്റം ഉപയോഗിച്ച് ‘200കോടി’ നേടിയെടുക്കുന്നത്. !! സൂപ്പർ സ്റ്റാർ എന്ന ഒരു പദവി ഇനി ഉണ്ടാവരുതെന്ന് പറഞ്ഞ അദ്ദേഹം പല വേദികളിൽ അവരെ അങ്ങനെ തന്നെ അഭിസംബോധന ചെയ്യുന്നത് ഈ അടുത്തായി കണ്ടിട്ടുണ്ട്. പക്ഷെ ഇതൊന്നും തന്നെ അയാളുടെ നിലപാടുകളിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നൊന്നും സാധൂകരിക്കുന്നതല്ല.

ചുരുക്കത്തിൽ 17 വർഷങ്ങൾ സിനിമയുടെ സകല ഭാഗങ്ങളെയും പഠിച്ചെടുക്കാനും തന്റെ ലക്ഷ്യം എന്നൊന്നിൽ എത്തിച്ചേരാനും പൃഥ്വിരാജ് എന്ന നടന് / സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്ന് പറയുന്നതിനൊപ്പം തന്നെ താൻ “പറയേണ്ടതെന്ത്/ പറയേണ്ടാത്തതെന്ത്, തനിക്ക് വേണ്ടതെന്ത് / വേണ്ടാത്തതെന്ത് ” എന്ന് തിരിച്ചറിയാനും അതിനനുസരിച്ചു തന്റെ വിജയത്തിലേക്ക് നീങ്ങാനും അയാൾക് കഴിഞ്ഞിട്ടുണ്ട് !!