Ajith Bhaskar
വധു ഡോക്ടറും ശാസ്ത്രകൗതുകവും
കാലങ്ങൾക്കു മുന്നെയിറങ്ങിയ ചില സിനിമകളിൽ ബോധപൂർവ്വമോ അല്ലാതെയോ സംഭവിക്കുന്ന അബദ്ധങ്ങൾ അന്നുമുതൽ തന്നെ ഓർത്തിരിക്കുന്നവർ ഉണ്ട്. അതിലൊന്നാണിത്.
ശ്രീ K. K. ഹരിദാസ് 1994 ൽ സംവിധാനം ചെയ്ത “വധു ഡോക്ടർ ആണ്” എന്ന ചിത്രത്തിലെ ഒരു പ്രധാന രംഗത്തിൽ സ്റ്റെതസ്കോപ്പ് കയ്യിലേയെന്തിയ നായികയെ കാണിക്കുമ്പോൾ, മെഡിസിൻ ബുക്ക്സിന്റെ മുകളിൽ കാണുന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 1989 ൽ കുട്ടികൾക്കായി ഇറക്കിയ ‘ശാസ്ത്ര കൗതുകം” എന്ന പുസ്തകമാണ്. മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി മൃഗാസ്പത്രിയിലേക്കുള്ള, ഈ സീൻ അന്നേ അശ്ചര്യത്തിന് ഇട നൽകിയിരുന്നു.ഈ പുസ്തകങ്ങൾ ഒരുപാട് ചുമന്നു നടന്നിരുന്നതിനാൽ അന്നു തന്നെ ഇത് ശ്രദ്ധിച്ചിരുന്നു.
***