വിജയ് നായകനായ വരിസിന്റെ ട്രെയ്ലർ ഇറങ്ങി ആരാധകർ ആവേശത്തിലാണ്. അതിനിടെ അജിത് നായകനായ തുനിവിന്റെ റിലീസ് പ്രഖ്യാപിച്ചു. ജനുവരി 11 നു ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. പൊങ്കലിന് തീപാറുന്ന പോരാട്ടമാകും കാണാൻ കഴിയുക എന്നുറപ്പായിട്ടുണ്ട്. രണ്ടു സൂപ്പർതാര ചിത്രങ്ങളും നേർക്കുനേർ വരുന്നത് ഏറെക്കാലത്തിനു ശേഷമാണ് . മുൻകൂട്ടി അറിയിക്കാതെയാണ് തുനിവിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായ തുനിവിൽ അജിത്തിനൊപ്പം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ ആണ് നായികയായി എത്തുന്നത്.വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട് നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും സംവിധായകൻ എച്ച് വിനോദും നിർമ്മാതാവ് ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്.

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു
Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ