തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത്തും, തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയും ‘ബില്ല’, ‘ഏകൻ’, ‘ആരംഭം’, ‘വിശ്വാസം’ എന്നീ നാല് തമിഴ് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇതിൽ ‘ഏകൻ’ ഒഴികെ മറ്റുള്ള ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റാകുകയും ചെയ്തു. ഇപ്പോൾ ഈ കോമ്പിനേഷൻ വീണ്ടും ഒരു ചിത്രത്തിൽ ഒന്നിക്കാൻ പോകുന്നുവെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. അജിത് ഇപ്പോൾ ‘വിടാമുയർച്ചി’, ‘ഗുഡ് ബാഡ് അഗ്ളി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’യുടെ ഷൂട്ടിങ്ങ് അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ട്. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ളി’യുടെ ചിത്രീകരണം തുടങ്ങിയതേയുള്ളൂ! ഈ ചിത്രത്തിൽ അജിത്ത് മൂന്ന് കഥാപാത്രങ്ങളിൽ വരുമെന്നാണ് പറയപ്പെടുന്നത്. അതിൽ ഒരു കഥാപാത്രത്തിന് ജോഡിയായി നയൻതാര യാണത്രെ അഭിനയിക്കുന്നത്. ഇത് സംബന്ധപെട്ട കരാറിൽ നയൻതാര ഒപ്പിട്ടു എന്നും റിപ്പോർട്ടുണ്ട്. അജിത്ത് അവതരിപ്പിക്കുന്ന മറ്റുള്ള രണ്ടു കഥാപാത്രങ്ങൾക്കും ജോടിയുണ്ടത്രേ! എന്നാൽ അതിൽ അഭിനയിക്കുന്നത് ആരൊക്കെയാണെന്നുള്ള വിവരം ഇനിയും പുറത്തുവന്നിട്ടില്ല.

You May Also Like

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ.  ജൂലൈ 22 റിലീസ് .യാഷ് രാജ് ഫിലിംസ്…

സപ്തമി ഗൗഡ, കാന്താരയിലെ ലീല ചില്ലറക്കാരിയല്ല

കന്നഡയിലെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിലൊന്നാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. സപ്തമി ഗൗഡ നായികയായി അഭിനയിച്ച ഈ…

മേല്പറഞ്ഞ നായകന്മാരെ പോലെ സേട്ടുവിന്റെ മകളെ വിവാഹം ചെയ്ത ജഗദീഷിന്റെ അവസ്ഥ കഷ്ടമായിരുന്നു

Jijeesh Renjan ഇരു വീട്ടുകാരുടെയും സമ്മതമില്ലാതെ സ്നേഹിച്ച് വിവാഹം കഴിക്കുക എന്നത് വലിയ ഒരു വെല്ലു…

ക്യാമറയ്ക്ക് ഇരുവശവും ഋഷഭ് ഷെട്ടി തകര്‍ത്താടുന്ന ‘കാന്താര’ 2022 – ഒരു മുത്തശ്ശി കഥ

ക്യാമറയ്ക്ക് ഇരുവശവും ഋഷഭ് ഷെട്ടി തകര്‍ത്താടുന്ന ‘കാന്താര’ 2022 – ഒരു മുത്തശ്ശി കഥ […