തല അജിത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി ‘തുനിവ്’ ലുക്കിൽ വലിയ താടിയും മീശയും വച്ചിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം പുതിയ ലുക്കിലേക്ക് മാറിയിരിക്കുന്നു. അജിത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.
വൻ പ്രതീക്ഷകൾക്ക് ഇടയിൽ ഒരുങ്ങിയ ഈ ചിത്രം പൊങ്കൽ നാളിൽ റിലീസ് ചെയ്യുമെന്ന് ഉറപ്പായി. വലിമൈയ്ക്ക് ശേഷം എച്ച്.വിനോദ് സംവിധാനം ചെയുന്ന ഈ ചിത്രത്തിൽ അജിത്തിനൊപ്പം മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും അഭിനയിച്ചിട്ടുണ്ട് .ജിബ്രാൻ ഈണമിട്ട ചില്ല ചില്ല എന്ന ഗാനം ഈ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായെങ്കിലും താടിയും മീശയും വടിച്ച് മാസ്സ് ലുക്കിലേക്ക് അജിത്ത് മാറിയിരിക്കുകയാണ്. പുതിയ ലുക്ക് ഫോട്ടോ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി വൈറലായിരിക്കുകയാണ്.
എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.
എച്ച്.വിനോദ് സംവിധാനം ചെയ്ത ‘വലിമൈ’ എന്ന ചിത്രത്തിലാണ് തമിഴ് സിനിമാലോകത്തെ ബോക്സ് ഓഫീസ് രാജാവായ അജിത്ത് അവസാനമായി അഭിനയിച്ചത്. പല ബൈക്ക് സ്റ്റണ്ട് രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.ഒരു ബാങ്ക് കവർച്ചയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ, അജിത്ത് നിരവധി ആക്ഷൻ സീക്വൻസുകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നുബൈക്ക് സ്റ്റണ്ടുകളും ചിത്രത്തിന്റെ ആകർഷണമാണ് .
**