രാമരാജ്യം നടപ്പാക്കാൻ നടക്കുന്നവരോട് ഒരു ചോദ്യം, രാമരാജ്യത്തിൽ പൗരത്വ രജിസ്റ്റർ ഉണ്ടായിരുന്നോ ?

100

രാമരാജ്യം നടപ്പാക്കാൻ നടക്കുന്നവരോട് ഒരു ചോദ്യം രാമരാജ്യത്തിൽ പൗരത്വ രജിസ്റ്റർ ഉണ്ടായിരുന്നോ ?
അശ്വമേധയാഗത്തോട് അനുബന്ധിച്ചു അശ്വം പോകുന്ന രാജ്യങ്ങളിൽ എതിർക്കപ്പടുന്ന രാജാക്കന്മാരെ യുദ്ധത്തിൽ തോൽപ്പിച്ചിരുന്നു. അങ്ങനെ തോൽപ്പിക്കപ്പെടുന്ന രാജ്യത്തെ പ്രജകൾ പൗരത്വ റെജിസ്റ്റർ പ്രകാരം ഏതെങ്കിലും പ്രത്യേക മതം ജാതിക്കാർ മാത്രം ആയിരുന്നോ ?
വിദേശികളുടെ സംസ്കാരത്തെ എതിർക്കുന്നവർ വിദേശികളുടെ രീതിയായ പൗരത്വ രജിസ്റ്റർ രീതി നടപ്പിൽ വരുത്തുന്നത് ശരിയാണോ ?

നമ്മുടെ സംസ്കാരം ലോകാ സമസ്താ സുഖിനോ ഭവന്തു : എന്നല്ലേ ? അതോ അതൊക്കെ ഈ രീതിയിൽ അധികാരത്തിൽ എത്തിച്ചേരാനുള്ള ബോധപൂർവ്വമായ കള്ളങ്ങൾ മാത്രമായിരുന്നോ ?
കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ ഒട്ടുമിക്ക രേഖകളും 2018 ൽ പ്രളയത്തിൽ നശിച്ചു . അവയൊക്കെ റീ ക്രിയേറ്റ് ചെയ്യുന്ന പ്രോസസ്സ് നടക്കുന്നു എന്നാണ് തോന്നുന്നത്. അങ്ങനെയുള്ളപ്പോൾ കേരളത്തിലെ ആറിന്റെയും തോടിന്റെയും സമീപവാസികളായിരിക്കുന്ന ദരിദ്ര വിഭവങ്ങൾക്ക് എൻ ആർ സീ പ്രകാരം അവരുടെ മുത്തച്ഛന്റേയും മുതുമുത്തച്ഛന്റേയും രേഖകൾ എങ്ങനെ കണ്ടെത്താൻ കഴിയും ? അവരൊക്കെ വിദേശികളാകുമോ ?

കാട്ടിലും നദീതീരത്തും കായലോരത്തും ഇന്നും അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന ദളിത് / ആദിവാസി ജനത ഇതൊന്നും സമർപ്പിക്കാൻ ആവാതെ വരുമ്പോൾ ഈ രാജ്യത്തു പൗരത്വം നഷ്ടപ്പെടുന്നവരാകില്ലേ ? അവരെ ഉന്മൂലനം ചെയ്യാനാണോ ഈ നിയമം ?

പാട്ടുകളിൽ കേട്ടിട്ടുള്ളപോലെ “അന്തണ രക്ഷകരായി ” മാത്രം മാറുകയാണോ കേന്ദ്ര സർക്കാർ ?
നിങ്ങൾ ഞങ്ങളുടെ മണ്ണും ഭൂമിയും വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത് എന്ന് ഞങ്ങൾക്ക് തോന്നിയാൽ അതിൽ ഞങ്ങളെ കുറ്റം പറയരുത് ..പൗരത്വം തെളിയിക്കാൻ കഴിയാത്ത സർവീസിൽ ഇരിക്കുന്നവർ ജോലി നഷ്ടപ്പെട്ടു അഭയാർഥികളായി മാറേണ്ടിവരുന്ന സാഹചര്യം എത്ര അചിന്തനീയമാണ് ?
നിങ്ങൾ ഈ രാജ്യത്തിൻറെ അടിത്തറ തോണ്ടുകയാണ് എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല.