എന്തിനാ ജാതി സംഘടനകൾ? ചാക്കാലയ്ക്കും, പത്രിക മുറിക്കാനും, ആളുകളിക്കാനും.എല്ലാ ജാതിയിലും ദരിദ്ര വിഭാഗങ്ങളെക്കാണാത്തവരാണ് ‘ജാതി നേതൃത്വങ്ങൾ.ഒരുദാഹരണം ഇതാ.
തിരുവില്വാമല അമ്പലം വഴിക്കു സമീപം കണിയാര്‍കോട് പള്ളിപ്പെറ്റ അപ്പുനായരും ഭാര്യ ഉഷ കുമാരിയും മക്കളായ വിഷ്ണുവും വിസ്മയയും കഴിയുന്നതു വീടെന്നു വിളിക്കാനാകാത്ത ഈ നാലുചുമരുകള്‍ക്കുള്ളിലാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ടി.വി. കൊടുക്കാൻ എത്തിയവർ സ്തബ്ധരായിപ്പോയ കാഴ്ചയാണ് താഴെ. ഇവർ എവിടെ ടി.വി വയ്ക്കും? ഈ മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടും. EMS ഭവന പദ്ധതിയിൽ ലഭിച്ച 75000 രൂപ കൊണ്ട് മുഖിയാകാത്ത വീടിനു മുന്നിൽ പകച്ചു നില്ക്കുന്ന കുടുംബം. ഇങ്ങനെ ദാരിദ്ര്യത്തിന് ജാതിയില്ല, മതമില്ല, ദരിദ്രനു ജാതി സംഘടനയുമില്ല, മത സംഘടയുമില്ല. ചങ്ങനാശ്ശേരി പോപ്പും, താക്കോൽദ്വാര നേതൃത്വങ്ങളും തൃക്കൺ പാർക്കാനായി ഇവിടെ സമർപ്പിക്കുന്നു.