Ajith PV
മലയാളികളെ പോലെ ഇത്രയും ഇരട്ടതാപ്പുള്ള ആളുകൾ വേറെ ഉണ്ടെന്നു തോന്നുന്നില്ല. എല്ലാവരും അങ്ങനെയാണ് എന്ന് പറയുന്നില്ല. പക്ഷെ കൂടുതലും അങ്ങനെയുള്ള ആളുകൾ ആണെന്ന് തോന്നുന്നു. നമുക്ക് ഗോപി സുന്ദർ എന്നു പറഞ്ഞ ഒരു സംഗീത സംവിധായകൻ ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്ന് തന്നെ പറയുന്നതാണ് ശെരി. കാരണം ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ നമുക്ക് അറിയാവുന്നതാണ്. അതിനുള്ള കാരണവും നമുക്ക് അറിയാം. മലയാളത്തിൽ സംഗീതത്തിന്റെ മറ്റൊരു വശം കാണിച്ചു തന്ന മലയാള സിനിമയെ മികവുറ്റ പശ്ചാത്തലസംഗീതം കൊണ്ടു മനോഹരമാക്കിയ ഇദ്ദേഹം കോപ്പി അടിയുടെ പേരിൽ ധാരാളം ക്രൂശിക്കപ്പെട്ടതാണ്. അതിന് ചുക്കാൻ പിടിച്ചത് ഇവിടെയുള്ള മലയാളികളും. അദ്ദേഹം ചെയ്തത് ശെരിയാണ് എന്ന് ഞാൻ ഇവിടെ സ്ഥാപിക്കുന്നില്ല. പക്ഷെ ഒറിജിനൽ സംഗീതം ചെയ്ത ആളുകൾക്കുള്ള വിഷമത്തേക്കാൾ കൂടുതൽ വിഷമം ആ പാട്ട് മറ്റൊരു രൂപത്തിലാക്കി നമ്മുടെ മുൻപിൽ എത്തിച്ച തിൽ മനം നൊന്ത നന്മയുടെ നിറകുടമായ മലയാളികൾക്കായിരുന്നു. അങ്ങനെ അവരുടെ കഠിന പ്രയത്നം കൊണ്ട് അദ്ദേഹത്തെ ഫീൽഡ് ഔട്ട് ആക്കുകയും അദ്ദേഹം പുതിയ മേച്ചിൽപ്പുറങ്ങൾ തേടി കേരളം വിട്ട് പോകുകയും ചെയ്തു.
ഇത്രയും നന്മമരങ്ങൾ ആയ മലയാളികൾ തന്നെ ആണ് നമ്മുടെ സ്വന്തം ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജ് കമ്പോസ് ചെയ്ത നവരസ കോപ്പി അടിച്ചു വരാഹരൂപം എന്ന പാട്ടാക്കി മാറ്റിയ കാന്താര സിനിമയിലെ അനിയറപ്രവർത്തകർക്കു ജയ് വിളിക്കുന്നതും. ആ പാട്ടാണ് കാന്തര സിനിമയുടെ ജീവൻ എന്ന് പറഞ്ഞു ഒരു കോപ്പിയടിയെ ഇത്രമാത്രം ന്യായീകരിക്കാമോ. സ്വന്തമായി ചെയ്ത ഒരു സൃഷ്ട്ടി മറ്റൊരാൾ മോഷ്ടിച്ചു അത് നല്ലപോലെ വിൽക്കുന്നത് സ്വന്തം ജീവിതത്തിൽ നടക്കുമ്പോൾ മാത്രമേ പലരും പഠിക്കുള്ളൂ. ബാംഗ്ലൂര് ഡേയ്സ് ൽ ക്ളൈമാസിലെ ബൈക്ക് റേസിംഗ് ടൈമിലെ മ്യൂസിക് ആണ് ആ സീനിന്റെ ജീവൻ. പക്ഷേ അത് ‘Divenire’ എന്ന പാട്ടിന്റെ ഈച്ച കോപ്പി ആണ്.
അന്ന് ഇവിടെ ഏറ്റവും കൂടുതൽ പ്രശ്നം ഇണ്ടാക്കിയത് മലയാളികൾ തന്നെ ആണ്. ഉറുമി സിനിമയിലെ ‘അലകടലൊളി ആരോ നീ’ എന്ന ഗാനത്തിനെതിരെ ഇപ്പോഴും കോടതിയിൽ മോഷണം ആരോപിച്ചുള്ള കേസ് നടക്കുന്നുണ്ട് എന്ന് ഇവിടെ പലർക്കും അറിയാം. സ്വന്തം ഭാഷയിലെ സിനിമകൾ ക്കെതിരെ അതും മികച്ച സൃഷ്ടികൾ ആയ സിനിമകൾക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന് പറഞ്ഞിരുന്ന മലയാളികളുടെ സത്യസന്ധത കാന്താര വിഷയത്തിൽ എവിടെ പോയി. അതും നമ്മുടെ സ്വന്തം ബാൻഡിന്റെ ഗാനം കോപ്പി അടിച്ചു ചെയ്തിട്ട് ബാൻഡ് നെ സപ്പോർട്ട് ചെയ്യാതെ തെറ്റ് ചെയ്തവരെ സപ്പോർട്ട് ചെയ്യാൻ പോകുന്ന മനസ് വേറെ ആർക്ക് കാണും.
ഏറ്റവും വലിയ രസം ഇതൊന്നുമല്ല. നിയമപരിധിയിൽ വരാത്ത കേസ് ആയത് കൊണ്ട് കോഴിക്കോട് കോടതി തൈക്കൂടം ബ്രിഡ്ജിന്റെ ഹർജി തള്ളിയപ്പോൾ തന്നെ തൈക്കൂടം ബ്രിഡ്ജ് കേസ് തോറ്റു എന്നും പാട്ട് കോപ്പി അടി അല്ലെന്നു കോടതി വരെ സമ്മതിച്ചു എന്നും വച്ചു കാച്ചുന്ന മലയാളികളുടെ നല്ല മനസ് കാണണമെങ്കിൽ യൂട്യൂബിൽ ഒന്ന് പോയി നോക്കിയാൽ മതി. അവിടെ കേസ് തോല്പിച്ചതിന് വരാഹരൂപത്തിനും ഗുളികനും വരെ ജയ് വിളിക്കുന്ന ആളുകളെ കാണാം. നീതി ലഭിക്കുന്നത് വരെ തൈക്കൂടം ബ്രിഡ്ജ് മുന്നോട്ടു പോകുമെന്നു തന്നെ വിശ്വസിക്കുന്നു.