ബാ പാത്തു..കേക്ക് പാത്തു നിനക്കുള്ള പാട്ടു പാത്തു..തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ ഐറ്റം. പടത്തിൽ പ്രതീക്ഷിക്കാതെ വന്ന പരീക്ഷണത്തിന്റെ കൊടുമുടി കാണിച്ച പാട്ട്. ഡബ്ബിൾ ബാരൽ -ലെ സെൽഫി പാട്ടു പോലെ മറ്റൊരെണ്ണം. പ്രശാന്ത് പിള്ള ചെയ്യുന്ന പോലത്തെ എന്തോ കൗതുകം നിറക്കുന്ന പാട്ട്. ഇനിയൊരിക്കലും കേൾക്കുവാൻ താല്പര്യം ഇല്ലാത്ത പാട്ട്. പടത്തിൽ നിന്ന് ഈ പാട്ട് കട്ട് ചെയ്തില്ലേൽ പടം ഫ്ലോപ്പ്… ഇതൊക്കെയായിരുന്നു ആദ്യദിനം പടം കണ്ടിറങ്ങുമ്പോൾ പലരുടെയും മനസിൽ തോന്നിയ കാര്യങ്ങൾ. എന്നാൽ ഇപ്പോൾ സംഭവം ആകെ മാറി മറഞ്ഞു. “അന്ത പാട്ട് മണ്ടക്കുള്ളയ് ഓടിട്ടെ ഇരുക്കേൻ. രാവിലെ തൊട്ട് ലൂപ്പ് ആയി കേട്ടുകൊണ്ടിരിക്കുകയാണ്”. ” നല്ല പാട്ടാണോ എന്ന് ചോദിച്ചാൽ അറിയില്ല. പക്ഷെ വിഷ്ണു വിജയ് എന്ന സംഗീത സംവിധായകൻ ഒരു സംഭവമാണ്.” “ഇടക്ക് വരുന്ന ആ ഫ്ലൂട്ട് വച്ചുള്ള മ്യൂസിക് ഒക്കെ ഒരു രക്ഷയുമില്ല.ഹോ എന്റെ പൊന്നേ”.. “ഈ പാത്തുനെ അനക്ക് അറിയില്ല പൊന്നേ..മാണ്ട പാത്തു.. മാണ്ട പാത്തു..മാണ്ട പാത്തു”. എന്നാണു പലരുടെയും കമന്റുകൾ. എന്തായാലും പാട്ട് യൂട്യൂബിൽ വൈറൽ ആകുകയാണ്.
ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്തത്. സിനിമക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നതെങ്കിലും ചിത്രത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തില്‍ വന്ന റാപ് സോങ് അരോചകമായി എന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു.തുപാത്തു എന്ന് തുടങ്ങുന്ന ഗാനമാണ് നിരവധി പേര്‍ക്ക് ഇഷ്ടപെട്ടില്ല എന്ന് അഭിപ്രായങ്ങള്‍ വന്നത്. കഴിഞ്ഞ ദിവസം ഈ ഗാനം യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. ടൊവിനോയും ശക്തിശ്രീ ഗോപാലനും വിഷ്ണു വിജയും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തിന് എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
Presenting “Tupathu” Video Song sung by Tovino Thomas & Shakhisree Gopalan from ‘Thallumaala’ directed by Khalid Rahman and produced by Ashiq Usman under the banner of Ashiq Usman Productions. A Vishnu Vijay Musical.
Song : Tupathu
Singers : Tovino Thomas, Vishnu Vijay, Shakthisree Gopalan
Lyrics : Mu.Ri
Music Composed, Arranged and Produced : Vishnu Vijay
Flute : Vishnu vijay
Guitar : Godfrey Emmanuel
Artist Manager : Vincent K D
Session Manager : Deepesh Krishnamoorthy
Vocal Producer : Ramesh Vasudev
Recording Engineer : Divine Joseph (2barQ Studios Chennai); Kashyap RamMohan (2bar Q Studios Chennai); Prince Joe (2bar Q Studios, Chennai)
Mixing & Mastering Engineer : Sujith Sreedhar @ The Master House, 2 bar Q Studios Chennai