Ajith R എഴുതുന്നു
അരുൺ ജെയ്റ്റ്ലി വിടപറയുന്നു അതോടൊപ്പം വിലപ്പെട്ട പല രഹസ്യങ്ങളും
……….
അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യ അവസ്ഥ ഗുരുതരമാണ് എന്ന് മെഡിക്കൽ റിപ്പോർട്ട് ….
നോട്ടു നിരോധനത്തിന് ചുക്കാൻ പിടിച്ച ധനമന്ത്രി എന്ന നിലയിൽ അതിന്റെ ശരിയായ ലക്ഷ്യം എന്ത് എന്നതുൾപ്പെടെ ജെയ്റ്റിലിക്ക് അറിയാവുന്ന ഒത്തിരി രഹസ്യങ്ങളുണ്ട് … എന്നെങ്കിലും അതൊക്കെ ഈ ലോകത്തോട് വിളിച്ചു പറയേണ്ടിയിരുന്നത് .. വേഗം സുഖമാവട്ടെ …
.
ഇതിനു മുൻപ് …..
റാഫേൽ കരാറിന്റെ / ഇന്ത്യൻ ആയുധ നിർമാണം സ്വകാര്യവത്കരിച്ചതിന്റെ ഒക്കെ രഹസ്യങ്ങൾ അറിയാമായിരുന്ന / ഒരു ഘട്ടത്തിൽ അതൊക്കെയും തന്റെ കിടപ്പു മുറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നു ഒരു സഹപ്രവർത്തകനോട് വെളിപ്പെടുത്തിയ – മനോഹർ പരീക്കർ രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചിരുന്നു … പക്ഷെ പെട്ടെന്നുണ്ടായ പാൻക്രിയാറ്റിക് കാൻസർ അദ്ദേഹത്തിന്റെ ജീവനെടുത്തു !
.
പിന്നീട് …..
അദാനിയുടെ ആസ്ട്രേലിയൻ നിക്ഷേപം അടക്കമുള്ള വൻകിട രഹസ്യങ്ങൾ /നീരവ് മോഡി ഉൾപ്പെടെയുള്ളവരുടെ ഒളിച്ചോട്ടം / അങ്ങനെയങ്ങനെ ഒത്തിരിയൊത്തിരി രഹസ്യങ്ങൾ അറിയാമായിരുന്ന ശ്രീമതി സുഷമ സ്വരാജിന്റെ അസുഖ വാർത്ത കേട്ടപ്പോഴും അവർക്കൊന്നും സംഭവിക്കരുതെന്നും ഈ രഹസ്യങ്ങൾ പൊതുജനങ്ങളോട് പറയാൻ അവർ ജീവനോടെ ഉണ്ടാവണമെന്നും ആഗ്രഹിച്ചിരുന്നു ……
പക്ഷെ ……..
—————————————————————
എന്തുകൊണ്ടാണ് രഹസ്യം സൂക്ഷിപ്പുകാരെല്ലാം ഇങ്ങനെ ?
Ajith R