ഭാര്യ ശാലിനിക്കൊപ്പം വിദേശത്ത് റൊമാൻസ് ചെയ്യുന്ന അജിത്ത് – വൈറലായ ചിത്രം
നടൻ അജിത്തിന്റെ തുനിവ് എന്ന ചിത്രം റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്തിനൊപ്പം മലയാളം നടി മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൊങ്കൽ പ്രമാണിച്ച് ജനുവരി 12ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ദ്രുതഗതിയിൽ നടന്നുവരികയാണ്.അജിത്തിന്റെ 62-ാം ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് വിഘ്നേഷ് ശിവനാണ്. ലൈക്ക നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ജനുവരി അവസാനം ആരംഭിക്കും. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.
സിനിമകളിൽ അഭിനയിക്കുന്നതിനിടയിലും അജിത്ത് സ്ഥിരമായി കുടുംബത്തോടൊപ്പം വിദേശത്ത് പോകുകയും സുഹൃത്തുക്കളോടൊപ്പം ബൈക്ക് യാത്ര നടത്തുകയും ചെയ്യുന്നു. അങ്ങനെ അജിത്ത് ഫ്രാൻസിലേക്ക് ഒരു യാത്ര പോയപ്പോൾ ഒപ്പം എടുത്ത ഫോട്ടോയാണ് ഭാര്യ ശാലിനി പുറത്ത് വിട്ടത്.ഫോട്ടോയിൽ നടൻ അജിത്ത് ഭാര്യയെ കെട്ടിപ്പിടിച്ച് പോസ് ചെയ്യുന്നു. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ചേർന്ന ശാലിനി ഈ ഫോട്ടോ ഒരു ഹാർട്ട് ഇമോജിക്കൊപ്പം പോസ്റ്റ് ചെയ്തു. ശാലിനി പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്ക്ക് നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്.
**