ഇലക്ടിക് വാഹനം പെട്രോൾ വാഹനത്തെ അപേക്ഷിച്ചു നഷ്ടമാകുന്നു, എങ്ങനെ ?

584

Ajith Sudevan

312 കിലോമീറ്റർ ആണ് Tata Nexon XM(Electric) ന് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 15,20,647 ആണ് Tata Nexon XM(Electric) ന്റെ കൊച്ചി ഓൺ റോഡ് വില. എന്നാൽ ലിറ്ററിന് 16 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്ന Tata Nexon XMA യുടെ കൊച്ചി ഓൺ റോഡ് വില 9,94,547 ആണ്. അതായത് ഇലക്ട്രിക്ക് വാഹനം വാങ്ങാൻ 526100 രൂപാ അധികം കണ്ടെത്തണം.
നിങ്ങൾ ഒര് വർഷം 8000 കിലോമീറ്റർ വാഹനം ഓടിക്കുന്നു എന്നും കരുതുക. നിങ്ങളുടെ ഇലക്ട്രിക്ക് കാർ വീട്ടിൽ തന്നെയുള്ള സോളാർ പാനലിൽ നിന്നുള്ള, അധിക വൈദ്യതി ഉപയോഗിച്ച് ആണ് ചാർജ് ചെയ്യുന്നത് എന്നും കരുതുക. എന്നാൽ പോലും ഇലക്ട്രിക്ക് കാർ ഇന്നത്തെ വിലയിൽ മുതലാകില്ല.

കാരണം കമ്പനി അവകാശ പെടുന്ന 16 കിലോമീറ്റർ മൈലേജ് വെച്ച് 8000 കിലോമീറ്റർ ഓടാൻ പെട്രോൾ മോഡലിന് 500 ലിറ്റർ പെട്രോൾ ഒര് വർഷം വേണ്ടിവരും. പെട്രോൾ വില ലിറ്ററിന് 100 വെച്ച് കൂട്ടിയാൽ പോലും 50000 രൂപയുടെ ഇന്ധന ചെലവ് മാത്രമേ നിങ്ങൾക്ക് വർഷം ഉണ്ടാകുക ഉള്ളൂ. അതായത് ഇലക്ട്രിക്ക് വാഹനം വാങ്ങാൻ ആയി ചെലവഴിച്ച അധിക തുക ആയ 526100 രൂപയുടെ പലിശ പോലും അടങ്ങില്ല ഇപ്പോളത്തെ നിലയിൽ ഇലക്ട്രിക്ക് വാഹനം വാങ്ങിയാൽ.

വാഹനം അളവിൽ ഒരുപാട് ഓടുന്നവർക്ക് ലാഭം ഉണ്ടാകാം. പക്ഷേ ഒരുപാട് ഓടുന്നവർക്ക് വീട്ടിൽ ഇട്ട് വാഹനം ചാർജ് ചെയ്യാനുള്ള അവസരം കുറയും. അതിനാൽ അതൊക്കെ ഓർത്തുവേണം ചാടിക്കയറി ഇലക്ട്രിക്ക് വാഹനം വാങ്ങാൻ.വാഹനം ഇലക്ട്രിക്ക് ആണേലും അതിനും ടയറും, ബ്രേക്കും അടക്കം ഉള്ള ഘടകങ്ങൾ മാറ്റാൻ സാധാരണപോലെ പണം ചെലവാകും. അതിനാൽ ഇലക്ട്രിക്ക് വാഹനത്തിന്റെ പരിചരണ ചെലവ് സാധാരണ വാഹനത്തിന്റെ പകുതി ആയി കൂട്ടിയാൽ മതി. ദീർഘ ദൂര യാത്രകൾക് നിലവിൽ ഉള്ള പരിമിതികൾ ഒക്കെ കൂട്ടിയാൽ പ്രസ്തുത ലാഭം അത്ര വലിയ ലാഭം ആയി കാണാൻ പറ്റില്ല.

ചുരുക്കി പറഞ്ഞാൽ വർഷം 10000 കിലോമീറ്ററിൽ കുറവ് വാഹനം ഓടിക്കുന്ന ഒര് വ്യക്തി, സാമ്പത്തിക ലാഭം പ്രതീക്ഷിച്ചു ഇലക്ട്രിക്ക് വാഹനം വാങ്ങാവുന്ന ഒര് സാഹചര്യം ഇപ്പോളും ഇന്ത്യയിൽ ഇല്ല. പിന്നെ പരിസ്ഥിതി സ്നേഹം, വെത്യസ്തത എന്നിവയുടെ പേരിൽ വാങ്ങുന്നതിൽ തെറ്റില്ല.