ഈ കിഫ്‌ബി എങ്ങനെയാണ് മുന്നോട്ടു പോകുന്നതെന്നറിയാമോ ? ഐസക് സാർ പറയുന്നപോലെയൊന്നുമല്ല !

39

Ajith Sudevan

കിഫ്‌ബിയുടെ അഭാവത്തിൽ നമ്മുടെ നാട്ടിലെ സ്കൂളും, ആശുപത്രിയും ഒന്നും നവീകരിക്കാൻ കഴിയില്ലായിരുന്നു എന്നും, കിഫ്‌ബി പൂർണമായും സർക്കാർ സഹായം ഇല്ലാതെ പ്രവർത്തിക്കുന്ന ഒര് പദ്ധതിയാണ് എന്നും നിങ്ങൾ കരുതുന്നുവോ. എങ്കിൽ നിങ്ങൾക്ക് തെറ്റി.
കിഫ്ബിയുടെ പ്രധാന വരുമാന മാർഗ്ഗം, നിങ്ങൾ പലരും കരുതുന്നത് പോലെ കടം വാങ്ങിയ പണത്തിന്റെ ഒര് പങ്ക് വിവിധ വ്യവസായങ്ങളിൽ നിക്ഷേപിച്ചതിന്റെ ഭാഗമായി കിട്ടിയ ലാഭം ഒന്നും അല്ല.

മറിച്ചു നേരത്തെ സർക്കാരിലേക്ക് വന്നു കൊണ്ടിരിന്നതും, നാടിൻറെ വികസനത്തിന് വേണ്ടി ഉപയോഗിച്ച് കൊണ്ടിരിന്നതും ആയ, വാഹന നികുതിയുടെയും, ഇന്ധന നികുതിയുടെയും ഒര് പങ്ക് കിഫ്‌ബിയിലേക്ക് വഴി തിരിച്ചു വിട്ടാണ്, നിലവിൽ കിഫ്‌ബി വായ്പകളുടെ പലിശ അടയ്ക്കുന്നതും, ഭാവിയിൽ മുതൽ തിരിച്ചു കൊടുക്കാൻ പോകുന്നതും.

“The government believes that the KIIFB can repay its liabilities using the petroleum cess and vehicle tax share received every year. The state has projected that the KIIFB would get Rs 98,355 crore as income by 2030-31 from these sources, and only Rs 89,783 crore loan would need to be repaid in that period (repayment would continue until 2030).”
2020 അവസാനത്തോടെ 30000 കോടി പ്രതീക്ഷിച്ച കിഫിബി ചിട്ടി, 2020 നവംബർ വരെ 443 കോടിയാണ് സമാഹരിച്ചത്. അതായത് സാമൂഹിക മാധ്യമങ്ങൾ വഴി കിഫ്ബിക്ക് അനുകൂലമായി തള്ളിമറിക്കുന്നവർ പോലും അതിലോട്ട് തിരിഞ്ഞു നോക്കിയില്ല എന്ന് സാരം.
ബാങ്ക് പലിശയേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കിഫ്‌ബി നിക്ഷേപ പദ്ധതിയിലേക്കും വെറും 162 കോടി മാത്രമാണ് 2020 നവംബർ വരെയുള്ള കണക്ക് അനുസരിച്ചു കിട്ടിയത്.

“The KIIFB expected to mobilise Rs 30,000 crore by the end of 2020. However, until November 30, 2020, The KIIFB could channelise only Rs 443 crore in deposit bonds via Pravasi Chitty; the Pravasi dividend scheme has brought only Rs 162 crore from 1,654 depositors.”
പ്രവാസി ചിട്ടിയും നിക്ഷേപ പദ്ധതിയും ഒക്കെ വൻ പരാജയം ആയതോടെ, ഇപ്പോൾ വാഹന നികുതി വരുമാനത്തിന്റെ പകുതിയും, അതോടൊപ്പം ഇന്ധനത്തിന് മേൽ അധിക നികുതി ഏർപ്പെടുത്തിയും ആണ് കിഫ്‌ബി മുന്നോട്ട് പോകുന്നത്.
“In 2016 (the first fiscal), 10% of motor vehicle tax was earmarked for the KIIFB. This was followed by an increase of 10 percentage points every year, so that from the fifth year onwards, 50% of motor vehicle taxes would be set apart for the KIIFB. Additionally, cess on petrol is to be passed on to the KIIFB.”

കുറവുകൾ എന്തൊക്കെ പറഞ്ഞാലും 5 വർഷം കൊണ്ട് 50000 കോടിയുടെ പദ്ധതികൾ കിഫ്‌ബി വഴി പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ലേ. അത് വഴി നാളെയുടെ വികസനം ഇന്നേ അനുഭവിക്കാൻ പറ്റിയില്ലേ. എന്ന വാദവും അടിസ്ഥാന രഹിതമാണ്.
കാരണം പ്രവാസി ചിട്ടിയൊക്കെ ലോക പരാജയം ആയതോടെ 50000 കോടി പ്രതീക്ഷിച്ചിടത്ത് വെറും 7000 കോടിയുടെ പദ്ധതികൾ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്.

“In the first Budget of the current government in July 2016, Finance Minister Thomas Isaac announced that projects worth Rs 50,000 crore would be implemented through The KIIFB within five years.”
“On the ground, despite the claim that projects worth Rs 50,000 crore would be implemented during the five-year term of the government, projects worth Rs 7,000 crore have been completed so far. The government’s term ends in April-May this year.”
വസ്തുതകൾ ഇതായിരിക്കെ കിഫ്‌ബി നാടിനും, നാട്ടുകാർക്കും യാതൊരുവിധ ബാധ്യതയും ഉണ്ടാക്കാത്ത, സ്വന്തം നിലയിൽ പ്രവർത്തിക്കുന്ന എന്തോ മായിക പദ്ധതിയാണ്, എന്നൊക്കെ വായുവിൽ നിന്ന് തള്ളിമറിക്കുന്ന ആൾക്കാരുടെ തൊലികട്ടി സമ്മതിക്കണം. തള്ളുന്നവരിൽ പകുതി ആൾക്കാർ എങ്കിലും പ്രവാസി ചിട്ടിയിൽ ചേർന്നിരുന്നു എങ്കിൽ 30000 കോടി നിസാരമായി കിട്ടിയേനെ എന്നാണ് എനിക്ക് തോന്നുന്നത്.