സോഷ്യലിസ്റ്റ് വ്യൂവിൽ നോക്കിയാൽ തോമാച്ചന്റെ ബജറ്റ് വളരെ മികച്ചതാണ്. ഇക്കണോമിക് വ്യൂവിൽ നോക്കിയാൽ ബജറ്റ് ഒര് ശരാശരി ബജറ്റ് ആണ്. കാരണം ബഡ്ജറ്റിൽ പറയുന്നത് ഒക്കെ നടപ്പാക്കാനുള്ള പണം കണ്ടെത്താൻ മോശമല്ലാത്ത രീതിയിൽ കടം വാങ്ങേണ്ടിവരും. ഇപ്പോൾ തന്നെ ഉയർന്ന കടബാധ്യതയും കുറഞ്ഞ ക്രെഡിറ്റ് റേറ്റിങ്ങും ഉള്ള കേരളം, കൂടുതൽ കടം വാങ്ങിയാൽ സംസ്ഥാനത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് കൂടുതൽ ഇടിയുകയും, പലിശ ചെലവ് ഉയരുകയും ചെയ്യും. പിന്നെ തോമാച്ചൻ താങ്ങ് വില ഉയർത്തിയില്ലെങ്കിലും വരുന്ന കുറച്ചുകാലത്തേക്ക് റബ്ബർ മാത്രമല്ല സ്വർണ്ണവും, പെട്രോളും അടക്കം ഉള്ള കമ്മോഡിറ്റി ഇൻഡക്സ് ഐറ്റങ്ങളുടെ ഒക്കെ വില ഉയർന്ന് നിൽക്കും. എന്നാൽ അതൊക്കെ അറിയാവുന്നവർ നാട്ടിൽ കുറവായത് കൊണ്ട് തോമാച്ചന് അത് മോശമല്ലാത്ത രീതിയിൽ വോട്ടായി മാറ്റുകയും ചെയ്യാം.
പിന്നെ തോമാച്ചൻ പറഞ്ഞ പദ്ധതികളേക്കാൾ കൂടുതൽ ചെലവ് വരുന്ന 6000 രൂപാ പ്രതിമാസ പദ്ധതിയൊക്കെ പ്രഖ്യാപിച്ച കോൺഗ്രസ്, ബഡ്ജറ്റിൽ പറയുന്നത് ഒക്കെ നടപ്പാക്കാനുള്ള പണം തോമാച്ചൻ എങ്ങനെ കണ്ടെത്തും എന്ന് ചോദിക്കുന്നതിൽ വലിയ കാര്യമില്ല. നിങ്ങളുടെ 6000 പദ്ധതിയുടെ പണം നിങ്ങൾ എങ്ങനെ കണ്ടെത്തുമോ അതേ രീതിയിൽ തോമാച്ചൻ തന്റെ പദ്ധതികളുടെ പണം കണ്ടെത്തും. ചുരുക്കി പറഞ്ഞാൽ ഏത് മുന്നണി ജയിച്ചാലും കുടിയന്മാർ നികുതി കൊടുത്തു മുടിയും എന്ന് കരുതാം.
അല്ലേൽ പിന്നെ വർക്ക് ഫ്രം ഹോം കമ്പനികൾ മോശമല്ലാത്ത രീതിയിൽ സ്ഥിരപ്പെടുത്തുകയും, അത് കാരണം അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ടെക്കികൾ കേരളത്തിൽ ചെലവഴിക്കുന്ന പണം മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം വലിയ തോതിൽ ഉയരണം.അങ്ങനെ ലഭിക്കുന്ന അധിക നികുതി വരുമാനം വഴി പുതിയ ക്ഷേമപദ്ധതികൾക് ഉള്ള പണം കണ്ടെത്താൻ കഴിയണം. പക്ഷേ അതിനൊക്കെ ഉള്ള സാധ്യത കുറവാണ്. അപ്പോൾ പിന്നെ ഒന്നുകിൽ സർക്കാർ പതിവ് പോലെ കുടിയന്മാരെ പിഴിയും. അല്ലെങ്കിൽ ഇലക്ട്രിക്ക് വാഹന പ്രോത്സാഹനം എന്നും പറഞ്ഞു ഇന്ധന നികുതി കൂട്ടും.