കള്ളപ്പണം തിരികെ കൊണ്ടുവന്നില്ല, നാടുമുടിച്ചു മുങ്ങിയ വ്യവസായികളെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, ആകെ സാധിക്കുന്നത് കിട്ടുന്നതൊക്കെ വിറ്റുതുലയ്ക്കാൻ

292

Ajith Sudevan

വായ്‍പയെടുത്തിട്ട് തിരിച്ചടക്കാതെ ഗൾഫിൽ നിന്ന് നാട് വിടൽ യോജന നടത്തിയ ഇന്ത്യക്കാരെ പിടിക്കാനായി ഗൾഫിലെ ബാങ്കുകൾ ഇന്ത്യയിലേക്ക് വരുന്നു. നല്ല കാര്യം അത് കണ്ടിട്ട് എങ്കിലും വായ്‍പയെടുത്തിട്ട് തിരിച്ചടക്കാതെ ഇന്ത്യയിൽ നിന്ന് നാട് വിടൽ യോജന നടത്തിയ ഇന്ത്യക്കാരെ പിടിക്കാനായി മോദിജി ശ്രമിക്കും എന്ന് കരുതാം.

ഗൾഫിൽ നിന്ന് മുങ്ങിയവർ ശരാശരി 2 കോടിവെച്ചു മൊത്തം 50,000 കോടിയും ആയാണ് മുങ്ങിയത്. എന്നാൽ നാട്ടിൽ നിന്ന് പോയവർ ആയിരകണക്കിന് കോടിയും ആയാണ് മുങ്ങിയത്. അതിനാൽ അവരെ പിടിക്കാൻ മോദിജിക്ക് പറ്റും എന്ന് തോന്നുന്നില്ല. മോദിയുടെ മൂക്കിന്റെ കീഴിൽ കൂടെ അവർ പോയത് മുൻസർക്കാരിന്റെ വീഴ്ചകൊണ്ടാണ് എന്ന് വാദിക്കുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല.

കാരണം വിദേശത്തിരിക്കുന്ന 20 ലക്ഷം കോടി എടുത്തുകൊണ്ടുവരാം എന്ന് വീരവാദം മുഴക്കിയാണ് മോദി അധികാരത്തിൽ എത്തിയത്. എന്നിട്ട് വർഷം 6 കഴിഞ്ഞിട്ടും 20 ലക്ഷം കോടി പോയിട്ട് 2 ലക്ഷം കോടിപോലും തിരിച്ചുകൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞില്ല. എന്ന് മാത്രമല്ല കോടികളുമായി കൂടുതൽ പേർ മോദിയുടെ മൂക്കിന്റെ കീഴിൽ കൂടെ വിദേശത്തേക്ക് പോകുകയും ചെയ്തു.

അത് രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ കോട്ടം സാധാരണക്കാരിലേക്ക് എത്തുന്ന തൊഴിൽ ഉറപ്പ് പോലെയുള്ള പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചും; അതോടൊപ്പം LIC അടക്കം ഉള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റും പരിഹരിക്കാൻ മാത്രമേ മോദിക്ക് അറിയൂ.

കാരണം അതാണ് എളുപ്പം ഉള്ള പണി. അല്ലാതെ ഗൾഫിലെ അധികാരികൾ ചെയ്യുന്നത് പോലെ കള്ളന്റെ പുറകെ പോകുക എന്നതൊക്കെ പാടുള്ള പണിയാണ്. അതിനാൽ മോദി അതിന് ശ്രമിക്കും എന്ന് തോന്നുന്നില്ല.