വാളയാർ പോലുള്ള വീഴ്ചകൾ ഉണ്ടായിട്ടും കേരളം ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനം ആകുന്നത് രാജ്യത്തെ മൊത്തത്തിൽ ഉള്ള അവസ്ഥ ഇങ്ങനെ ആയത് കൊണ്ടാണ്

0
160

Ajith Sudevan

ബാല പീഡനകേസുകളിൽ ഇന്ത്യയിൽ 96% കേസിലും വേണ്ട രീതിയിൽ ഉള്ള നിയമസഹായം ഇരയ്ക്ക് കിട്ടിയിട്ടില്ല. എന്ന് മാത്രമല്ല 99% കേസിലും ഇരയ്ക്ക് 10 ലക്ഷം വരെ നഷ്ടപരിഹാരം നൽകണം എന്ന സുപ്രീം കോടതി നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. വാളയാർ പോലുള്ള വീഴ്ചകൾ ഉണ്ടായിട്ടും കേരളം ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനം ആകുന്നത് രാജ്യത്തെ മൊത്തത്തിൽ ഉള്ള അവസ്ഥ ഇങ്ങനെ ആയത് കൊണ്ടാണ്.

പിന്നെ കേരളത്തിൽ ഇതിലും കൂടുതൽ വേണം എന്ന് ഫേസ്ബുക്കിൽ ആവശ്യപെടുന്ന എത്രപേർ അതിനായി ചുവടെ കൊടുത്തിരിക്കുന്ന രീതിയിൽ അമേരിക്കൻ മോഡൽ നികുതികൾ കൊണ്ടുവന്നാൽ അംഗീകരിക്കും.

അമേരിക്കയിൽ വീടിന്റെ വിപണി വിലയുടെ 1% മുതൽ മുകളിലോട്ട് ആണ് വാർഷിക കെട്ടിട നികുതി. അതായത് 10 ലക്ഷം വിലയുള്ള നാട്ടിലെ ഒര് ശരാശരി വീടിന് 10000 രൂപാ നികുതി. നാട്ടിൽ മിക്കവർക്കും 25 ലക്ഷം മുതൽ മുകളിലോട്ട് മൂല്യം ഉള്ള വീടിന് ഇപ്പോൾ 3000 വലിയ നികുതിയാണ് എന്നാണ് പരിഭവം. എന്നാൽ അമേരിക്കൻ മോഡൽ നികുതി വന്നാൽ 25 ലക്ഷത്തിന്റെ വീടിന് 25000 വാർഷിക നികുതി വരും.

അതുപോലെ അമേരിക്കയിൽ സംസ്ഥാന ആദായ നികുതി എന്നൊരു ഐറ്റം ഉണ്ട്. കേന്ദ്ര ആദായ നികുതി പോലും ജനസംഖ്യയുടെ കേവലം 5% ജനങ്ങൾ നൽകുന്ന രാജ്യത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം മുൻനിർത്തി സംസ്ഥാന ആദായ നികുതി കൊണ്ടുവന്നാൽ എത്രപേർ കൊടുക്കും. ഓൺലൈനിൽ വാങ്ങുന്ന സാധനങ്ങൾക്ക് വിൽപന നികുതി നൽകിയിട്ടില്ലാ എങ്കിൽ സംസ്ഥാന ആദായ നികുതിയോടൊപ്പം അത് നൽകണം എന്ന നിയമവും ഇവിടെ ഉണ്ട്.

തീർന്നില്ല അമേരിക്കൻ പൗരത്വം ഉള്ള ഒരാൾ വിദേശത്തുപോയി ജോലി ചെയ്താൽ അമേരിക്കയിൽ ആദായ നികുതി കൊടുക്കണം എന്ന നിയമവും അമേരിക്കയിൽ ഉണ്ട്. നാടിൻറെ വികസനത്തെ മുൻനിർത്തി സമാനമായ ഒര് നികുതി മോദിജി കൊണ്ടുവന്നാൽ എത്ര പ്രവാസികൾ പ്രസ്തുത നിർദേശം സ്വാഗതം ചെയ്യും.

ജനം നന്നായാൽ അധികാരിയും നന്നാകും നാട് വികസിക്കും എന്ന രീതിയിൽ ആണ് ജനാധിപത്യ സംവിധാനം പ്രവർത്തിക്കുന്നത്. ഭൂരിപക്ഷ ജനത ഉത്തരവാദിത്വ ബോധവും യാഥാർഥ്യ ബോധവും ഉള്ളവർ ആയതിനാലാണ് അമേരിക്കയും, യുറോപ്പും ഒക്കെ ജനാധിപത്യത്തിലൂടെ വികസിച്ചത്.

എന്നാൽ എല്ലാം അധികാരി ദൈവത്തെ പോലെ ശൂന്യതയിൽ നിന്ന് സൃഷ്ട്ടിച്ചു കൊണ്ടുതരണം എന്ന രീതിയിൽ, ആദായനികുതി മുതൽ രജിസ്‌ട്രേഷൻ നികുതിവരെ വെട്ടിക്കാൻ പറ്റുന്ന നികുതികൾ എല്ലാം തങ്ങളാൽ ആവും വിധം വെട്ടിച്ചു കഴിയുന്ന ഇന്ത്യക്കാരെ പോലുള്ളവർക്ക് ഇത്രയും നിലവാരം ഉള്ള ഭരണമേ കിട്ടുകയുള്ളൂ. കാരണം അതിനുള്ള വിഭവശേഷിയെ നമ്മുടെ സർക്കാരിന്റെ കൈയിൽ ഉള്ളൂ