കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ, അമേരിക്ക കുതിക്കുമ്പോൾ കിതക്കുകയും, അമേരിക്ക കിതയ്ക്കുമ്പോൾ കുതിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

312

Ajith Sudevan

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ, അമേരിക്ക കുതിക്കുമ്പോൾ കിതക്കുകയും, അമേരിക്ക കിതയ്ക്കുമ്പോൾ കുതിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

1998 കാലത്ത് പെട്രോളിയം വില ഇടിഞ്ഞതിനെ തുടർന്ന് ഗൾഫിൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞതും അതോടൊപ്പം നാണ്യവിളകളുടെ വിലയിടിവും ഒക്കെ കേരളത്തിലെ സമ്പത്ത് വ്യവസ്ഥയെ മോശമല്ലാത്ത രീതിയിൽ ബാധിച്ചു. അമേരിക്കൻ സമ്പത്ത് വ്യവസ്‌ഥ ശക്തമായ നിലയിൽ ആയത് മൂലം ആണ് കമ്മോഡിറ്റി ഇൻഡക്സ് ഐറ്റങ്ങൾ ആയ നാണ്യവിളകളുടെയും, പെട്രോളിന്റെയും വില ഇടിഞ്ഞത് എന്നും; അത് അമേരിക്കൻ സമ്പത്ത് വ്യവസ്ഥയ്ക്ക് ഒരു തകർച്ച ഉണ്ടായാൽ പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും മനസിലാക്കാൻ കഴിവില്ലാത്ത ഒര് വിഭാഗം ആൾക്കാർ, ആഗോളവത്‌കരണം മൂലം നാണ്യവിളകളുടെ വില എന്നേന്നേക്കുമായി ഇടിഞ്ഞു എന്നും, ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നും അന്ന് പ്രചരിപ്പിച്ചു. ഗൾഫിൽ സ്വദേശി വത്ക്കരണം ശക്തമായെന്നും അതിനാൽ അവിടെയും ഇനി വലിയ തോതിൽ ഉള്ള അവസരങ്ങൾ ഒന്നും ഉണ്ടാകില്ല എന്നും അവർ പ്രചരിപ്പിച്ചു. കുറേക്കാലം ധാരാളം പേർ പ്രസ്തുത പ്രചാരണങ്ങൾ വിശ്വസിച്ചു.

എന്നാൽ 2008 ഓടെ കഥ മാറി. ഇനി ഒര് ഗൾഫ് കാലം ഇല്ലാ എന്ന് പ്രചരിപ്പിച്ച പലരും ഗൾഫിൽ പോയി. നാണ്യവിളകളുടെ വില വീണ്ടും കുതിച്ചു. അതിന്റെ പ്രതിഫലനമായി വീടിന്റെ വലിപ്പവും ആർഭാടവിവാഹങ്ങളും നാട്ടിൽ കൂടി. എന്നാൽ 2018 യോടെ കമ്മോഡിറ്റി ഇൻഡക്സ് വലിയ തോതിൽ ഇടിഞ്ഞത് 1998 ന് സമാനമായ സാമ്പത്തിക പ്രതിസന്ധിയും അതോടൊപ്പം കേരളം സാമ്പത്തികമായി ഇനി ഒരിക്കലും തിരിച്ചുവരില്ലേ എന്ന രീതിയിൽ ഉള്ള പ്രചാരണങ്ങളും വീണ്ടും ശക്തിപ്പെടുത്തി. എന്നാൽ അവരുടെ പ്രചാരണങ്ങളിൽ അമിതമായി ഭയപ്പെടേണ്ടാ അമേരിക്കൻ സമ്പത്ത് 2008 ന് സമാനമായി മറ്റൊരു തിരുത്തലിലേക്ക് പോകുന്നതിന്റെ മുറയ്ക്ക് കമ്മോഡിറ്റി ഇൻഡക്സ്സും കേരളവും വീണ്ടും കുതിപ്പിലേക്ക് പോകുന്നത് ആയിരിക്കും.

അമേരിക്കൻ സമ്പത്ത് വ്യവസ്ഥ നിലവിൽ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചാ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഒര് തിരുത്തൽ ഏത് നിമിഷവും സംഭവിക്കാം. അത് മനസിലാക്കി ട്രംപ് ധാരാളം നികുതി ഇളവുകൾ നൽകുകയും അവ രാജ്യത്തിന് അകത്ത് തന്നെ ചെലവഴിക്കപ്പെടണം എന്ന രീതിയിൽ ജനങ്ങളിൽ എത്തിക്കുകയും ചെയ്തതിനാലാണ് നിലവിൽ കുതിപ്പ് ഇങ്ങനെ തുടരുന്നത്.

2007 ൽ ബുഷും സമാനമായ അളവിൽ നികുതി ഇളവുകൾ നൽകിയിരുന്നു പക്ഷേ അത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഒരു തുകയായി ലഭിക്കുന്ന രീതിയിലാണ് നൽകിയത്. പ്രസ്തുത രീതിയിൽ ഒരുമിച്ചൊരു തുക കിട്ടിയാൽ ജനം അത് ചൈനയിൽ ഉണ്ടാക്കുന്ന ഫോണോ, ടെലിവിഷനോ കമ്പ്യൂട്ടറോ വാങ്ങാൻ ചെലവഴിക്കും എന്നും അത് അമേരിക്കൻ സമ്പത് വ്യവസ്ഥയ്ക്ക് പറയത്തക്ക ഗുണം ഒന്നും ചെയ്യില്ല എന്നും മനസിലാക്കിയ ട്രംപ്, ആദായ നികുതി ഇളവിന് ആനുപാതികമായി ശമ്പളത്തിൽ നിന്ന് ആദായ നികുതി പിടിക്കുന്നത് കുറയ്ക്കാൻ സ്ഥാപനങ്ങളോട് നിർദേശിക്കുകയും പ്രസ്തുത രീതിയിൽ ജനത്തിന് ശമ്പളത്തിന്റ കൂടെ കിട്ടുന്ന ചെറിയ വർദ്ധനവ് സ്വാഭാവികമായും കുടുബവും ഒത്തു പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി ജനം ചെലവഴിക്കുകയും അങ്ങനെ പ്രസ്തുത പണം രാജ്യത്തിന് അകത്ത് തന്നെ ചെലവഴിക്ക പെടുകയും ചെയ്‌തു.

ട്രംപ് അധികാരത്തിൽ തുടർന്നാൽ അമേരിക്കൻ സമ്പത്ത് വ്യവസ്ഥ കുറച്ചുകാലം കൂടെ ഈ രീതിയിൽ തുടരാം എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ അദ്ദേഹം അധികാരത്തിൽ നിന്ന് തെറിച്ചാൽ കമ്മോഡിറ്റി ഇൻഡക്സ്സും കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയും വീണ്ടും കുതിപ്പിൽ എത്തും. അത് എപ്പോൾ എന്നത് ട്രംപ് എത്രകാലം അധികാരത്തിൽ തുടരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

Advertisements