Ajith Sudevan
കേന്ദ്ര ധന സഹായങ്ങൾ കേന്ദ്രത്തിന്റെ ഔദാര്യമല്ല സംസ്ഥാനങ്ങളുടെ അവകാശമാണ് !
കേന്ദ്രസർക്കാരിലേക്ക് അമിതമായി പണവും, അധികാരവും കേന്ദ്രീകരിക്കപ്പെടും എന്നതാണ് 1954 ൽ ഫ്രാൻ‌സിൽ തുടക്കം ഇടുകയും ലോകത്തു 160 ഓളം രാജ്യങ്ങൾ ഇന്നോളം നടപ്പാക്കുകയും ചെയ്‌ത GST അമേരിക്കയിൽ നടപ്പാക്കത്തതിന്റെ പ്രധാന കാരണം. പ്രായം കൊണ്ട് മാത്രം അല്ല പ്രതികാര ബുദ്ധിയിലും മോദിയുടെ ചേട്ടനാണ് ട്രംപ്. പക്ഷേ ഇവിടുത്തെ സംവിധാനങ്ങൾ പ്രസ്തുത പ്രതികാര ബുദ്ധിക്ക് വലിയ സാധ്യത ഇല്ലാത്ത രീതിയിൽ ആണ് രൂപകല്പന ചെയ്തിരിക്കുന്നത്.
അതുകൊണ്ടാണ് ട്രംപിനെ നിരന്തരം വിമർശിക്കുന്ന കാലിഫോർണിയ അടക്കം ഉള്ള സംസ്ഥാനങ്ങൾക്ക് ഇട്ട് വലിയ രീതിയിൽ പണിയൊന്നും കൊടുക്കാൻ ട്രംപിന് കഴിയാത്തത്. എന്നാൽ നാട്ടിലെ സാഹചര്യം അതല്ല അതുകൊണ്ടാണ് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളുടെ GST വിഹിതം കുടിശിക ആക്കാനും പ്രളയത്തിന് ഉള്ള ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കാനും ഒക്കെ മോദിക്ക് കഴിയുന്നത്.
പിന്നെ സർക്കാരിന്റെ പണം എന്നത് നാട്ടുകാരുടെ നികുതിപ്പണമാണ് അല്ലാതെ അധികാരിയുടെ അധ്വാനത്തിന്റെ പങ്ക് അല്ല എന്ന തിരിച്ചറിവും അമേരിക്കയിലെ ജനത്തിന് ഉണ്ട്. എന്നാൽ നാട്ടിൽ ഉന്നത വിദ്യാഭ്യാസം ഉള്ളവർക്ക് പോലും പ്രസ്തുത ബോധം ഇല്ലാ എന്നാണ് പ്രളയത്തിനുള്ള ധനസഹായം കേരളത്തിന് നല്കാത്തതിനെ തലകുത്തി നിന്ന് പലരും ന്യായീകരിക്കുന്നത് കണ്ടപ്പോൾ തോന്നിയത്.
കേരളം കിട്ടിയ പണം കാര്യക്ഷമമായി ചെലവഴിച്ചില്ല അതുകൊണ്ടാണ് തരാത്തത് എന്ന് വാദിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രഫണ്ട് കേരളത്തേക്കാൾ കാര്യക്ഷമമായി ചെലവഴിച്ചിട്ടും എന്തേ ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും അടക്കം ഉള്ള വികസന സൂചികകളിൽ അവർ കേരളത്തേക്കാൾ പിന്നോക്കം നിൽക്കുന്നു എന്ന ചോദ്യം അവശേഷിക്കും.
പ്രളയ ബാധിതർക്ക് വീട് പണിയാൻ ഏറ്റവും ഉയർന്ന തുക നൽകുന്നതും കേരളമാണ്. മോദിജിയുടെ 18 മണിക്കൂർ അധ്വാനത്തിന്റെ പങ്കല്ല മലയാളികൾ നൽകിയ നികുതിയുടെ പങ്കാണ് ചോദിക്കുന്നത്. അത് കേന്ദ്രത്തിന്റെ ഔദാര്യമല്ല കേരളത്തിന്റെ അവകാശമാണ്. കേന്ദ്ര ധന സഹായങ്ങൾ കേന്ദ്രത്തിന്റെ ഔദാര്യമല്ല സംസ്ഥാനങ്ങളുടെ അവകാശമാണ് എന്ന ബോധം മൻമോഹൻ സിംഗിന് ഉണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹത്തെ നിരന്തരം വിമർശിച്ചിട്ടും അതിന്റെ പേരിൽ ഗുജറാത്തിന്റെ കേന്ദ്രവിഹിതം കുറച്ചു പ്രതികാരം ചെയ്യാൻ മൻമോഹൻ സിംഗ് ശ്രമിക്കാഞ്ഞത്ത്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.