പണ്ടേ റീഗൻ സോവിയറ്റിനെ തകർത്തപോലെ ഒരിക്കൽകൂടി അധികാരത്തിലെത്തിയാൽ ട്രംപ് ചൈനയയെയും തകർക്കുമോ ?

118

Ajith Sudevan

മറ്റൊരു റീഗൻ ആയി ട്രംപ് മാറുമ്പോൾ !

2018 ജൂലൈയിൽ ട്രംപ് ചൈനയുമായി വ്യാപാരം യുദ്ധം ആരംഭിച്ചപ്പോൾ അത് ചൈനയേക്കാൾ അമേരിക്കയെ ആകും കൂടുതൽ ദോഷമായി ബാധിയ്ക്കുക എന്ന് പലരും വാദിച്ചു. എന്നാൽ ആഗോളവത്കരണ യുഗത്തിൽ ഉപഭോക്താവാണ് രാജാവ് എന്നും വാങ്ങൽ ശേഷിയുള്ള അമേരിക്കക്കാരൻ ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങികൊള്ളും എന്നും എന്നെ പോലുള്ളവർ വാദിച്ചു.

ഒന്നര വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ പറയത്തക്ക വലിയ വിലകയ്യറ്റമോ സാമ്പത്തിക തകർച്ചയോ ഇല്ലാതെ അമേരിക്കൻ സമ്പത്ത് വ്യവസ്ഥ മുന്നോട്ട് പോകുന്നു. ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് ഉള്ള കയറ്റുമതി 20.84% ഇക്കാലയവളിൽ കുറഞ്ഞു. ചൈനയും അമേരിക്കയും തമ്മിൽ ഉള്ള വ്യാപാരക്കമ്മി 7.9% ഇക്കാലയവളിൽ കുറഞ്ഞു.
ചൈനയിൽ നിന്നുള്ള ഇറക്കുമതി വെറും ഒന്നര വർഷം കൊണ്ട് 6 വർഷം മുമ്പ് ഉള്ള അവസ്ഥയിലേക്ക് , അതായത് 2013 മാർച്ചിലെ നിലയിലേക്ക് എത്തിക്കാൻ ട്രംപിന് കഴിഞ്ഞു. അതിന്റെ ഒക്കെ ഫലമായി ചൈന അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കയുടെ അയൽ രാജ്യങ്ങൾ ആയ മെക്സിക്കോയും, കാനഡയും പ്രസ്തുത സ്ഥാനങ്ങളിൽ എത്തി.

അമേരിക്കയുടെ ചെലവിൽ ആരും അമേരിക്കയ്ക്ക് മുകളിൽ വളരില്ല. എന്ന് മാത്രമല്ല വാങ്ങൽ ശേഷി ഇല്ലാത്ത ചൈന വിട്ട് കൂടുതൽ വ്യവസായികൾ പുറത്തേക്ക് പോകുന്നത് ചൈനയെ സാമ്പത്തികമായി മോശമല്ലാത്ത രീതിയിൽ തകർക്കുകയും ചെയ്യും. നിലവിൽ സാംസങ് ചൈനയിലെ ഉത്പാദനം പൂർണമായും അവസാനിപ്പിച്ചു. ആപ്പിളും ട്രംപിന്റെ താരിഫ് മറികടക്കാൻ ചൈനയിലെ ഉത്പാദനം കുറയ്ക്കാൻ തുടങ്ങി.

ബോണ്ട് വിറ്റ് ചൈന അമേരിക്കയെ തകർക്കും എന്ന പ്രതീക്ഷയും വേണ്ടാ. കാരണം ചൈന വലിയ തോതിൽ ബോണ്ട് വിറ്റിട്ടും അതൊക്കെ ഇതര നിക്ഷേപകർ വാങ്ങിയതിനാൽ അത് ഡോളറിനെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഇതിനോടകം തെളിയിക്കപ്പെട്ട് കഴിഞ്ഞു. എന്ന് മാത്രമല്ല കഴിഞ്ഞവർഷം ഓഗസ്റ്റിൽ തന്നെ ചൈനയെ പിന്തളളി ജപ്പാൻ ഏറ്റവും കൂടുതൽ അമേരിക്കൻ കടപ്പത്രങ്ങൾ കൈവശം ഉള്ള രാജ്യമായി .

ഒബാമയുടെ കാലത്തെപോലെ 14% അമേരിക്കൻ ബോണ്ട് ഒന്നും നിലവിൽ ചൈനയുടെ കൈവശം ഇല്ല. ഇപ്പോൾ ചൈനയുടെ കൈവശം ഉള്ള അമേരിക്കൻ കടപ്പത്രങ്ങൾ ശതമാനത്തിൽ നോക്കിയിൽ ആകെ ഉള്ളതിന്റെ 5% ത്തിൽ കുറവ് മാത്രമേ വരൂ. അതും കൂടെ എങ്ങനെ വിൽപ്പിക്കാം എന്ന ഗവേഷണത്തിൽ ആണ് ട്രംപ്. ഒരിക്കൽ കൂടെ അധികാരത്തിൽ വന്നാൽ റൊണാൾഡ്‌ റീഗൻ റഷ്യയെ തകർത്തത് പോലെ ട്രംപ് ചൈനയേയും തകർക്കുന്നത് ആയിരിക്കും.

കാരണം 2017 ലെ കണക്കുകൾ അനുസരിച്ചു ചൈനീസ് ജിഡിപി യുടെ 160% ആണ് അവിടുത്തെ വ്യവസായ വായ്പകൾ. കയറ്റുമതി ഇടിഞ്ഞാൽ പ്രസ്തുത വായ്പകൾ വലിയ തോതിൽ കുടിശിഖ ആയി ചൈന തകരും. അതിനാൽ തന്നെ ഈവർഷം നടക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് അമേരിക്കയുടേതിനേക്കാൾ ചൈനയുടെ ഭാവി ആകും നിശ്ചയിക്കുന്നത്.