വിപണി അറിയാത്ത സാമ്പത്തിക വിദഗ്ദ്ധരാണ് ഇന്ത്യയിലെ സർക്കാർ പദ്ധതികൾ പരാജയം ആക്കുന്നത്!

176

Ajith Sudevan

വിപണി അറിയാത്ത സാമ്പത്തിക വിദഗ്ദ്ധരാണ് ഇന്ത്യയിലെ സർക്കാർ പദ്ധതികൾ പരാജയം ആക്കുന്നത്!

ഒരു ദിവസം 32 രൂപാ വരുമാനം ഉള്ള വ്യക്തി ദരിദ്രൻ അല്ല എന്ന് 2011 കാലത്ത് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ നടത്തിയ നിഗമനം വലിയ വിവാദങ്ങൾ ഉണ്ടാക്കി. എന്തടിസ്ഥാനത്തിലാണ് പ്രസ്തുത 32 എന്ന സംഖ്യയിൽ അവർ എത്തിയത്. അത് അമേരിക്കയിലെ ദാരിദ്ര്യരേഖ പകർത്തി എഴുതി. പക്ഷേ അമേരിക്കയിൽ 3 ഡോളർ മുടക്കിയാൽ ഒരു ബർഗർ വാങ്ങാം. 2 ഡോളർ മുടക്കിയാൽ 2 ലിറ്റർ കോളയോ കുടിവെള്ളമോ വാങ്ങാം. 10 ഡോളർ മുടക്കിയാൽ 750 ml ക്രിസ്ത്യൻ ബ്രദേഴ്‌സ് ബ്രാൻഡി വാങ്ങാം. കോളയും ബ്രാൻഡിയും ഒക്കെ ഓഫറുകൾ നോക്കി വാങ്ങിയാൽ കോള ഒരു ഡോളറിനും ബ്രാണ്ടി 7 ഡോളറിനും ഒക്കെ കിട്ടി എന്നിരിക്കും. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും ഒരു ദിവസം 32 രൂപാ വരുമാനം ഉള്ള വ്യക്തി ദരിദ്രൻ അല്ല എന്ന പരാമർശം നടത്തുമ്പോൾ കേന്ദ്ര ആസൂത്രണ കമീഷൻ ഓർത്തില്ല. മോദിജി വന്ന് ആസൂത്രണ കമീഷൻ പിരിച്ചുവിട്ടു എങ്കിലും കാര്യങ്ങൾ ഇപ്പോളും പഴയ സ്റ്റൈലിൽ തന്നെയാണ് ഓടുന്നത്.

അതുകൊണ്ടാണ് സർക്കാർ പദ്ധതികൾ മിക്കതും നാട്ടിൽ പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാക്കാതെ പോകുന്നത്. അതോടൊപ്പം വീട് പണിയാനും, ചികിത്സയ്ക്കും അടക്കം സർക്കാർ സഹായങ്ങൾ കിട്ടുന്നവർ അതിന് പുറമെ സമൂഹത്തിന്റെ സഹായം കൂടി തേടേണ്ടിവരുന്നതും. വ്യക്തി പരമായി ഞാൻ ഉപയോഗിക്കാത്ത എന്നാൽ സമൂഹത്തിൽ മോശമല്ലാത്ത ഒരു വിഭാഗം ഉപയോഗിക്കുകയും ചെയ്യുന്ന കോളുടെയും, മദ്യത്തിന്റെയും ഒക്കെ വിലയെ കുറിച്ച് എനിക്ക് ഉള്ള ഏകദേശ ധാരണ എങ്കിലും, നാട്ടിലെ വിവിധ അവശ്യ വസ്തുക്കളുടെ വിലയെ കുറിച്ച് നാട്ടിലെ സാമ്പത്തിക വിദഗ്ദ്ധർക്ക് ഉണ്ടാകുന്ന കാലത്ത് മാത്രമേ, ഇന്ത്യയിലെ സർക്കാർ പദ്ധതികൾ സമൂഹം പ്രതീക്ഷിക്കുന്ന നിലവാരത്തിൽ എത്തുകയുള്ളൂ.