LIC എന്തുകൊണ്ട് പൊതുമേഖലയിൽ നിലനിർത്തണം ?

256

Ajith Sudevan

LIC എന്തുകൊണ്ട് പൊതുമേഖലയിൽ നിലനിർത്തണം

ബാങ്കിങ്, ഊർജം, ഇൻഷുറൻസ് മുതലായ തന്ത്രപ്രധാന മേഖലകൾ പൊതുമേഖലയിൽ നിലനിർത്തികൊണ്ട് തന്നെയാണ് ചൈന ആഗോളവത്കരണത്തിന്റ നേട്ടങ്ങൾ സ്വന്തമാക്കിയത്. എന്ന് മാത്രം അല്ല പ്രസ്തുത മേഖലകൾ സ്വകര്യവൽക്കരിക്കണം എന്ന അമേരിക്ക അടക്കം ഉള്ള രാജ്യങ്ങളുടെ ആവിശ്യം നിരാകരിച്ചത് ആണ് ചൈനീസ് സമ്പത്ത് വ്യവസ്ഥയെ വലിയ തകർച്ചയിലേക്ക് പോകാതെ പിടിച്ചു നിർത്തുന്നതും.

നിരീക്ഷണ ഏജൻസികൾ എത്ര ശക്തം ആണെങ്കിലും സ്വകാര്യമേഖലയ്ക്ക് പൊതുമേഖലയുടെ വിശ്വാസ്യത ഉറപ്പ് നൽകാൻ കഴിയില്ല എന്ന ബോധം ഉള്ളത് കൊണ്ടാണ് അമേരിക്കയിലെ പൊതുപെൻഷൻ സംവിധാനം ആയ സോഷ്യൽ സെക്യൂരിറ്റി, പ്രായം ആയവർക്ക് ഉള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയ Medicare എന്നിവ പൂർണമായും പൊതുമേഖലയിൽ നിർത്തിയിരിക്കുന്നത്.

2008 ലെ സാമ്പത്തിക മാന്ദ്യസമയത്തു AIG യ്ക്ക് മാത്രം 182 ബില്യൺ ഡോളർ സഹായം ആണ് അമേരിക്കൻ സർക്കാർ നൽകിയത്. സിറ്റി ബാങ്കിന് മാത്രം 476.2 ബില്യൺ ഡോളർ സഹായം ആണ് അമേരിക്കൻ സർക്കാർ നൽകിയത്. അതിനാൽ കുറച്ചു നിരീക്ഷണ ഏജൻസികൾ രൂപീകരിച്ചിട്ട് ബാങ്കും ഇൻഷുറൻസും എല്ലാം പൂർണമായി സ്വകാര്യവൽക്കരിച്ചാൽ നാട് സ്വർഗ്ഗം ആകും എന്ന പ്രതീഷ ഒന്നും വേണ്ടാ.

എന്ന് മാത്രമല്ല ഒടുവിൽ പണിപാളിയാൽ കടപ്പത്രം ഇറക്കി കരകയറ്റാൻ അമേരിക്കൻ സർക്കാരിന് ഉള്ള ശേഷിയോ വേണ്ടവിധത്തിൽ പ്രസ്തുത കാര്യങ്ങൾ ചെയ്യാൻ ഒബാമയുടെ പ്രാപ്തിയുള്ള നേതാക്കളോ നിലവിൽ ഇന്ത്യയിൽ ഇല്ല. അതിനാൽ തന്നെ AIG ക്കും, സിറ്റിബാങ്കിനും ഒക്കെ കൊടുത്ത പണം പലിശ സഹിതം തിരികെ വാങ്ങാൻ അമേരിക്കൻ സർക്കാരിന് കഴിഞ്ഞത് പോലെ ഇന്ത്യൻ സർക്കാരിന് കഴിയും എന്നും കരുതേണ്ടാ.

കുറഞ്ഞ പ്രീമിയം നിരക്കിൽ സാമാന്യ യുക്തിക്ക് നിരക്കാത്ത പോളിസികൾ വിൽക്കുന്നതിൽ LIC ആണോ അതോ അനിൽ അംബാനി അടക്കം ഉള്ളവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്വകാര്യ കമ്പനികളാണോ മുന്നിൽ എന്ന് നിരീക്ഷിച്ചാൽ മതി LIC എന്തുകൊണ്ട് പൊതുമേഖലയിൽ നിലനിർത്തണം എന്ന് മനസിലാക്കാൻ.


പ്രവാസി ആദായ നികുതി 120 ദിവസമോ അതിൽ കൂടുതലോ നാട്ടിൽ നിൽക്കുന്ന പ്രവാസികളുടെ നാട്ടിലെ ജോലി, വ്യാപാരം, വാടക എന്നീ ആഭ്യന്തര വരുമാനങ്ങൾക്ക് മാത്രമേ ബാധകം ആകുകയുള്ളൂ എന്നാണ് ഈ വിഷയത്തിൽ കേന്ദ്രം കേരള സർക്കാരിന് നൽകിയിരിക്കുന്ന വിശദീകരണം എന്നാണ് വാർത്തയിൽ നിന്ന് അറിഞ്ഞത്.

ചുരുക്കി പറഞ്ഞാൽ നാടിൻറെ വികസനത്തിന് ആദായ നികുതിയുടെ ആവിശ്യകതയെ കുറിച്ച് ആദായ നികുതി ബാധ്യത ഇല്ലാത്ത ഗൾഫിൽ ഇരുന്ന് സംഘമിത്രങ്ങൾക്ക് തുടർന്നും തള്ളി മറിക്കാവുന്നതാണ്.
ഇതുകൊണ്ടാണ് മോദിജിയെ ഞാൻ അഭിനന്ദിക്കാത്തത് പുള്ളിക്കാരൻ മലമറിക്കും എന്ന തോന്നൽ ഉണ്ടാക്കും ഒടുവിൽ ഒരു ഉരൽ പോലും മറിക്കാതെ പിന്മാറും.