മോദിയുടെ മുഖത്ത് നോക്കി “ഇരിക്കടോ അവിടെ”എന്ന് പറയുന്ന ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസ്‌ എംപി വിപ്ലവ് താക്കൂർ

0
166

Ajith Sudevan

ഏതേലും ഒരു സ്ത്രീയെ പിടിച്ചു നേതാവാക്കിയാൽ നാട് സ്വർഗ്ഗം ആകില്ല. പക്ഷേ വിപ്‌ളവ് താക്കൂർ പോലെ വീറും വാശിയും ഉള്ള സ്ത്രീയെ നേതാവ് ആക്കിയാൽ നാട് സ്വർഗ്ഗം ആയില്ലെങ്കിലും, വൻ സാമ്പത്തിക തകർച്ചയിലേക്കും, സാമൂഹിക അസമത്വത്തിലേക്കും പോകുന്നത് തടയാൻ എങ്കിലും കഴിയും.

വർഷങ്ങളുടെ കോൺഗ്രസ് പാരമ്പര്യവും, അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികൾ ആയ പരസ് റാം ജിയുടെയും, സർല ശർമ്മ ജി യുടെയും മകളും ആയ വിപ്‌ളവ് താക്കൂറിനെ കോൺഗ്രസ് നേതാവ് ആക്കുന്നതിനെ കുറിച്ച് കോൺഗ്രസ് നേതൃത്വം ആലോചിക്കേണ്ടത് ആണ്.

അല്ലാതെ മോദി കൊഞ്ഞണം കുത്തുമ്പോൾ മുങ്ങുന്ന രാഹുൽ ഗാന്ധിയെ വെച്ച് മോദിയെ നേരിടാൻ കഴിയില്ല. മോദി മണ്ടത്തരം പറയുമ്പോൾ, കഴിഞ്ഞ ആറ് കൊല്ലം കൊണ്ട് നാട് കുട്ടിച്ചോറാക്കിയത് അല്ലാതെ താൻ എന്ത് ചെയ്തു. എന്ന് ചോദിച്ചു മോദിയെ വായടപ്പിക്കാൻ കഴിവുള്ള വിപ്‌ളവ് താക്കൂറിനെ പോലുള്ളവർ കോൺഗ്രസിനെ നയിച്ചാൽ മാത്രമേ കോൺഗ്രസിനെയും നാടിനെയും രക്ഷിക്കാൻ കഴിയുകയുള്ളൂ.

അവർക്ക് 76 വയസായി എന്നത് അത്ര വലിയ കുറവായി കാണേണ്ടതില്ല. അർനോൾഡ് അണ്ണൻ അത്യാവശ്യം നല്ല രീതിയിൽ കുളം ആക്കിയ കാലിഫോർണിയൻ സമ്പത്ത് വ്യവസ്ഥയെ കരകയറ്റിയത്‌ 2011 ൽ 73 വയസ് ഉണ്ടായിരുന്ന ജെറി ബ്രൗൺ ആണ്. തുടർന്ന് 8 വർഷകാലം കൊണ്ട് കാലിഫോർണിയൻ സമ്പത്ത് വ്യവസ്ഥയെ അതിന്റെ പ്രതാപത്തിലേക്ക് മടക്കി കൊണ്ടുവന്നിട്ട് 2019 ൽ അധികാരം ഒഴിയുമ്പോൾ ജെറി ബ്രൗണിന് 81 വയസ് ഉണ്ടായിരുന്നു.

അതിനാൽ പ്രായത്തെ അവഗണിച്ചു വിപ്‌ളവ് താക്കൂറിനെ കുറഞ്ഞപക്ഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എങ്കിലും ആക്കാൻ നോക്കുക. വിപ്‌ളവ് താക്കൂറിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടി നിൽക്കുന്ന മോദിയുടെ വീഡിയോ .