ഇത്തവണയും പട്ടിൽ പൊതിഞ്ഞു പൊട്ടൻ സ്വപനം കണ്ടപ്പോലെ ഒരു ഐറ്റം കൊണ്ടുവരാനാണെങ്കിൽ സാമ്പത്തിക തകർച്ച എന്ന സാധനം ഇന്ത്യക്കാർക്ക് അനുഭവിച്ചു മനസിലാക്കാം

117
Ajith Sudevan
സാധാരണക്കാർക്ക് പ്രാധാന്യം നൽകി സാമ്പത്തിക ഉത്തേജന പദ്ധതികൾ തയ്യാറാക്കിയാൽ സാമ്പത്തിക മാന്ദ്യം മറികടക്കാം!
സർക്കാർ വെറുതെ കുറെ പണം ജനത്തിന് കൊടുത്താൽ പ്രസ്തുത രാജ്യത്തെ നികുതി നിരക്കിന് അനുസരിച്ചു കുറച്ചു കൈമാറ്റങ്ങൾക്ക് ശേഷം പ്രസ്തുത പണം സർക്കാരിലേക്ക് തന്നെ എത്തും എന്നാണ് ശാസ്ത്രം. ഉദാഹരണമായി 1000 രൂപാ സർക്കാർ നിങ്ങൾക്ക് നൽകി എന്ന് കരുതുക.
നിങ്ങൾ അത് ഉപയോഗിച്ചു 28% gst നിരക്കുള്ള ഒര് ഉൽപ്പന്നം വാങ്ങിയാൽ 781.25 (781.25.*1.28=1000) രൂപാ മാത്രമേ വ്യാപാരിക്ക് കിട്ടുകയുള്ളൂ. ശേഷിക്കുന്ന 218.75 (1000 -781.25=218.75) രൂപാ സർക്കാരിന് നികുതി ഇനത്തിൽ കിട്ടും.
വ്യാപാരി പ്രസ്തുത പണം ഇന്ധനമോ മദ്യമോ വാങ്ങാൻ ചെലവഴിച്ചാൽ ശേഷിക്കുന്ന 781.25 രൂപയിൽ പകുതിയിൽ ഏറെയും സർക്കാരിൽ എത്തും. എന്നാൽ ബാങ്കിൽ കൊണ്ടിട്ടാൽ അല്ലെങ്കിൽ ഓഹരിവിപണിയിൽ നിക്ഷേപിച്ചാൽ ശേഷിക്കുന്ന തുക സർക്കാരിൽ എത്താൻ ഒത്തിരി സമയം പിടിക്കും.
സമ്പന്നൻ മാർക്ക് നികുതി ഇളവുകളും മറ്റും നൽകി സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പാക്കിയാൽ പരാജയപ്പെടുന്നത് അവർ പ്രസ്തുത പണം കഴിവതും നികുതി ലാഭിക്കാവുന്ന രീതിയിൽ മാത്രം ചെലവഴിക്കുന്നത് കൊണ്ടാണ്. എന്നാൽ സാധാരണക്കാർക്ക് നൽകുന്ന പണം മദ്യവും, ലോട്ടറിയും അടക്കം ഉയർന്ന നികുതികൾ ഉള്ള മേഖലയിൽ അതിവേഗം ചെലവഴിക്കപ്പെടുന്നത് കൊണ്ടാണ് അവ വിപണിക്ക് ഉത്തേജനവും, സർക്കാരിന് വരുമാനവും നൽകുന്നത്.
അതിനാൽ സാധാരണക്കാർക്ക് സഹായം ആകുന്ന പദ്ധതികൾക്ക് മുൻ‌തൂക്കം നൽകിയും; പ്രസ്തുത പദ്ധതികൾക്ക് വേണ്ടത്ര പണം വകയിരുത്തിയും കേന്ദ്രസർക്കാർ ബജറ്റ് തയാറാക്കിയാൽ നിലവിലെ സാമ്പത്തിക മാന്ദ്യം (Recession), സാമ്പത്തിക തകർച്ച (Depression) ആകാതെ ഇന്ത്യ രക്ഷപെടും.
അതല്ല ഇത്തവണയും പട്ടിൽ പൊതിഞ്ഞു പൊട്ടൻ സ്വപനം കണ്ടപ്പോലെ ഒര് ഐറ്റം കൊണ്ടുവരാൻ ആണെങ്കിൽ ഇന്ത്യക്കാർക്ക് ഈ സാമ്പത്തിക തകർച്ച(Depression) എന്ന സാധനം എന്താണ് എന്ന് അനുഭവിച്ചു തന്നെ മനസിലാക്കാവുന്നതാണ്.