2019 ജനുവരിയിലെ റിപ്പോർട്ടിൽ ഇന്ത്യക്ക് 7.5% വളർച്ചാ നിരക്ക് പ്രവചിച്ച ഐഎംഫ് ഇപ്പോൾ പറയുന്നു 2019 ലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് കേവലം 4.8% മാത്രമേ ഉള്ളൂ എന്ന്

86
Ajith Sudevan
സാമ്പത്തിക വളർച്ചാ രംഗത്ത് പ്രതീക്ഷകൾക്ക് ഒപ്പം പോകുന്നത് കൊണ്ടും യാഥാർഥ്യബോധം ഉള്ള ഊർജ്ജ നയം ഉള്ളതും കൊണ്ടും ആണ് ട്രംപിനെ അനുകൂലിക്കുന്നത് ! എന്നാൽ ഇവ രണ്ടും ഇല്ലാത്തത് കൊണ്ടാണ് മോദിയെ എതിർക്കുന്നത്!
2019 ജനുവരിയിൽ ഇറക്കിയ റിപ്പോർട്ടിൽ ഇന്ത്യക്ക് 7.5% വളർച്ചാ നിരക്കാണ് ഐഎംഫ് പ്രവചിച്ചിരുന്നത് എന്നാൽ നിർമ്മലാജിയുടെ പട്ടിൽ പൊതിഞ്ഞ ബജറ്റും അനുബന്ധ പത്രസമ്മേളനങ്ങളും കണ്ടതോടെ ഒക്ടോബറിൽ ഐഎംഫ് ഇന്ത്യക്ക് 2019 ൽ 6.1% വളർച്ച കൈവരിക്കാൻ മാത്രമേ കഴിയുകയുള്ളൂ എന്ന് പ്രവചിച്ചിച്ചു.
ഒടുവിൽ ഇപ്പോൾ ഐഎംഫ് പറയുന്നു 2019 ലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് കേവലം 4.8% മാത്രമേ ഉള്ളൂ എന്ന്. അതായത് 2019 ജനുവരിയിൽ ഐഎംഫ് പ്രതീക്ഷിച്ചതിനേക്കാൾ 2.7% (7.5-4.8=2.7) കുറവ് വളർച്ച മാത്രമേ ഇന്ത്യക്ക് കൈവരിക്കാൻ കഴിഞ്ഞുള്ളൂ.
എന്നാൽ മറുവശത്ത് ട്രംപിന് ഐഎംഫ് 2019 ജനുവരിയിൽ ഇറക്കിയ റിപ്പോർട്ടിൽ പ്രതീക്ഷിച്ച വളർച്ചാ നിരക്കായ 2.5% നോട് അടുത്ത (2.25%) വളർച്ചാ നിരക്ക് കൈവരിക്കാനും തൊഴിൽ ഇല്ലായിമാ നിരക്ക് 50 വർഷത്തെ കുറഞ്ഞ നിലയിൽ എത്തിക്കാനും കഴിഞ്ഞു.
അതോടൊപ്പം അമേരിക്കയിലെ ഊർജ്ജ ഉത്പാദകർക്കും ഉപഭോക്താക്കൾക്കും ദോഷം ചെയ്യാത്ത വിധത്തിൽ ശരാശരി പെട്രോളിയം വില 55 ൽ കുറയാതെയും 65 ൽ കൂടാതെയും സംരക്ഷിക്കാനും ട്രംപിന് കഴിഞ്ഞു.
ആർഭാടം വാഹനം കൂടി ആയതിനാൽ അമേരിക്കൻ ബ്രാൻഡായ ടെസ്ല സർക്കാർ സബ്‌സിഡി ഇല്ലേലും ജനം വാങ്ങികോളും എന്നും അല്ലാത്ത ബ്രാൻഡുകൾ സർക്കാർ സബ്‌സിഡി പ്രതീക്ഷിച്ചു ആരും വാങ്ങേണ്ടാ എന്ന നിലപടിൽ ട്രംപ് എത്തിയതോടെ അമേരിക്കയിലെ ഇലക്ട്രിക്ക് കാർ വിപണിയുടെ 78% വും ആഭ്യന്തര ബ്രാൻഡായ ടെസ്‌ലയിൽ കേന്ദ്രികരിപ്പിക്കാനും ട്രംപിന് കഴിഞ്ഞു.
എന്നാൽ മറുവശത്തു മോദി വരുന്ന 10 വർഷം കൊണ്ട് 100% വാഹനങ്ങളും ഇലക്ട്രിക്ക് ആക്കും എന്ന് പ്രഖ്യാപിച്ചിട്ട് ഏതാനം മാസങ്ങൾക്ക് ശേഷം പ്രസ്തുത ലക്‌ഷ്യം 30% ആയി വെട്ടിക്കുറച്ചു. എന്ന് മാത്രമല്ല ഇലക്ട്രിക്ക് വാഹന രംഗത്ത് മികച്ച ഗുണമേന്മയും വിൽപ്പനാന്തര സേവനവും നൽകുന്ന ഒര് ബ്രാൻഡും ഇതുവരെ ഇന്ത്യയിൽ ഉയർന്ന് വന്നതും ഇല്ല.