നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും എന്ന സത്യം 2019 അവസാനത്തോടെ നിങ്ങൾക്ക് മിക്കവർക്കും ബോധ്യമായികാണും എന്ന് കരുതുന്നു

130
Ajith Sudevan
നിക്ഷേപക വീക്ഷണം (Investment View)
ഞാൻ പറയുന്ന പലകാര്യങ്ങളും നിങ്ങൾ പലർക്കും വ്യക്തമായി മനസിലാക്കണം എങ്കിൽ ശരാശരി 3 വർഷം എടുക്കും. അത് എന്റെയോ നിങ്ങളുടെയോ കുഴപ്പം കൊണ്ടല്ല വീക്ഷണത്തിലെ വ്യത്യാസം കൊണ്ടാണ്. ഒരു നിക്ഷേപകന്റെ വീക്ഷണത്തിലൂടെ ആണ് ഞാൻ കാര്യങ്ങൾ വിലയിരുത്തുന്നത്.
നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും എന്ന് ഞാൻ പറഞ്ഞത് 3 വർഷത്തിന് ശേഷം 2019 അവസാനത്തോടെ നിങ്ങൾക്ക് മിക്കവർക്കും ബോധ്യമായികാണും എന്ന് കരുതുന്നു .
ഉപഭോഗ സംസ്ഥാനം ആയ കേരളത്തിന് GST കോട്ടമാകും എന്ന് പറഞ്ഞതും 3 വർഷത്തിന് ശേഷം ഇപ്പോൾ നിങ്ങൾ മിക്കവർക്കും ബോധ്യമായികാണും എന്ന് കരുതുന്നു .ഇന്ത്യക്ക് ലോകത്തിന്റെ ഇലക്ട്രിക്ക് കാർ ഹബ്ബായി മാറാനുള്ള സാങ്കേതിക ശേഷിയോ വിപണി ബലമോ നിലവിൽ ഇല്ല എന്ന് ഞാൻ പറഞ്ഞതും നിങ്ങൾ മിക്കവർക്കും ഇപ്പോൾ ബോധ്യമായി കാണും എന്നും കരുതുന്നു.
അതുപോലെ പ്രളയ ദുരിതാശ്വാസവും പകർച്ച വ്യാധി പ്രതിരോധവും ഒക്കെ ഒരാഘോഷം ആക്കി മാറ്റുമ്പോൾ അത് ഫലത്തിൽ നാടിൻറെ വികസനത്തിന് ഗുണത്തേക്കാൾ കൂടുതൽ ദോഷം ആകും ഉണ്ടാക്കുക എന്ന എന്റെ വാദവും പരമാവധി 3 വർഷത്തിന് ഉള്ളിൽ ബോധ്യം ആകും.
ചൈന എന്തുകൊണ്ട് രോഗം മറച്ചുവെയ്ക്കാൻ ശ്രമിച്ചു എന്ന് ചിന്തിച്ചാൽ തന്നെ നിങ്ങൾക്ക് അത് ബോധ്യം ആകും. അതും അല്ല എങ്കിൽ അപ്രതീഷ സമരങ്ങൾക്ക് കുപ്രസിദ്ധി ആർജിച്ച ഒര് നാട്ടിൽ പ്രളയവും, പകർച്ച വ്യാധികളും നിത്യ സംഭവം ആണ് എന്ന് കൂടി കേട്ടാൽ നിങ്ങളിൽ എത്രപേർ പ്രസ്തുത നാടിനെ നിക്ഷേപം നടത്താനും വിനോദ യാത്ര പോകാനും തെരഞ്ഞെടുക്കും എന്ന് ആലോചിച്ചാൽ ഞാൻ പറഞ്ഞതിന്റെ പൊരുൾ നിങ്ങൾക്ക് ബോധ്യം ആകും. അതും അല്ല എങ്കിൽ മുകളിൽ പറഞ്ഞ ഉദാഹരണങ്ങൾ പോലെ ഇതും പരമാവധി 3 വർഷത്തിന് ഉള്ളിൽ ബോധ്യം ആകും.
നിക്ഷേപക വീക്ഷണം ഒത്തിരി ലൈക്ക് ഒന്നും കിട്ടുന്ന ശൈലി ഒന്നും അല്ല എന്നും എനിക്ക് അറിയാം. പക്ഷേ യാഥാർഥ്യ ബോധം ഇല്ലാത്ത കൈയടി നേടുന്ന സോഷ്യലിസ്റ്റ് വ്യൂ എന്ന രീതിയോട് വ്യക്തിപരമായി എനിക്ക് യോജിപ്പ് ഇല്ലാത്തതിനാലാണ് ഞാൻ ഈ രീതി തുടരുന്നത്.