വിപണിയിലെ തകർച്ചയെ വളർച്ചയ്ക്ക് ഉള്ള വളമായി മാറ്റുമ്പോൾ !

100
Ajith Sudevan
വിപണിയിലെ തകർച്ചയെ വളർച്ചയ്ക്ക് ഉള്ള വളമായി മാറ്റുമ്പോൾ !
കുറഞ്ഞ പെട്രോൾ വില, കയറ്റുമതി വ്യവസായത്തിന് സഹായം ആകുന്ന രീതിൽ രൂപയുടെ മൂല്ല്യത്തിൽ ഉണ്ടായ ഇടിവ് എന്നിവ ആണ് നിലവിൽ ഇന്ത്യൻ ഓഹരി വിപണിക്ക് അനുകൂലം ആയിട്ടുള്ള ഘടകങ്ങൾ. എന്നിട്ടും വിപണി വലിയ തോതിൽ ഇടിയുന്നത് പ്രതികൂല ഘടകങ്ങൾ ആയ സാമ്പത്തിക മാന്ദ്യം, ബാങ്കിങ് മേഖലയിൽ ഉണ്ടായ തകർച്ച, കൊറോണ ഭീതി എന്നിവ അനുകൂല ഘടകങ്ങളെക്കാൾ കൂടുതൽ ശക്തം ആയതിനാലാണ്.
ഇപ്പോളത്തെ തകർച്ചയെ അതിജീവിച്ചു മുകേഷ് അംബാനിയുടെ റിലൈൻസ്, ടാറ്റാ ഗ്രൂപ്പ് എന്നിങ്ങനെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള കമ്പനികൾ വലിയ തിരിച്ചുവരവ് നടത്തും. അതെപ്പോൾ എന്ന് ചോദിച്ചാൽ ഇപ്പോൾ ഉള്ള പ്രതികൂല ഘടകങ്ങളുടെ ശക്തി എപ്പോൾ ക്ഷയിക്കുന്നുവോ അപ്പോൾ. അതിന് കൃത്യമായി ഒര് തീയതി പറയാൻ ആർക്കും കഴിയില്ല. എന്നാൽ പണം ബ്ലോക്ക് ചെയ്യ്തിടാൻ കഴിവും മനസും ഉള്ളവർക്ക് ഇപ്പോളത്തെ തകർച്ച മികച്ച നേട്ടം തന്നെ നൽകും. പക്ഷേ അതിന് കുറഞ്ഞത് 6 മാസം എങ്കിലും കാത്തിരിക്കാൻ ഉള്ള ഒര് മനസും സാഹചര്യവും ഉണ്ടാകണം. എന്ന് മാത്രമല്ല 6 മാസം എന്നത് ചിലപ്പോൾ 6 വർഷം ഒക്കെ ആയെന്നും ഇരിക്കും.
അതിനാൽ വിവാഹം, വിദ്യാഭ്യാസം, വീടുപണി എന്നിവയ്ക്ക് ഒക്കെയായി കരുതി വെച്ചിരിക്കുന്ന പണം ഓഹരിയിൽ ഇടാൻ പോകാതെ പരമാവധി 5 ലക്ഷം വീതം പല ബാങ്കുകളിൽ ആയി ഇടുന്നതാണ് ഇപ്പോളത്തെ സാഹചര്യത്തിൽ കൂടുതൽ നല്ലത്. പരമാവധി ഇൻഷുറൻസ് സംരക്ഷണം കിട്ടാനും, അതോടൊപ്പം നിക്ഷേപം പിൻവലിക്കാൻ വരുന്ന നിയന്ത്രണങ്ങൾ അതിജീവിക്കാനും ഒന്നിലേറെ ബാങ്കുകളിൽ പണം ഇടുന്നത് സഹായിക്കും.
ഓർക്കുക ശക്തമായ സാമ്പത്തിക അടിത്തറ ഇല്ലാത്ത ധാരാളം സ്ഥാപനങ്ങൾ ഈ ബഹളത്തിൽ ഓർമ്മയായി പോകും. അവയിൽ ചിലത് ഏറ്റെടുക്കലിന്റെ ഭാഗമായി വലിയ തിരിച്ചുവരവ് നടത്തും. ഉദാഹരണം കൂട്ടുകാരന്റെ കൂടെ സിനിമയ്ക്ക് പോകാൻ വെച്ചിരുന്ന 1000 രൂപാ നിങ്ങൾ കൊറോണ മൂലം പോകുന്നില്ല എന്ന് കൂട്ടുകാരനോട് പറഞ്ഞിട്ട് yes ബാങ്ക് ഓഹരിയിൽ നിക്ഷേപിച്ചു എന്ന് കരുതുക. ചിലപ്പോൾ പ്രസ്തുത 1000 ഏതാനം വർഷങ്ങൾക്ക് ശേഷം 10000 കടന്ന് പോകും. ഇനി അഥവാ yes ബാങ്ക് തകർന്ന് പോയാലും നിങ്ങൾക്ക് വരുന്ന പരമാവധി നഷ്ടം കൂട്ടുകാരന്റെ കൂടെ സിനിമയ്ക്ക് പോയി പാഴാക്കി കളയുമായിരുന്ന 1000 രൂപാ മാത്രമാണ്.
ഇങ്ങനെ കൊച്ചുകൊച്ചു സന്തോഷങ്ങൾ വേണ്ടെന്ന് വെച്ചും അതോടൊപ്പം രണ്ടും കൽപ്പിച്ചുള്ള കുറച്ചു നീക്കങ്ങൾ നടത്തിയും ഒക്കെയാണ് ഒര് കാലത്ത് സാധാരണക്കാർ ആയിരുന്ന സാം വാൾട്ടൺ അടക്കം പലരും പിന്നീട് വലിയ സമ്പന്നൻ ആയി മാറിയത്. അപ്പോൾ അവരോട് അസൂയമൂത്ത് സമ്പന്നൻ എല്ലാം പാപികളാണ് അവർക്ക് കനത്ത നികുതികൾ ചുമത്തി അവരെ ശിഷിക്കേണ്ടതാണ് എന്ന് ബഹളം വെച്ചിട്ട് ഒന്നും ഒര് കാര്യവും ഇല്ല.
വലിയ വിലക്കുറവിൽ കിട്ടുന്ന ഓഹരികൾ വാങ്ങുമ്പോൾ പല കമ്പനികളുടേത് വാങ്ങുക. അതോടൊപ്പം അതിൽ നടത്തുന്ന പരമാവധി നിക്ഷേപം പൂർണമായി പോയാലും നിങ്ങളുടെ പ്രധാന ജീവിത ലക്ഷ്യങ്ങൾ ആയ വിദ്യാഭ്യാസം, വീട്, വിവാഹം എന്നിവയെ സാരമായി ബാധിക്കുന്ന തരത്തിൽ ഉള്ളത് ആയിരിക്കരുത്.
വിനോദത്തിനായി കരുതുന്ന പണം വരുന്ന 6 മാസത്തേക്ക് വില കുറഞ്ഞ ഓഹരി വാങ്ങാൻ ചെലവഴിച്ചാൽ 6 വർഷത്തിന് അപ്പുറം കുറച്ചുകൂടെ മികച്ച ജീവിതം ലഭിക്കാം. കൊച്ചുകുട്ടിയെ പോലെ ദിവസവും ചെടി പിഴുത് വേര് വന്നോ എന്ന് നോക്കുന്നവർക്ക് ഇത്തരം നിക്ഷേപം നേട്ടം നൽകില്ല. മറിച്ചു ചെടി വളർന്ന് മരം ആകാൻ കാത്തിരിക്കുന്നത് പോലെ, അടുത്ത കുതിപ്പ് വിപണിയിൽ ഉണ്ടാകുന്നത് വരെ കാത്തിരിക്കാനുള്ള മനസ് ഉള്ളവർക്ക് മാത്രമേ, വിപണിയിലെ തകർച്ചയെ വളർച്ചയ്ക്ക് ഉള്ള വളമായി മാറ്റാൻ പറ്റുകയുള്ളൂ.