ലാഭം കുതിച്ചതോ, രൂപാ കിതച്ചതോ!

0
273

Ajith Sudevan

ലാഭം കുതിച്ചതോ, രൂപാ കിതച്ചതോ!

മോദിജി കരുതൽ ധനം എടുത്തു ചെലവഴിച്ചിട്ടില്ല പകരം തന്റെ ശക്‌തമായ സാമ്പത്തിക നയങ്ങൾ കൊണ്ട് ഉണ്ടാക്കിയ വലിയ ലാഭത്തിന്റെ ഒര് ചെറിയ പങ്ക് മാത്രമാണ് ചെലവഴിച്ചത് എന്ന പ്രചാരണത്തിൽ വിശ്വസിക്കുന്നവർ ഒര് കാര്യം അറിയുക. നമ്മുടെ കേന്ദ്രബാങ്കിന്റ ലാഭം കൂടിയത് രാജ്യത്തെ നികുതി വരുമാനം കൂടിയത് കൊണ്ടല്ല. മറിച്ചു നമ്മുടെ രൂപയുടെ മൂല്യം വലിയ തോതിൽ ഇടിഞ്ഞത് കൊണ്ടാണ്. ഡോളറും സ്വർണവും ആണ് നമ്മുടെ കേന്ദ്രബാങ്കിന്റെ പ്രധാന കരുതലുകൾ.

2009 ൽ 51.23 രൂപ ശരാശരി വിനിമയ നിരക്ക് ഉള്ളപ്പോൾ വാങ്ങിയ ഡോളറിന് 2017 ൽ 71.79 രൂപാ മൂല്യം എത്തി. അപ്പോൾ പ്രസ്തുത 20.56 (71.79-51.23=20.56) രൂപാ ലാഭം ആയി മാറും. കേന്ദ്രബാങ്കിന്റ കാര്യത്തിൽ മാത്രം അല്ല വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഒക്കെ രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന ഇടിവ് ഇങ്ങനെ ലാഭം നേടി കൊടുക്കും.

അതുകൊണ്ടാണ് ധാരാളം പേർ കുറഞ്ഞ പലിശ ഉള്ള അമേരിക്കൻ കടപത്രത്തെ മികച്ച നിക്ഷേപം ആയി കാണുന്നത്. എന്ന് മാത്രമല്ല ഡോളറിന്റ മൂല്യം കാലികമായി ഇങ്ങനെ ഉയരുന്നത് ഇന്ത്യയുടെ മിടുക്ക് കൊണ്ടല്ല അമേരിക്കൻ ഭരണാധികാരികളുടെ മിടുക്ക് കൊണ്ടാണ്. അതിനാൽ അതിൽ ഇന്ത്യൻ ഭരണാധികാരികൾക്ക് അഭിമാനിക്കാൻ ഒന്നും ഇല്ല.

മുൻ ഭരണാധികാരികളുടെ കാലത്ത് രൂപാ ഇത്രയേറെ വേഗത്തിൽ ഇടിയാതെ ഇരുന്നത് കൊണ്ടാണ് അന്ന് ലാഭം ഇപ്പോളത്തെ പോലെ ഉണ്ടാകാതെ ഇരുന്നത്. ഒര് രാജ്യത്തിൻറെ കേന്ദ്രബാങ്കിനെ സംബന്ധിച്ചിടത്തോളം രൂപയുടെ കയറ്റിറക്കങ്ങൾ മൂലം ഉണ്ടാകുന്ന തികച്ചും സാങ്കേതികമായ പ്രസ്തുത ലാഭം ചെലവാക്കേണ്ടി വന്നു എന്നത് സാമ്പത്തിക തകർച്ചയുടെ വ്യക്തമായ സൂചന തന്നെയാണ്. അല്ലാതെ ലാഭം സാധാരണക്കാരുടെ ഉന്നമനത്തിനായി ചെലവഴിച്ചതാണ് എന്ന വാദം വലിയ അടിസ്ഥാനം ഒന്നും ഇല്ലാത്തത് ആണ്