ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ അഗാധമായ തകർച്ചയ്ക്ക് മുമ്പുള്ള വിലകയറ്റവും തൊഴിൽ ഇല്ലായിമയും ഒന്നിച്ചു കൂടുന്ന പ്രതിഭാസത്തിലാണ് ഇപ്പോൾ

126
Ajith Sudevan
ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം ലോകത്തെയും ബാധിക്കും എന്ന വാദം പലരും ഉയർത്തുന്നുണ്ട്. എന്നാൽ ലോക സമ്പത്ത് വ്യവസ്ഥയുടെ 23.89 % ഉള്ള അമേരിക്കയും 15.86% ഉള്ള ചൈനയും തമ്മിൽ ഉണ്ടായ വ്യാപാര യുദ്ധം ഉണ്ടാക്കിയ ആഘാതം പോലും ലോക സമ്പത്ത് വ്യവസ്ഥയുടെ 3.18% മാത്രം കൈവശം ഉള്ള ഇന്ത്യയിലെ മാന്ദ്യം കൊണ്ട് ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. എന്ന് മാത്രമല്ല വ്യാപാര യുദ്ധത്തിന് അയവ് വന്നത് ലോക സമ്പത് വ്യവസ്ഥയ്ക്ക് കഴിഞ്ഞവർഷത്തേക്കാൾ മികച്ച വളർച്ച കൈവരിക്കാൻ സഹായിക്കും എന്നും IMF പഠനം പറയുന്നു.
എന്നാൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ അഗാധമായ തകർച്ചയ്ക്ക് മുമ്പ് ഉള്ള വിലകയറ്റവും തൊഴിൽ ഇല്ലായിമയും ഒന്നിച്ചു കൂടുന്ന പ്രതിഭാസം ആയ Stagflation എന്ന അവസ്ഥയിൽ ആണ് ഇപ്പോൾ. ഇതിൽ നിന്ന് കരകയറാൻ താൻ കഴിക്കാത്ത ഉള്ളി അടക്കം ഉള്ള അവശ്യവസ്തുക്കളുടെ കൂടെ വിലയെ കുറിച്ച് ധാരണ ഉള്ള ആരേലും ധനകാര്യ മന്ത്രി ആയാൽ മാത്രമേ സാധിക്കൂ. പൗരത്വ ബില്ല് കൊണ്ട് സാമ്പത്തിക തകർച്ചയിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ മാത്രമേ പറ്റുകയുള്ളൂ, അല്ലാതെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ പറ്റില്ല. അതിന് വെളിവ് ഉള്ള ആരേലും ധനകാര്യ മന്ത്രി ആയാൽ മാത്രമേ പറ്റുകയുള്ളൂ.
വെളിവ് ഉള്ള ആരേലും ഇന്ത്യൻ ധനകാര്യ മന്ത്രി ആകും എന്ന പ്രതീക്ഷയിൽ ആയിരിക്കും IMF ഇന്ത്യക്ക് ഈ വർഷത്തേക്കാൾ മികച്ച വളർച്ച അടുത്ത വർഷം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത്. അത് ഈ ബഡ്‌ജറ്റോടെ അറിയാം. ഒന്നുകിൽ ധനകാര്യമന്ത്രി യാഥാർഥ്യ ബോധം ഉള്ള ബജറ്റ് ഈവർഷം അവതരിപ്പിക്കും. അല്ലെങ്കിൽ കഴിഞ്ഞ തവണത്തെ പോലെ ഒര് ഐറ്റം പട്ടിൽ പൊതിഞ്ഞു കൊണ്ടുവന്ന് രാജ്യത്തിൻറെ തകർച്ച ഉറപ്പാക്കും. എന്നിട്ട് മാന്ദ്യത്തെ മറയാക്കി പൊതുമേഖലാ സ്ഥാപനങ്ങൾ വളരെ കുറഞ്ഞവിലയിൽ ഏതാനം ബിജെപി അനുകൂലികൾക്ക് കൊടുക്കും. അല്ലാത്ത ആരേലും വാങ്ങാൻ വന്നാൽ അവരെ നിയമകുരുക്കിൽ ആക്കി പിന്തിരിപ്പിക്കും.
**