വിവാഹം എന്ന വിക്ടോറിയൻ സങ്കല്പം ഉണ്ടായതിന് ശേഷമാണ് ലോകത്ത് കുറച്ചെങ്കിലും സമാധാനം ഉണ്ടായത്

0
86

Ajith Sudevan

വിവാഹം എന്ന വിക്ടോറിയൻ സങ്കൽപ്പമാണ് നാട്ടിലെ എല്ലാ പ്രശനങ്ങൾക്കും കാരണം. അതില്ലാതെ ആയാൽ നാട്ടിൽ ധാരാളം സാമൂഹിക പുരോഗതി ഉണ്ടാകും. എന്നാണ് ചെറുപ്രായത്തിൽ തന്നെ വിവാഹിതരായി, വിവാഹത്തിന്റെ എല്ലാവിധ ഗുണഫലങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒര് കൂട്ടം പുരോഗമന വാദികൾ വാദിക്കുന്നത്.സത്യത്തിൽ വിവാഹം എന്ന വിക്ടോറിയൻ സങ്കല്പം ഉണ്ടായതിന് ശേഷമാണ് ലോകത്ത് കുറച്ചെങ്കിലും സമാധാനം ഉണ്ടായത്. എണ്ണത്തിൽ ദരിദ്രർ കൂടുതൽ ഉണ്ടേലും ഇന്ത്യയിൽ ആഫ്രിക്കയിലെ പോലെ കലാപങ്ങൾ ഒന്നും ഉണ്ടാകാത്തത് ശ്കതമായ കുടുബബന്ധങ്ങൾ ഉള്ളത് കൊണ്ടാണ്. ആവേശം മൂത്തു കലാപത്തിന് പോയാൽ അനാഥമാകുന്ന കുടുബത്തെക്കുറിച്ചുള്ള ചിന്ത ഒര് ശരാശരി ഇന്ത്യക്കാരന് ഉള്ളത് കൊണ്ടാണ്, ആർക്കോവേണ്ടി തമ്മിൽ തല്ലി ചാകാൻ അവരിൽ ഭുരിപക്ഷത്തേയും കിട്ടാത്തത്.

ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും വിവാഹത്തിന് മോശമല്ലാത്ത പങ്കുണ്ട്. ഉദാഹരണമായി രണ്ട് കുട്ടികൾ ഉള്ള വിവാഹിതരായ ഒര് ഇന്ത്യൻ ദമ്പതികൾക്ക് കിട്ടുന്നതിനേക്കാൾ വളരെ കൂടുതൽ ആനുകൂല്യങ്ങൾ അവിവാഹിതരായ സമാന വരുമാനം ഉള്ള ആഫ്രിക്കൻ ദമ്പതികൾക്ക് അമേരിക്കയിൽ കിട്ടും. എന്നാൽ ഒര് 20 വർഷത്തിന് അപ്പുറം നമ്മുടെ ആഫ്രിക്കൻ ദമ്പതികൾക്ക് ഉള്ളതിന്റെ ഒര് 40 മടങ്ങ് സമ്പത്ത് എങ്കിലും ഇന്ത്യൻ ദമ്പതികൾക്ക് കാണും.ഇന്ത്യൻ ദമ്പതികളുടെ വരുമാനം 44000 ഡോളർ ആണെന്ന് കരുതുക. അവർക്ക് സർക്കാരിൽ നിന്ന് കിട്ടാവുന്ന പ്രധാന സഹായം 3.5% പലിശയിൽ പ്രതിമാസ തിരിച്ചടവ് മാസാവരുമാനത്തിന്റെ 41% ത്തിന് അകത്ത് നിൽക്കുന്ന വീട് വാങ്ങാൻ ഉള്ള വായ്പയാണ്. 44000 ഡോളർ വാർഷിക വരുമാനം ഉള്ള ദമ്പതികൾക്ക് പ്രസ്തുത രീതിയിൽ രണ്ടരലക്ഷം ഡോളർ വായ്പ കിട്ടും.

അമേരിക്കയിൽ ന്യൂയോർക്കും, കാലിഫോർണിയയും ഒഴിച്ചു നിർത്തിയാൽ ഒട്ട് മിക്ക സംസ്ഥാനങ്ങളിലും ഒര് വീട് വാങ്ങാൻ പ്രസ്തുത തുക പര്യാപ്തമാണ്. അതിനാൽ തന്നെ വീടിന് വില കുറവുള്ള സംസ്ഥാനത്തേക്ക് താമസം മാറ്റിയിട്ട് ആണേലും പ്രസ്തുത ദമ്പതികൾ വീട് വാങ്ങും. 20 വർഷത്തിന് ശേഷം പ്രസ്തുത വീട് അവർക്ക് സ്വന്തം ആകുകയും ചെയ്യും. വീടിന്റെ തിരിച്ചടവ് തീരുന്ന മുറയ്ക്ക് പ്രസ്തുത ദമ്പതികൾ പുത്തൻ ബെൻസ് കാർ വാങ്ങും. അങ്ങനെ പതിയെ അവർ ജീവിതത്തിൽ മുന്നേറും.

എന്നാൽ മറുവശത്ത് നിയമപരമായി വിവാഹം കഴിക്കാത്ത ആഫ്രിക്കൻ ദമ്പതികൾ ഓരോ കുട്ടിയെ വീതം തങ്ങളുടെ നികുതി റിട്ടേണിൽ കാണിക്കുകയും സൗജന്യ ആരോഗ്യ ഇൻഷുറൻസ്, ഭക്ഷണത്തിന് ഉള്ള സർക്കാർ സാമ്പത്തിക സഹായം, കുറഞ്ഞ വാടകയിൽ ഉള്ള സർക്കാർ അപാർട്മെന്റ് അങ്ങനെ ഒര് പിടിആനുകൂല്യങ്ങൾ സ്വന്തമാക്കും.

പക്ഷേ 20 വർഷത്തിന് അപ്പുറം അവരുടെ സാമ്പത്തിക സ്‌ഥിതി ഉയരില്ല. കാരണം വരുമാനം രേഖകളിൽ രണ്ടായി പകുത്ത് പോകുന്നതിനാൽ അവർക്ക് ഒന്നാമത്തെ ദമ്പതികൾക്ക് കിട്ടിയതിന്റെ പകുതി തുക മാത്രമേ വായ്പ കിട്ടുക ഉള്ളൂ. അത് വെച്ച് ഒര് വീട് വാങ്ങാൻ അവർക്ക് സാധ്യമല്ല. വാഹന വായ്പയുടെ കാര്യത്തിലും ഈ പ്രശനം ഉണ്ടാകും. അതിനാൽ പുത്തൻ ആർഭാട കാറുകളും അവർക്ക് അന്യമാകും.

എന്നാൽ ഇത് അംഗീകരിക്കാൻ അവരിൽ വലിയൊരു വിഭാഗം തയ്യാറാകില്ല. പകരം നമ്മുടെ ഒന്നാമത്തെ ദമ്പതികൾക്ക് ഉള്ളതിന് സമാനമായ വീടും കാറും ഒക്കെ തങ്ങൾക്ക് സർക്കാർ സൗജന്യമായി നൽകണം എന്നും പറഞ്ഞു സമരം ചെയ്യാൻ മാത്രമേ അവരിൽ ഒര് വിഭാഗത്തിന് അറിയൂ. എന്നാൽ അവരിൽ വിവേക ശാലികൾ ആയ ഒര് വിഭാഗം ഏഷ്യക്കാരെ പോലെ ജീവിച്ചു സർക്കാർ സഹായം ഇല്ലാതെ തന്നെ ജീവിതത്തിൽ മുന്നേറും. സമരത്തിന്റെ മറവിൽ അത്തരക്കാരുടെ കടകൾ അടക്കമാണ് നമ്മുടെ ആനുകൂല്യ സ്നേഹികൾ ഇവിടെ തല്ലിത്തകർത്തത്.

വീട് വാങ്ങാത്തവർക്കും, വിവാഹം കഴിക്കാത്തവർക്കും സമ്പാദിക്കാൻ കഴിയില്ല എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ വിവാഹിതരെ അപേക്ഷിച്ചു നോക്കിയാൽ വിവാഹം കഴിക്കാത്തവർക്ക് സമ്പാദ്യ ശീലം കുറവായിരിക്കും. ഇനി അതിന് അപവാദമായി ഏതേലും അവിവാഹിതൻ വിവാഹിതരെ പോലെ സമ്പാദിക്കുന്നു എങ്കിൽ, ഇത്തിരി വൈകി ആണേലും അവർ വിവാഹം കഴിക്കാനുള്ള സാധ്യത പറയത്തക്ക സമ്പാദ്യം ഇല്ലാത്ത അവിവാഹിതരെ അപേക്ഷിച്ചു നോക്കിയാൽ വളരെ കൂടുതലാണ്. അതിനാൽ പരിമിതമായ വിഭവ ശേഷി ഉപയോഗിച്ച് സാമ്പത്തിക പുരോഗതി നേടാൻ കഴിയുന്ന വിവാഹം എന്ന വിക്ടോറിയൻ സങ്കൽപ്പത്തെ, വാക്കും പ്രവർത്തിയും തമ്മിൽ പറയത്തക്ക ബന്ധം ഒന്നും ഇല്ലാത്ത വിവാഹിതരായ പുരോഗമനവാദികളുടെ വാക്ക് കേട്ട് ഭീതിയോടെ കാണേണ്ടത്തില്ല.