രോഗം കുറഞ്ഞിരുന്നപ്പോൾ ലോക് ഡൗൺ പ്രഖ്യാപിക്കുകയും രോഗം കൂടിയപ്പോൾ ലോക് ഡൗൺ പിൻവലിക്കുകയും ചെയ്ത ബഹുമതി ഇന്ത്യക്കു മാത്രമായിരിക്കും

0
560

Ajith Sudevan

ന്യൂയോർക്കിൽ കൊറോണ മഴ പെയ്തപ്പോൾ ഇന്ത്യയിൽ കൊറോണയെ തടുക്കാൻ കേന്ദ്രവും, കേരളവും മത്സരിച്ചു കുടപിടിച്ചു. എന്നാൽ ഇപ്പോൾ മഹാരാഷ്ട്രാ ഇന്ത്യയുടെ ന്യൂയോർക്ക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രവും, കേരളവും മത്സരിച്ചു കൊറോണ മഴ തടുക്കാനുള്ള കുട മടക്കുന്നു.

നിർമ്മാണ തൊഴിലാളികൾക്ക് മുതൽ ഉത്സവ സ്ഥലങ്ങളിൽ പാട്ടും ഡാൻസും അടക്കം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു ജീവിക്കുന്ന കലാകാരന്മാർക്ക് വരെ ഇത്തിരി ഭേദപ്പെട്ട വരുമാനം കിട്ടുന്ന സമയമാണ് മാർച്ച്, ഏപ്രിൽ മാസങ്ങൾ. പ്രസ്തുത സമയം അനാവശ്യ ലോക് ഡൗൺ നടത്തി തുലച്ചിട്ട് ഇപ്പോൾ പ്രസ്തുത വ്യക്തികൾക്ക് വലിയ വരുമാനം ഒന്നും ഇല്ലാത്ത സമയത്ത് അതും നാട്ടിൽ പകർച്ച പനികൾ പതിവായി പടരുന്ന ജൂൺ മാസത്തിന്റെ പടിവാതലിൽ ലോക് ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തുന്നത് കൊണ്ട് എന്തുനേട്ടം.

അതോ ഇൻഫ്രാസ്ട്രക്ചർ ബലപ്പെടുത്താൻ കുറച്ചു സാവകാശം കിട്ടും എന്ന് അല്ലാതെ കൊറോണയെ ഉന്മൂലനം ചെയ്യാനുള്ള കഴിവൊന്നും ലോക് ഡൗൺ കൊണ്ടില്ലാ എന്ന് ഇന്ത്യൻ അധികാരികൾക്കും ബോധ്യം ആയോ. എന്തായാലും രോഗം കുറഞ്ഞു നിന്ന സാഹചര്യത്തിൽ അതിശക്തമായ ലോക് ഡൗൺ നിയമങ്ങൾ നടപ്പാക്കുകയും അത് കഴിഞ്ഞു രോഗം കൂടിവരുന്ന സാഹചര്യത്തിൽ ലോക് ഡൗൺ ഇളവുകൾ വരുത്തുകയും ചെയ്ത് ഏക രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് കിട്ടും.

ഇതിനായിരിന്നു എങ്കിൽ പിന്നെന്തിനാണ് വെറുതെ പിടിച്ചുകെട്ടിവെച്ചു രാജ്യത്തിന്റെയും ജനത്തിന്റെയും സാമ്പത്തിക സ്ഥിതി ഒരുപോലെ തകർത്തത്. എന്തിനായിരുന്നു ഒരു വിഭാഗം ആൾക്കാർ തലകുത്തി നിന്ന് അത് ന്യായീകരിക്കാൻ ശ്രമിച്ചത്. കൊറോണയെ തടുക്കാൻ ഉള്ള ഏക ഉപാധി ലോക് ഡൗൺ മാത്രമാണ് എന്ന വിശ്വാസം ഒന്നും എനിക്ക് ആദ്യം മുതലേ ഇല്ല. എന്ന് മാത്രമല്ല പരിമിതമായ വിഭവ ശേഷിയുള്ള ഇന്ത്യ കേരളത്തിന്റെ ജനസംഖ്യയും ഇന്ത്യയേക്കാൾ വലിയ സമ്പത്ത് വ്യവസ്ഥയും ഉള്ള കാലിഫോർണിയയെ അനുകരിച്ചു ലോക് ഡൗൺ കളിക്കാൻ പോയാൽ പണിപാളും എന്നും ഞാൻ ആദ്യമേ പറഞ്ഞിരുന്നു.

അന്നൊക്കെ ജീവനേക്കാൾ വലുതല്ല ജീവിതം എന്നൊക്കെ പറഞ്ഞു എന്നെ എതിർത്തവർ ഒക്കെ ഇപ്പോൾ രാജ്യത്ത് കൊറോണ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളവും കേന്ദ്രവും ലോക് ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തുന്നതിനെ എങ്ങനെ ന്യായീകരിക്കും എന്ന് കാണാനായി കാത്തിരിക്കുന്നു.