തിരുവനന്തപുരത്തെ പെട്രോൾ വില 77.51 രൂപാ, ഗുജറാത്തിലെ ഗാന്ധിനഗർ പെട്രോൾ വില ലിറ്ററിന് 71.85 രൂപാ, മോദി മാത്രമാണോ തെറ്റുകാരൻ ?

0
97

കൂട്ടിയ പെട്രോൾ ചാർജ് ഈ കോവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാനാണെന്നും ആ പണം സേവനമായി ജനങ്ങൾക്ക് തന്നെ തിരികെ കിട്ടുമെന്നുമാണ് ഇന്ന് ഒരു സാമ്പത്തിക ചാണകം ഒരു ചാനലിൽ ഇരുന്ന് വിശദീകരിച്ചത്.കണക്കിന്റെ എ ബി സി ഡി അറിയാത്തവനാണ് ഞാൻ. എന്നിരുന്നാലും ഏന്റെ ചെറ്യേ ബുദ്ധിയിൽ ഏത് നിലക്ക് കണക്ക് കൂട്ടിനോക്കിയിട്ടും മേൽപ്പടിയാൻ പറഞ്ഞതിന്റെ സാമ്പത്തിക ശാസ്ത്രം എനിക്ക് മനസിലായില്ല.പെട്രോളിന് വില കൂട്ടയത് വഴി കൂട്ടിയ നാല് രൂപ മാത്രമല്ലല്ലോ ജനങ്ങളുടെ മേൽ വന്ന് വീണ അധിക ഭാരം…? ( നാല് രൂപ കൊണ്ട് നിൽക്കില്ല..ദിവസവും കൂടിക്കൊണ്ടിരിക്കുകയാണെന്നോർക്കണം.. )ചരക്ക് വാഹനങ്ങളെയും സർവീസ് വാഹനങ്ങളെയും ഈ വർദ്ധനവ് ബാധിക്കില്ലേ…? അവർ നിരക്ക് വർധിപ്പിക്കുമ്പോൾ അവശ്യ വസ്തുക്കളുടെ വില വർധിക്കില്ലേ..? അപ്പോൾ അതും പൊതുജനത്തിന് ഭാരമല്ലേ..? ഡീസൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന പവർ കമ്പനികൾ നിരക്ക് വർധിപ്പിക്കില്ലേ.കറന്റ് ചാർജ് വർദ്ധനവ് എന്ന രൂപത്തിൽ അതും ജനങ്ങളുടെ മേൽ വന്ന് വീഴില്ലേ…? പൊതു ഗതാഗതത്തിന്റെ ചാർജ് വർധിക്കില്ലേ..? അങ്ങനെ ഏതെല്ലാം മേഖലകളിൽ ജനങ്ങൾ ഇനി വേറെ ഭാരങ്ങൾ സഹിക്കണം..?
വർധിപ്പിച്ച നാലോ അഞ്ചോ രൂപയുടെ ഭാരം മാത്രമല്ല ഇനി പൊതുജനം നേരിടാൻ പോകുന്ന ഭാരങ്ങൾ എന്ന് ഇത് കൂട്ടുന്നവർക്കും ന്യായീകരിക്കുന്നവർക്കും ഒക്കെ അറിയാം.

പക്ഷെ കൊള്ളയടിക്കുന്നവന് അതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ.ഒരു എതിർ ശബ്ദം പോലുമില്ല.ഇത്രയും സ്വാതന്ത്ര്യത്തോടെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ ആർക്ക് കഴിഞ്ഞിട്ടുണ്ട്..? മൻമോഹൻ സിംഗിന്റെ കാലത്ത് 140 ഡോളറായിരുന്നു ഒരു വീപ്പ ക്രൂഡിന് വില.അന്ന് പെട്രോൾ വില 75 ഉം.അന്ന് തൊണ്ട കീറിയവനാണ് ഈ മോദി.ഇന്ന് ക്രൂഡിന്റെ വില 20 ഡോളർ.അതായത് മൻമോഹൻ സിംഗിന്റെ കാലത്തേക്കാളും വെറും 25% മേ ഒള്ളൂ എന്ന്.മോദി രാജ്യത്ത് പെട്രോൾ വിൽക്കുന്നത് 85 രൂപക്കും… !ഇന്ന് 140 ഡോളറായിരുന്നു ക്രൂഡിന്റെ വിലയെങ്കിൽ മോഡി ഈ രാജ്യത്ത് പെട്രോൾ എത്ര രൂപക്ക് വിറ്റെനെ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. നാനൂറോ അഞ്ഞൂറോ രൂപ വരും ഒരു ലിറ്റർ പെട്രോളിന്.. !

കഴിഞ്ഞ ആറ് ദിവസം കൊണ്ട് കേന്ദ്രം നാല് രൂപ വർധിപ്പിച്ചു.അതിലൂടെ മാത്രം ഈ ആറ് ദിവസം കൊണ്ട് കേന്ദ്രത്തിലേക്ക് വന്ന് ചേർന്നത് അൻപതിനായിരം കോടി രൂപയാണ്.കമ്പനികൾ നേടിക്കൊണ്ടിരിക്കുന്ന ശതകോടികൾ വേറെയും.ഇതിൽ നിന്ന് ഒരു രൂപ പോലും ഇന്ത്യയിലെ സാധാരണക്കാർക്ക് സേവനത്തിന്റെ രൂപത്തിൽ പോലും മോദിയിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട.ബൈജു സ്വാമിയുടെ വാക്കുകളിൽ പറഞ്ഞാൽ ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് 250 ട്രില്യൺ ഡോളർ കൊള്ള അടിച്ചു എന്ന് ശശി തരൂർ വിഖ്യാതമായ ഒരു പ്രസംഗത്തിൽ പറഞ്ഞു .ഇപ്പോൾ മോദി നടത്തുന്ന കൊള്ള വെച്ച് നോക്കുമ്പോൾ ബ്രിട്ടീഷുകാർ അന്ന് നടത്തിയത് കുതിരവട്ടം പപ്പു പറഞ്ഞത് പോലെ “ചെറുത് ” .

ഇനി , മോദിജി പെട്രോൾ വിലകൂട്ടി എന്ന് പരിതപിക്കുന്ന പലരും കേരളവും ഗുജറാത്തും തമ്മിൽ ഉള്ള പെട്രോൾ വില വെത്യസത്തെ കുറിച്ച് മിണ്ടില്ല. ജൂൺ 14 ലെ കണക്ക് അനുസരിച്ചു തിരുവനന്തപുരത്തെ പെട്രോൾ വില ലിറ്ററിന് 77.51 രൂപാ. ഗാന്ധിനഗർ പെട്രോൾ വില ലിറ്ററിന് 71.85 രൂപാ .

അതായത് ഗുജറാത്തിന്റെ തലസ്ഥാനത്തേക്കാൾ 5.66 (77.51-71.85 ) രൂപാ അധികം ആണ് കേരളത്തിന്റെ തലസ്ഥാനത്തെ പെട്രോൾ വില. ഇങ്ങനെ ഓരോ നികുതിയും അധികം വാങ്ങിത്തന്നെയാണ് കേരളം കൂടുതൽ ക്ഷേമപദ്ധതികൾ നൽകുന്നത്. അല്ലാതെ ആരും വീട്ടിൽ നിന്ന് കൊണ്ടുതരികയല്ല. ഇതിൽ ഇന്ത്യയെന്നോ വിദേശമെന്നോ വെത്യസമില്ല.

ജൂൺ 8 ലെ കണക്കുകൾ അനുസരിച്ചു ലിറ്ററിന് 1.105 ഓസ്‌ട്രേലിയൻ ഡോളർ അധവാ 57.63 രൂപയാണ് ഓസ്‌ട്രേലിയയിലെ പെട്രോൾ വില. എന്നാൽ അതേ റീജണിൽ ഉള്ള ക്ഷേമ പദ്ധതികൾ കൊണ്ട് ലോകത്തിന്റെ നിലയ്ക്കാത്ത കൈയടി നേടിക്കൊണ്ടിരിക്കുന്ന ജസീന്തയുടെ ന്യൂസലിൻഡിൽ ജൂൺ 8 ലെ കണക്കുകൾ അനുസരിച്ചു ലിറ്ററിന് 2.063 ന്യൂസിലാന്റ് ഡോളർ അധവാ 101.03 രൂപയാണ് ന്യൂസലിൻഡിൽ പെട്രോൾ വില.

അതായത് ഓസ്‌ട്രേലിയയെക്കാൾ ലിറ്ററിന് 43.67 (101.03 -57.63 ) രൂപാ അധികം ആണ് ന്യൂസലിൻഡിൽ പെട്രോൾ വില.ജസീന്തയുടെ ന്യൂസലിൻഡിൽ ക്ഷേമപദ്ധതികൾ കൂടുതൽ ഉള്ളത് ജസീന്തയുടെ ഭരണ മികവ് കൊണ്ടല്ല മറിച്ചു ജനത്തെ പിഴിഞ്ഞു നികുതി വാങ്ങുന്നത് കൊണ്ടാണ്.

ജസീന്ത ഉയർന്ന ഇന്ധന നികുതി വാങ്ങുന്നത് ശരിയാണ് എങ്കിൽ മോദി ഉയർന്ന ഇന്ധന നികുതി വാങ്ങുന്നതും ശരിയാണ്. ഗുജറാത്തിൽ ഉള്ളതിനേക്കാളും 30 രൂപാ അധികം ലിറ്ററിന് പെട്രോൾ നികുതി വാങ്ങുന്ന ജസീന്തയ്ക്ക് ജയ് വിളിച്ചുകൊണ്ടു മോദി ഓസ്‌ട്രേലിയയിലെ കൂട്ട് കുറഞ്ഞ വിലയിൽ പെട്രോൾ വിൽക്കണം എന്ന് പറഞ്ഞാൽ പറ്റില്ല.

കേരളം ആദ്യം ഗുജറാത്തിന്റെ നിരക്കിൽ പെട്രോൾ വിൽക്കുക എന്നിട്ട് നമുക്ക് മോദിയെ നന്നാക്കാം. കുറഞ്ഞ ഇന്ധന നികുതിയാണ് ഭരണമികവിന്റെ അടയാളം എങ്കിൽ ലിറ്ററിന് 0.63 അമേരിക്കൻ ഡോളർ അധവാ 47.85 രൂപ വില ഉള്ള അമേരിക്കയിലെ ട്രംപ് ആണ് കൂടുതൽ മികച്ച ഭരണാധികാരി.